യുഎഇയില്‍ വമ്പന്‍ തൊഴില്‍ അവസരം: താമസവും ടിക്കറ്റുമൊക്കെ ഫ്രീ, ശമ്പളം ഒരു ലക്ഷത്തിന് മുകളില്‍
യുഎഇയിലേക്ക് വീണ്ടും തൊഴില്‍ അവസരങ്ങളുമായി കേരള സർക്കാറിന് കീഴില്‍ പ്രവർത്തിക്കുന്ന പൊതുമേഖല സ്ഥാപനമായ ഒഡെപെക്. അബുദാബിയിലേയും ദുബായിലേയും ഹെല്‍ത്ത് കെയർ മേഖലയിലേക്കാണ് ഇത്തവണ റിക്രൂട്ട്മെന്റ് നടത്തുന്നത്. ദുബായിലേക്ക് DCAS എമർജൻസി മെഡിക്കൽ ടെക്‌നീഷ്യനേയും അബുദാബിയിലെ ഇൻഡസ്ട്രിയൽ മെഡിസിൻ ഡിവിഷനിലേക്ക് പുരുഷ നഴ്സുമാരെയുമാണ് ആവശ്യമുള്ളത്.
എമർജൻസി മെഡിക്കൽ ടെക്‌നീഷ്യന്‍
എമർജൻസി മെഡിക്കൽ ടെക്‌നീഷ്യന്‍ ഒഴിവിലേക്ക് 80 പേരെയാണ് ആവശ്യമുള്ളത്. പൂർണ്ണമായും ഫ്രീ റിക്രൂട്ട്മെന്റാണ്. ബാച്ചിലർ ഓഫ് സയൻസ് ഇൻ എമർജൻസി മെഡിക്കൽ ടെക്‌നോളജിസ്റ്റ് / ബിഎസ്‌സി നഴ്‌സിംഗ്/ അഡ്വാൻസ് പിജി ഡിപ്ലോമ ഇൻ എമർജൻസി കെയർ/ ബിഎസ്‌സി ട്രോമ കെയർ മാനേജ്‌മെൻ്റ് എന്നീ യോഗ്യതയുള്ളവർക്ക് ഈ ഒഴിവിലേക്ക് അപേക്ഷിക്കാം.

എമർജൻസി ഡിപ്പാർട്ട്‌മെൻ്റ് ആന്‍ഡ് ആംബുലൻസ് മേഖളയില്‍ 2 വർഷത്തെ പരിചയം അഭികാമ്യമാണ്. ഒരു EMT DCAS പാസ്സർ/ലൈസൻസ് അല്ലെങ്കിൽ DCAS Dataflow പോസിറ്റീവ് റിസല്‍ട്ട് ഉണ്ടായിരിക്കണം. പെട്ടെന്ന് ജോയിന്‍ ചെയ്യാന്‍ താല്‍പര്യമുള്ളവർക്ക് മുന്‍തൂക്കം ലഭിക്കും.
5000 യു എ ഇ ദിർഹമായിരിക്കും സാലറി. അതായത് 113813 ഇന്ത്യന്‍ രൂപ. താമസം, ട്രാന്‍സ്പോർട്ടേഷന്‍, വിസ, വിമാനടിക്കറ്റ്, മെഡിക്കല്‍ ഇന്‍ഷൂറന്‍സ് എന്നിവ കമ്പനി നല്‍കും. ആഴ്ടയില്‍ 48 മണിക്കൂറായിരിക്കും ജോലി. വർഷത്തില്‍ ശമ്പളത്തോട് കൂടിയ 30 ദിവസത്തെ ലീവും ലഭിക്കും. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ അവരുടെ വിശദമായ CV, പാസ്‌പോർട്ടിൻ്റെ പകർപ്പ്, EMT DCAS ലൈസൻസിൻ്റെ പകർപ്പുകൾ, ഡാറ്റാഫ്ലോ ഫലം എന്നിവ [email protected] എന്ന ഇമെയിലിലേക്ക് 2024 മാർച്ച് 28-നോ അതിനു മുമ്പോ അയയ്‌ക്കാവുന്നതാണ്. ഇമെയിലിൻ്റെ സബ്‌ജക്‌റ്റ് ലൈൻ "ദുബായ് - ഇഎംടി" എന്നതായിരിക്കണം.
പുരുഷ നഴ്സ്
അബുദാബിയിലെ ഇൻഡസ്ട്രിയൽ മെഡിസിൻ ഡിവിഷനിലേക്ക് യുഎഇയിലെ പ്രശസ്തമായ ആശുപത്രിയിലേക്കാണ് പുരുഷ നഴ്സുമാരെ റിക്രൂട്ട് ചെയ്യുന്നത്. ഈ വിഭാഗത്തിലും 80 ഒഴിവുണ്ട്. സൗജന്യ റിക്രൂട്ട്മെൻ്റ്ാണ് ഇതും.
യോഗ്യത: ബിഎസ്‌സി നഴ്‌സിംഗ് / പോസ്റ്റ് ബേസിക് ബിഎസ്‌സി നഴ്‌സിംഗ്
പ്രവർത്തി പരിചയം: ഐ സി യു, എമർജൻസി, അടിയന്തര പരിചരണം, ക്രിട്ടിക്കൽ കെയർ, ഓയിൽ ആൻഡ് ഗ്യാസ് നഴ്‌സിംഗ് എന്നിവയിൽ കുറഞ്ഞത് 2 വർഷത്തെ പരിചയം.
പ്രായപരിധി: 40 വയസ്സിൽ താഴെ
ഒരു DOH പാസ്സർ, അല്ലെങ്കിൽ DOH ലൈസൻസ് അല്ലെങ്കിൽ DOH Dataflow പോസിറ്റീവ് റിസല്‍ട്ട് ഉണ്ടായിരിക്കണം. 5000 യു എ ഇ ദിർഹമായിരിക്കും സാലറി. അതായത് 113813 ഇന്ത്യന്‍ രൂപ. താമസം, ട്രാന്‍സ്പോർട്ടേഷന്‍, വിസ, വിമാനടിക്കറ്റ്, മെഡിക്കല്‍ ഇന്‍ഷൂറന്‍സ് എന്നിവ കമ്പനി നല്‍കും. ആഴ്ടയില്‍ 48 മണിക്കൂറായിരിക്കും ജോലി. വർഷത്തില്‍ ശമ്പളത്തോട് കൂടിയ 30 ദിവസത്തെ ലീവും ലഭിക്കും. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് വിശദമായ CV, DOH ലൈസൻസിൻ്റെ പകർപ്പ്, DOH ഡാറ്റാഫ്ലോ ഫലം എന്നിവ [email protected] എന്ന ഇമെയിലിലേക്ക് 28 മാർച്ച് 2024-നോ അതിനു മുമ്പോ അയയ്‌ക്കാവുന്നതാണ്. ഇമെയിലിൻ്റെ സബ്‌ജക്‌റ്റ് ലൈൻ "അബുദാബി - മെയില്‍ നഴ്‌സ്" ആയിരിക്കണം.












Click it and Unblock the Notifications