കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കലാപ്രവര്‍ത്തനം നിരുത്സാഹപ്പെടുത്തുന്നവര്‍ സമൂഹത്തില്‍ ഇരുട്ടു പരത്തുന്നു : യുഎ ഖാദര്‍

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: സര്‍ഗാത്മക പ്രവര്‍ത്തനങ്ങള്‍ നിരുല്‍സാഹപ്പെടുത്തുന്ന വിധത്തില്‍ സമൂഹത്തില്‍ ഇരുട്ടു പടര്‍ത്തുന്ന ശക്തികള്‍ക്കെതിരെ മാനവികതയുടെ പക്ഷത്തുനിന്ന് എതിര്‍ക്കാന്‍ സാംസ്‌കാരിക മനസ്സുകള്‍ ഉണരണമെന്ന് പ്രശസ്ത സാഹിത്യകാരന്‍ യു.എ.ഖാദര്‍ പറഞ്ഞു.പൊതു വിദ്യാഭ്യാസ വകുപ്പിന്റെയും സംസ്ഥാന സാക്ഷരതാ മിഷന്റെയും നേതൃത്വത്തില്‍ സംഘടിപ്പിക്കു എട്ടാമത് തുടര്‍വിദ്യാഭ്യാസ കലോല്‍സവം കോഴിക്കോട്ട് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുു അദ്ദേഹം.

മാനവികതയെ ഇല്ലാതാക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. കലാ പ്രവര്‍ത്തനങ്ങളെ നിരുല്‍സാഹപ്പെടുത്തുന്നു. സര്‍ഗാത്മക പ്രവര്‍ത്തനങ്ങളെ അംഗീകരിക്കുന്നില്ല. അംഗീകരിക്കുകയോ അഭിനന്ദിക്കുകയോ ചെയ്യുന്നവരെ ഒറ്റപ്പെടുത്തുന്നു. എങ്ങനെ എഴുതണമെന്നും എങ്ങനെ സിനിമയെടുക്കണമെന്നും ചിലര്‍ തീരുമാനിക്കുന്നു. മാനവികതയുടെ പക്ഷത്തു നില്‍ക്കുന്ന എഴുത്തുകാരെയും കലാ പ്രവര്‍ത്തകരെയും ഒറ്റപ്പെടുത്തുന്നു. മനുഷ്യരെ വ്യത്യസ്ത കളങ്ങളിലായി വേര്‍തിരിക്കുകയാണ് ഇക്കൂട്ടരുടെ ലക്ഷ്യം. ഇക്കാലത്താണ് എം.ടിയുടെ നിര്‍മ്മാല്യം നിര്‍മ്മിക്കുന്നതെങ്കില്‍ വെളിച്ചം കാണില്ലായിരുന്നുവെും യു.എ.ഖാദര്‍ കൂ്ട്ടിച്ചേര്‍ത്തു.

thudarkalolsavam

ഗവ.മോഡല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി അധ്യക്ഷത വഹിച്ചു. സാക്ഷരതാ മിഷന്‍ അതോറിറ്റി ഡയറക്ടര്‍ ഡോ.പി.എസ്. ശ്രീകല ആമുഖപ്രഭാഷണം നടത്തി. നടന്‍ മാമുക്കോയ, നാടക നടി നിലമ്പൂര്‍ ആയിഷ എന്നിവര്‍ കലോല്‍സവ ദീപം തെളിയിച്ചു. സാക്ഷരതാ മിഷന്‍ നൂതന പദ്ധതികളുടെ ഗുണഭോക്താക്കളായ സിസിലി ജോര്‍ജ്, കൃഷ്ണന്‍ ബേപ്പൂര്‍, ബിവി തിക്കോടി, സ്വയാബ്, സരോജിനി കൊല്ലംകണ്ടി എന്നിവര്‍ പങ്കാളികളായി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് റീന മുണ്ടേങ്ങാട്ട്, കോര്‍പ്പറേഷന്‍ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ എം.സി അനില്‍ കുമാര്‍, കെ.വി. ബാബുരാജ്, ജില്ലാ പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ അഹമ്മദ് പുക്കല്‍, മുക്കം മുഹമ്മദ് സാക്ഷരതാ മിഷന്‍ അസി. ഡയറക്ടര്‍ കെ.അയ്യപ്പന്‍ നായര്‍, ജില്ലാ പഞ്ചായത്ത് സെക്രട്ടറി പി.ഡി.ഫിലിപ്പ്, കലോല്‍സവം കോ-ഓര്‍ഡിനേറ്റര്‍ ഷാജു ജോ എിവര്‍ സംസാരിച്ചു.

മൂന്ന് ദിവസങ്ങളിലായി നടക്കുന്ന കലോല്‍സവത്തില്‍ സാക്ഷരത, നാലാംതരം, ഏഴാംതരം, പത്താം തരം, ഹയര്‍സെക്കന്ററി തുല്യതാ വിഭാഗം, പ്രേരക്മാര്‍, ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് എന്നീ വിഭാഗങ്ങളില്‍ 73 ഇനങ്ങളിലായി 1400പേര്‍ മല്‍സരിക്കും. ഇതര സംസ്ഥാന തൊഴിലാളികളുടെ കലാപരിപാടികളും നടക്കും.

മുത്തലാഖ് നിരോധന ബിൽ ഇന്ന് പാർലമെന്റിൽ; എതിർപ്പുമായി പ്രതിപക്ഷവും മുസ്ലീം വ്യക്തിഗത ബോർഡും!മുത്തലാഖ് നിരോധന ബിൽ ഇന്ന് പാർലമെന്റിൽ; എതിർപ്പുമായി പ്രതിപക്ഷവും മുസ്ലീം വ്യക്തിഗത ബോർഡും!

English summary
UA Khadher about the people who demotivate arts
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X