'ഭീരുക്കളാണ് തനിക്കെതിരെ പ്രവര്‍ത്തിക്കുന്നത്';വിവാദ പോസ്റ്റിൽ പ്രതിഭയെ സിപിഎം കുരുക്കുമോ ?
ആലപ്പുഴ: യു. പ്രതിഭ എം എൽ എയ്ക്ക് എതിരെ അച്ചടക്ക നടപടിക്ക് സ്വീകരിക്കാൻ തയ്യാറായി സി പി എം. തുടർച്ചയായി ഉണ്ടാകുന്ന പരസ്യ വിമർശങ്ങളുടെ ഭാഗമായാണ് തീരുമാനം.
സിപിഎം പാർട്ടി കോൺഗ്രസ് അവസാനിച്ചതിന് ശേഷം ജില്ലാ കമ്മിറ്റി ചേർന്ന് നടപടി എടുക്കും എന്നാണ് വിവരം. വിഷയത്തിൽ കായംകുളം ഏരിയ കമ്മിറ്റി ഉൾപ്പെട ശക്തമായ സമ്മർദമാണ് ചെലുത്തുന്നത്.
ഈ സാഹചര്യത്തിലാണ് നടപടി എടുക്കാൻ സിപിഎം തീരുമാനിച്ചത്. യു. പ്രതിഭ എംഎൽഎ സി പി എം ഏരിയ കമ്മിറ്റി അംഗവും ആണ്.

സംഘടനാ വിരുദ്ധ നടപടിയാണ് എം എൽ എ നടത്തിയത്. പാർട്ടിയിൽ പറയേണ്ട കാര്യങ്ങൾ പാർട്ടിയിൽ പറയണം. അല്ലാതെ നവ മാധ്യമങ്ങൾ വഴി വിളിച്ച് പറയരുത്. എന്നാൽ, നവ മാധ്യമങ്ങൾ വഴിയാണ് എംഎൽഎ പ്രതികരിച്ച് രംഗത്ത് എത്തിയത്. വോട്ട് ചോർച്ച അടക്കം ഉളള വലിയ കാര്യങ്ങളാണ് ഇതിലൂടെ പുറത്ത് വരുന്നത്. പക്ഷേ, പറയേണ്ട സമയങ്ങളിൽ ഒന്നും പറഞ്ഞില്ല. എന്നാൽ, പാർട്ടി ഫോറത്തിന് പുറത്ത് എല്ലാം ബോധപൂർവ്വം ചർച്ച ചെയ്യുന്നുണ്ട്.

എംഎൽഎ പങ്കിട്ട ഫേസ് ബുക്ക് പോസ്റ്റിന് പിന്നാലെ വലിയ വിവാദം ഉണ്ടായിരുന്നു. വിഷയത്തിൽ എം എൽ എയോട്, സി പി എം ജില്ലാ സെക്രട്ടറി വിശദീകരണം തേടുകയും ചെയ്തിരുന്നു. എന്നാൽ , പാർട്ടിയ്ക്ക് എംഎൽഎ നൽകിയ മറുപടി തൃപ്തികരമായിരുന്നില്ല. സംസ്ഥാന സമ്മേളനം അടുത്തിരിക്കെ കൂടുതൽ നടപടികളിലേക്ക് പാർട്ടി മുതിർന്നിരുന്നില്ല. ഇതിന് പുറമെ, സമൂഹ മാധ്യമത്തിൽ വിവാദ പോസ്റ്റ് ഇട്ടതിന് പിന്നാലെ , എംഎഎ ഫേസ്ബുക്കിൽ നിന്നും മാറി നിന്നിരുന്നു.

