കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'അതിഥി തൊഴിലാളികളോടുള്ള മര്യാദ പോലും കാണിച്ചില്ല; തെറ്റിദ്ധാരണ ഉണ്ടായതിൽ ഖേദം പ്രകടിപ്പിക്കുന്നു'

Google Oneindia Malayalam News

ആലപ്പുഴ: മാധ്യമപ്രവര്‍ത്തകരെ അപമാനിച്ച് സംസാരിച്ച കായംകുളം എംഎല്‍എ യു പ്രതിഭക്കെതിരെ വലിയ വിമര്‍ശനമാണ് വിവിധ കോണുകളില്‍ നിന്നും ഉയര്‍ന്നു വരുന്നത്. സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടറി ആര്‍ നാസറും എംഎല്‍എയുടെ പ്രസ്താവനയ്ക്കെതിരെ രംഗത്തെത്തിയിട്ടുണ്ട്. എംഎല്‍എയും ഡിവൈഎഫ്ഐ പ്രാദേശിക നേതാക്കളും തമ്മിലുണ്ടായ പ്രശ്നങ്ങള്‍ വാര്‍ത്തയാക്കിയപ്പോള്‍ മാധ്യമപ്രവര്‍ത്തകര്‍ തങ്ങളുടെ ശരീരം വിറ്റ് ജീവിക്കുന്നതാണ് നല്ലതെന്നായിരുന്നു പ്രതിഭ പ്രതികരിച്ചത്.

ഇതിലും ഭേദം തെരുവില്‍ ശരീരം വിറ്റു ജീവിക്കുന്ന സ്ത്രീകളുടെ കാല്‍ കഴുകിയ വെള്ളം കുടിക്കണമെന്നും എംഎല്‍എ പറഞ്ഞിരുന്നു. പ്രസ്താവന വിവാദമായതോടെ സംഭവത്തില്‍ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് പ്രതിഭയിപ്പോള്‍. വേട്ടക്കാരിൽ നിന്നും രക്ഷപ്പെടാൻ ഉള്ള ശ്രമത്തിൽ ഞാൻ ചിലത് തുറന്നു പറഞ്ഞു. അത് എല്ലാ മാധ്യമപ്രവർത്തകരെയും ഉദ്ദേശിച്ചല്ല .ഞാൻ ആദരിക്കുന്ന നിരവധി മാധ്യമ പ്രവർത്തകർ ഈ സമൂഹത്തിലുണ്ട്. മാധ്യമ പ്രവർത്തനം അന്തസ്സുള്ള സാമൂഹ്യപ്രവർത്തനം തന്നെയാണെന്ന് ഞാൻ കരുതുന്നുവെന്നും എംഎല്‍എ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ വ്യക്തമാക്കുന്നു. അവരുടെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണ്ണരൂപം ഇങ്ങനെ..

ആത്മാഭിമാനത്തോടെ

ആത്മാഭിമാനത്തോടെ

പ്രിയ സുഹൃത്തുക്കളെ , ഒരു ഗ്രാമീണ ചുറ്റുപാടിൽ ജനിച്ചു വളർന്ന അതേ പ്രദേശത്ത് പൊതുജീവിതം നയിക്കുന്ന സാധാരണക്കാരിയായ ഒരു ജനപ്രതിനിധി ആണ് ഞാൻ .തെറ്റുകൾക്ക് നേരെ വിരൽ ചൂണ്ടാൻ ജീവിതത്തിൽ ഒരു നിമിഷമേ മുന്നിലുള്ള എങ്കിലും അത്രയും നേരം ആത്മാഭിമാനത്തോടെ ജീവിക്കാൻ ആണ് ഞാൻ ആഗ്രഹിക്കുന്നത്.

മര്യാദ കാണിച്ചില്ല

മര്യാദ കാണിച്ചില്ല

ഒരു സ്ത്രീയെന്ന എന്ന പരിഗണന വേണ്ട കേരളത്തിലെ അതിഥി തൊഴിലാളികളോട് കാണിക്കാറുള്ള മര്യാദ പോലും ചില മാധ്യമ പ്രവർത്തകർ എന്നോട് കാണിച്ചില്ല. എന്നെ അപമാനിക്കാനും വ്യക്തിഹത്യ നടത്താനും ശ്രമമുണ്ടായി. വ്യക്തിഹത്യ എൻറെ ശീലമല്ല. എന്നോട് അങ്ങനെ ചെയ്തവരോടും. കാലാകാലങ്ങളിൽ ഞാൻ ക്ഷമിച്ചിട്ടേയുള്ളൂ.പക്ഷേ ഒന്നോർക്കണം നിരന്തരം വേട്ടയാടപ്പെടുന്ന സാധു ജീവികൾ സ്വയരക്ഷയ്ക്ക് വേണ്ടി ചിലപ്പോഴെങ്കിലും വായ തുറക്കും.

