Get Updates
Get notified of breaking news, exclusive insights, and must-see stories!

യുഎഇക്ക് കൂടുതല്‍ ഇളവ് നല്‍കി ഇന്ത്യ; ബെംഗളൂരു മാത്രമല്ല, ഇനി കൊച്ചി വഴിയും, 9 വിമാനത്താവളങ്ങള്‍

യുഎഇ പൗരന്മാര്‍ക്ക് നല്‍കിയിരുന്ന ഇളവ് വിപുലീകരിച്ച് ഇന്ത്യ. അവര്‍ക്ക് വിസ ഓണ്‍ അറൈവല്‍ ഇനി കൊച്ചിയിലും കിട്ടും. രാജ്യത്തെ മൂന്ന് വിമാനത്താവളങ്ങള്‍ കൂടി ഈ ഗണത്തില്‍ ഉള്‍പ്പെടുത്തി. നേരത്തെ ആറ് വിമാനത്താവളങ്ങളിലായിരുന്നു ഇളവ് അനുവദിച്ചിരുന്നത്. കേരളത്തില്‍ രണ്ട് വിമാനത്താവളങ്ങളില്‍ ഒരുമിച്ച് ഇളവ് അനുവദിച്ചു എന്നതും പ്രത്യേകതയാണ്.

കൊച്ചി, കോഴിക്കോട്, അഹമ്മദാബാദ് വിമാനത്താവളങ്ങളില്‍ യുഎഇ പൗരന്മാര്‍ക്ക് വിസ ഓണ്‍ അറൈവല്‍ ഇളവ് ഇനി മുതല്‍ ലഭിക്കും. നേരത്തെ ന്യൂഡല്‍ഹി, മുംബൈ, കൊല്‍ക്കത്ത, ചെന്നൈ, ബെംഗളൂരു, ഹൈദാരാബാദ് എന്നീ വിമാനത്താവളങ്ങളില്‍ ആയിരുന്നു യുഎഇ പൗരന്മാര്‍ക്ക് വിസ ഓണ്‍ അറൈവല്‍ സൗകര്യം ലഭിച്ചിരുന്നത്.

uae citizen allowed visa on arrival in kochi airport-

യുഎഇ പൗരന്മാര്‍ കൂടുതലായി എത്തുന്ന വിമാനത്താവളങ്ങള്‍ പരിശോധിച്ചാണ് ഇളവ് അനുവദിക്കുന്നത്. അവര്‍ക്ക് യാത്ര എളുപ്പമാക്കുകയും അതുവഴി ടൂറിസം ഉള്‍പ്പെടെയുള്ള മേഖലകള്‍ പരിപോഷിപ്പിക്കുകയാണ് ലക്ഷ്യം. വിസ ഓണ്‍ അറൈവല്‍ സൗകര്യം ലഭച്ചാല്‍ യുഎഇ പൗരന്മാര്‍ക്ക് എന്തൊക്കെയാണ് നേട്ടം എന്ന് അറിയാമോ. വിശദീകരിക്കാം...

നേരത്തെ ഇ-വിസയോ സാധാരണ പേപ്പര്‍ വിസയോ ലഭിച്ച വ്യക്തികള്‍ക്ക് മാത്രമാണ് വിസ ഓണ്‍ അറൈവല്‍ ലഭിക്കാനുള്ള അര്‍ഹത. ഒരു തവണ വിസ ഓണ്‍ അറൈവല്‍ ലഭിക്കുന്ന യുഎഇ പൗരന് 60 ദിവസം വരെ ഇവിടെ തങ്ങാം. മാത്രമല്ല, രണ്ട് തവണ രാജ്യത്തിന് പുറത്തു പോയി വരുന്നതിനും സാധിക്കും.

പണം കൈവശമുണ്ടോ

ടൂറിസം, ബിസിനസ്, കോണ്‍ഫറന്‍സ്, മെഡിക്കല്‍ ആവശ്യങ്ങള്‍ എന്നിവയ്ക്ക് വേണ്ടിയാണ് വിസ ഓണ്‍ അറൈവല്‍ സൗകര്യം ലഭിക്കുന്നത്. ആറ് മാസം കാലാവധിയുള്ള പാസ്‌പോര്‍ട്ട് ആവശ്യമാണ് എന്നതാണ് ഒരു പ്രധാന നിബന്ധന. ഇന്ത്യയില്‍ എത്തിയാല്‍ ചെലവഴിക്കാന്‍ മതിയായ പണം കൈവശമുണ്ട് എന്ന രേഖയും ആവശ്യമാണ്.

താമസത്തിനുള്ള സൗകര്യത്തിന്റെ രേഖയും കാണിക്കേണ്ടി വരും. മടക്ക വിമാനടിക്കറ്റും ആവശ്യമാണ്. യുഎഇ പൗരന്റെ രക്ഷിതാവോ മുത്തച്ഛനോ പാകിസ്താനില്‍ ജനിക്കുകയോ പാകിസ്താനില്‍ സ്ഥിരതാമസക്കാരനോ ആണെങ്കില്‍ ഈ ഇളവുകള്‍ ലഭിക്കില്ല.

ഫീസ് 2000 രൂപ

2000 രൂപയാണ് വിസ ഓണ്‍ അറൈവല്‍ ലഭിക്കുന്നതിനുള്ള ഫീസ്. അല്ലെങ്കില്‍ തുല്യമായ വിദേശ കറന്‍സി നല്‍കിയാലും മതി. കുട്ടികള്‍ ഉള്‍പ്പെടെയുള്ള ഏതൊരു വ്യക്തിക്കും ഫീസില്‍ മാറ്റമുണ്ടാകില്ല. യുഎഇ പൗരന് ഒരു വര്‍ഷത്തില്‍ എത്ര തവണ ഈ അവസരം ഉപയോഗിക്കാം എന്ന കാര്യത്തില്‍ പരിധി നിശ്ചയിച്ചിട്ടില്ല.

നിരവധി യുഎഇ പൗരന്മാര്‍ ചികില്‍സയ്ക്ക് വരുന്ന സ്ഥലമാണ് കോട്ടക്കല്‍ ആര്യവൈദ്യശാല. അതുകൊണ്ടുതന്നെ വിസ ഓണ്‍ അറൈവല്‍ ലഭിക്കുന്ന വിമാനത്താവളങ്ങളില്‍ കോഴിക്കോട് വിമാനത്താവളവും ഉള്‍പ്പെടുത്തിയത് നേട്ടമാകും. മൂന്നാര്‍, ആലപ്പുഴ ഉള്‍പ്പെടെയുള്ള ടൂറിസം കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കുന്ന യുഎഇ പൗരന്മാര്‍ക്ക് കൊച്ചി വിമാനത്താവളം വഴിയും എത്താവുന്നതാണ്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+