എന്നാൽ, ഇടവേളയ്ക്ക് ശേഷം കഴിഞ്ഞദിവസം, തുടർന്നും പരസ്യ വിമർശനം ഉന്നയിച്ച് രംഗത്ത് എത്തി. ഈ സംഭവത്തിന് പിന്നാലെ, കായംകുളത്തെ പാർട്ടി ഔദ്യോഗിക വിഭാഗം ഉൾപ്പെടെ എം എൽ എയ്ക്ക് എതിരെ നടപടി ഉണ്ടാകണം എന്ന ആവശ്യം ഉന്നയിക്കുകയായിരുന്നു. അതേസമയം, വിമർശനമുന്നയിച്ച യു പ്രതിഭ എംഎൽഎയ്ക്കെതിരെ ചിത്തരഞ്ജൻ എം എൽ എയും ഇന്നലെ രംഗത്ത് എത്തി. അച്ചടക്കമുള്ള ഒരു പാർട്ടി പ്രവർത്തക ഇത്തരത്തിൽ ഒരിക്കലും ചെയ്യാൻ പാടില്ല എന്നായിരുന്നു ചിത്തരഞ്ജന്റെ പ്രതികരണം.

മാധ്യമ ശ്രദ്ധ കിട്ടാനാണ് ഇത്തരം കാര്യങ്ങളിലേക്ക് കടക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. എല്ലാം കെട്ടടങ്ങി എന്നു വരുമ്പോൾ ആണ് വീണ്ടും ഒരു തുറന്ന് പറച്ചിൽ നടത്തുന്നത്. ഇത് മാധ്യമ ശ്രദ്ധ പടിച്ചു പറ്റാൻ വേണ്ടിയാണെന്ന് സംശയിക്കണം. പ്രതിഭ ഒരു എംഎൽഎ ആയത് കൊണ്ടല്ലേ വാർത്താ പ്രാധാന്യം ലഭിക്കുന്നതെന്നും ചിത്തരഞ്ജൻ ഏഷ്യാനെറ്റ് ന്യൂസിനോട് വ്യക്തമാക്കിയിരുന്നു. യു പ്രതിഭ എംഎല്‍എ വിമര്‍ശനവുമായി രംഗത്ത് എത്തിയിരുന്നു. ഇതിന് പിന്നാലെ ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം ഉണ്ടായത്.

പാര്‍ട്ടിയിലെ ഭീരുക്കളാണ് തനിക്ക് എതിരെ പ്രവര്‍ത്തിക്കുന്നത് എന്നായിരുന്നു പ്രതിഭ എംഎൽഎയുടെ ആരോപണം. ഈ ഭീരുക്കൾ ആരാണെന്ന് അവർക്ക് തന്നെ അറിയാം. ഭീരുക്കൾ ആയത് കൊണ്ടാണ് അവരുടെ പേര് പറയാത്തത്. ബഹുമാനം നേരിട്ട് നിന്ന് ആക്രമിക്കുന്നവരോട് മാത്രമാണെന്നും യു പ്രതിഭ വ്യക്തമാക്കുകയായിരുന്നു.

കേഡർ പാർട്ടിയിൽ നിന്ന് ഇത്തരത്തിൽ പരസ്യമായി പ്രതികരിക്കുന്നത് വ്യത്യസ്ത നിലപാടുള്ള വ്യക്തി ആയത് കൊണ്ടാണ്. തനിക്ക് പാർട്ടിയിൽ നിന്നും പല തവണ മാറ്റി നിർത്തലുകൾ അനുഭവിക്കേണ്ടി വന്നിട്ടുണ്ട്. താൻ പറയാൻ ആഗ്രഹിച്ച പല കാര്യങ്ങളും വിഴുങ്ങേണ്ടി വന്നതായും യു പ്രതിഭ വ്യക്തമാക്കിയിരുന്നു.
-
"ബിജെപിയെ വീഴ്ത്താൻ ആരുടെ വോട്ടും വാങ്ങും!" നയം വ്യക്തമാക്കി ബിനോയ് വിശ്വം -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
സ്വർണ വില ഇനി പരമാവധി പോയാൽ 1.10 ലക്ഷം വരെ..ഈ വർഷം 2 ലക്ഷമൊന്നും ആകില്ല; പ്രവചനം -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും -
ആയുധങ്ങൾ തീർന്നു, പണപ്പെട്ടി കാലിയായി; ഇറാൻ യുദ്ധം അമേരിക്കയെ ചതിച്ചോ? -
കേതുവിന്റെ നക്ഷത്രമാറ്റം; ഈ രാശിക്കാരെ ഇനി പിടിച്ചാൽ കിട്ടില്ല, പണവും പവറും എല്ലാം യഥേഷ്ടം!












Click it and Unblock the Notifications