ഗ്രാമിന് 5000 രൂപ വരെ വില: വലയിലായത് വൻ ലഹരി സംഘം, 7 ലക്ഷത്തിന്റെ ലഹരി വേട്ട
ആലപ്പുഴ: സിന്തറ്റിക് ഡ്രഗ്ഗ് ഇനത്തിൽപ്പെട്ട മയക്കുമരുന്നായ മെഥിലിൻ ഡയോക്സി മെത്ത് ആംഫിറ്റമിൻ ( എം ഡി എം എ) യുമായി 2 യുവാക്കൾ ആലപ്പുഴ സൗത്ത് പോലീസിന്റെയും ജില്ലാ ഡി എ എൻ എസ് എഫിന്റെയും പിടിയിൽ. പിടികൂടിയത് മാരകശേഷിയുള്ള മയക്കുമരുന്നായ 140 ഗ്രാം എം ഡി എം എ. അന്യസംസ്ഥാനങ്ങളിൽ നിന്നും സിന്തറ്റിക് മയക്കുമരുന്നിനത്തിൽ പെട്ട എം ഡി എം എ, എൽ എസ് ഡി തുടങ്ങിയവ എത്തുന്നതായി യോദ്ധാവ് എന്ന മൊബൈൽ ഫോണിൽ ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് പരിശോധന നടത്തിയത്.

പരിശോധനയിൽ കേരളത്തിന് പുറത്തു നിന്നും വാങ്ങി വിൽപ്പനയ്ക്കായി കൊണ്ടുവന്ന ക്രിസ്റ്റൽ രൂപത്തിലുള്ള മയക്കുമരുന്നായ 140 ഗ്രാം എം ഡി എം എയുമായി അതുൽ ദേവ് അമ്പാടി (24), എം ഡി എം എ വാങ്ങാൻ വന്ന മാരാരിക്കുളം പോലീസ് സ്റ്റേഷനിലെ സ്ഥിരം കുറ്റവാളിയും 2021 ൽ കലവൂർ 13 ലക്ഷം രൂപ കവർന്ന പെട്രോൾ പമ്പ് മോഷണ കേസിലെ ഒന്നാം പ്രതിയും അന്തർ ജില്ലാ മയക്കുമരുന്ന്,പിടിച്ചുപറി, അടിപിടികേസുകളിലെ പ്രതിയുമായ ഉണ്ണി എന്നു വിളിക്കുന്ന ആഷിക്ക്. എന്നയാളെയുമാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
പ്രതികളെ കൂടുതൽ ചോദ്യം ചെയ്തതിൽ ബാംഗ്ളൂരിൽ നിന്നും നേരിട്ട് ജില്ലയിലേക്ക് എത്തിച്ചതാണെന്നും അവിശ്യക്കാർക്ക് 10ഗ്രാം മുതൽ 100ഗ്രാം വരെ ഗ്രാമിന് 3500 രൂപ മുതൽ 5000 രൂപ വരെ വിലപറഞ്ഞുറപ്പിച്ച് വിൽപ്പനയ്ക്കായി കൊണ്ടുവന്നതാണെന്നും 1 ഗ്രാം 2 ഗ്രാം എന്നിങ്ങനെ ചെറിയ പൊതികളാക്കി വിൽക്കാറില്ലെന്നും പോലീസിനോട് പറഞ്ഞു. ഇയാൾ മാസത്തിൽ രണ്ടു മൂന്നു തവണ ബാംഗ്ളൂരിൽ പോയി എം ഡി എം എ നാട്ടിലെത്തിച്ച് വിൽപ്പന നടത്തിവരുകയായിരുന്നു കഞ്ചാവ് അവശ്യ മുള്ളപ്പോൾ ആഷിക്കിന്റെ കൈയ്യിൽ നിന്നും വാങ്ങി വിൽക്കാറുണ്ടെന്നും ആഷിക്കിന് ആവശ്യമായ എം ഡി എം എ താനാണ് കൊടുക്കുന്നതെന്നും അതുൽ പറഞ്ഞു .
2021 ൽ എം ഡി എം എ കേസിൽ 7 മാസം ജയിൽവാസം കഴിഞ്ഞു പുറത്തിറങ്ങിയ പ്രതി വീണ്ടും മാസങ്ങളായി വൻ തോതിൽ MDMA കച്ചവടം ചെറിയ കുട്ടികളെ ഉപയോഗിച്ചും പെൺക്കുട്ടികളെ ഉപയോഗിച്ചും നടത്തി വരികയായിരുന്നു. ആലപ്പുഴ ജില്ലയിലേയ്ക്ക് കടക്കാതെ എറണാകുളം, കോട്ടയം ജില്ലകൾ കേന്ദ്രീകരിച്ച് ആയിരുന്നു ഇയാൾ ഇടപാടുകൾ നടത്തിയിരുന്നത്. ആലപ്പുഴ , എറണാകുളം ജില്ലകളിലെ മയക്ക് മരുന്ന് കേസുകളിൽ പ്രതിയാണ് ഇയാൾ.












Click it and Unblock the Notifications