ചിലത് തുറന്നു പറഞ്ഞു

ചിലത് തുറന്നു പറഞ്ഞു

അത്രയേ ഞാനും ചെയ്തുള്ളൂ. വേട്ടക്കാരിൽ നിന്നും രക്ഷപ്പെടാൻ ഉള്ള ശ്രമത്തിൽ ഞാൻ ചിലത് തുറന്നു പറഞ്ഞു. അത് എല്ലാ മാധ്യമപ്രവർത്തകരെയും ഉദ്ദേശിച്ചല്ല. ഞാൻ ആദരിക്കുന്ന നിരവധി മാധ്യമ പ്രവർത്തകർ ഈ സമൂഹത്തിലുണ്ട്. മാധ്യമ പ്രവർത്തനം അന്തസ്സുള്ള സാമൂഹ്യപ്രവർത്തനം തന്നെയാണെന്ന് ഞാൻ കരുതുന്നു.

ഓർഗനൈസ്ഡ് ഗോസിപ്പ്

ഓർഗനൈസ്ഡ് ഗോസിപ്പ്

എന്നാൽ സമൂഹത്തിൽ മൊത്തത്തിൽ സംഭവിച്ച മൂല്യശോഷണം മാധ്യമ പ്രവർത്തന മേഖലയിലും ഉണ്ടായി. അവരെ സംബന്ധിച്ച് (അതായത് മൂല്യശോഷണം സംഭവിച്ച മാധ്യമപ്രവർത്തകരെ സംബന്ധിച്ച് മാത്രം) വാർത്ത ഓർഗനൈസ്ഡ് ഗോസിപ്പ് ആണ്. ഇത്തരക്കാരോട് ആണ് ഞാൻ പ്രതികരിച്ചത് .മാധ്യമപ്രവർത്തകരെ ഒന്നടങ്കം വിമർശിക്കാനോ അപമാനിക്കാനോ ഞാൻ ശ്രമിച്ചിട്ടില്ല.

Recommended Video

cmsvideo
U Prathibha MLA's controversial words against media : Oneindia Malayalam
ഖേദം പ്രകടിപ്പിക്കുന്നു

ഖേദം പ്രകടിപ്പിക്കുന്നു

എന്നാൽ അത്തരം ഒരു തെറ്റിദ്ധാരണ ഉണ്ടായതിൽ ഞാൻ ഖേദം പ്രകടിപ്പിക്കുന്നു. എല്ലാവരെയും കുറച്ചുകാലത്തേക്ക് വിഡ്ഢികളാക്കാംക കുറച്ചുപേരെ എല്ലാ കാലത്തേക്കും വിഡ്ഢികൾ ആക്കാം. എന്നാൽ എല്ലാവരെയും എല്ലാ കാലത്തേക്കും വിഡ്ഢികളാക്കാൻ കഴിയില്ല എന്ന് എബ്രഹാംലിങ്കൺ പറഞ്ഞുവെച്ചിട്ടുണ്ട് . എനിക്കും ഇത്രയേ പറയാനുള്ളൂ

 ധാരാവിയില്‍ കൊറോണ എത്തിച്ചത് മലയാളികള്‍, ഇവര്‍ തബ്ലീഗ് ജമാഅത്തില്‍ പങ്കെടുത്തവരെന്നും മുംബൈ പോലീസ് ധാരാവിയില്‍ കൊറോണ എത്തിച്ചത് മലയാളികള്‍, ഇവര്‍ തബ്ലീഗ് ജമാഅത്തില്‍ പങ്കെടുത്തവരെന്നും മുംബൈ പോലീസ്

സൂക്ഷിക്കണം! ആ വാതില്‍ അട‍യുകയാണ്; സൗദിയും യുഎഇയും അടക്കമുള്ളവര്‍ക്ക് മുന്നറിയിപ്പ്സൂക്ഷിക്കണം! ആ വാതില്‍ അട‍യുകയാണ്; സൗദിയും യുഎഇയും അടക്കമുള്ളവര്‍ക്ക് മുന്നറിയിപ്പ്

English summary
U Prathibha MLA about controversy
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X