കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിപ്പാ പടരുമ്പോള്‍ വസൂരി കാലത്തെ സിഎച്ചിനെ ഓര്‍ക്കുന്നു: യു എ ഖാദര്‍

Google Oneindia Malayalam News

കോഴിക്കോട്: നിപ്പാ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ജനങ്ങള്‍ ഭയപ്പെടുന്ന സാഹചര്യമാണ് ഇന്നുള്ളതെന്നും ഇതിന് മാറ്റമുണ്ടാകണമെന്നും സാഹിത്യകാരന്‍ യുഎ ഖാദര്‍. പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് കോഴിക്കോട്ടെ ഗ്രാമങ്ങളിലെല്ലാം വസൂരിയും കോളറയും പടര്‍ന്ന്പിടിച്ചപ്പോള്‍ ഇതേക്കുറിച്ച് അജ്ഞരായിരുന്ന ജനതയെ ബോധവത്കരിക്കാന്‍ സി എച്ച് മുഹമ്മദ് കോയ നടത്തിയ പ്രവര്‍ത്തനങ്ങള്‍ ഈ സാഹചര്യത്തില്‍ ഓര്‍ക്കുന്നതായി അദ്ദേഹം പറഞ്ഞു.

uakhader-
Photo Credit:

അളകാപുരി ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ സിഎച്ച് വിചാര്‍വേദിയുടെ റംസാന്‍ സ്‌നേഹസംഗമവും തൊഴില്‍ഉപകരണവിതരണ ഉദ്ഘാടനവും നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിചാര്‍വേദി പ്രസിഡന്റ് സഫ അലവി അധ്യക്ഷത വഹിച്ചു. പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന പ്രസിഡന്റ് കമാല്‍ വരദൂര്‍ മുഖ്യാതിഥിയായി. ഇവി ഉസ്മാന്‍കോയ, അഡ്വ.പി എം സുരേഷ്ബാബു, ഡോ.കെ മൊയ്തു, സൗദ ഹസന്‍, പി ഇസ്മായില്‍, എംവി കുഞ്ഞാമു എന്നിവര്‍ സംസാരിച്ചു.

നിപ്പാ പടരുമ്പോള്‍ വസൂരി കാലത്തെ സിഎച്ചിനെ ഓര്‍ക്കുന്നു: സിഎച്ചിന്റെ പ്രവര്‍ത്തനങ്ങളെ സ്മരിച്ച് യുഎ ഖാദര്‍

English summary
UA Khader remembers CH during Nippah outbreak.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X