Get Updates
Get notified of breaking news, exclusive insights, and must-see stories!

യുഎഇ ലുലു ഗ്രൂപ്പില്‍ നിരവധി അവസരങ്ങള്‍: ഒരുങ്ങുന്നത് 1500 ലേറെ ഒഴിവുകള്‍; നിയമനം തിയേറ്റർ മേഖലയില്‍

കോവിഡ് കാലഘട്ടതിന് ശേഷം യുഎഇ സാമ്പത്തിക രംഗം വലിയ രീതിയിലുള്ള കുതിപ്പാണ് രേഖപ്പെടുത്തിക്കൊണ്ടിരിക്കുന്നത്. തല്‍ഫലമായി എല്ലാ മേഖലയിലും മികച്ച രീതിയിലുള്ള നിയമനങ്ങളും നടക്കുന്നു. പൊതു-സ്വകാര്യ വ്യത്യാസങ്ങളില്ലാതെ എല്ലാ കമ്പനികളും പുതിയ തൊഴിലാളികള്‍ക്ക് അവസരം നല്‍കുന്നുണ്ട്. ഇപ്പോഴിതാ മലയാളികളുടെ സ്വന്തം എംഎ യൂസഫ് അലിയുടെ ലുലു ഗ്രൂപ്പും വലിയ തോതിലുള്ള നിയമനത്തിന് ഒരുങ്ങുന്നുവെന്ന റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്.

വരും വർഷങ്ങളില്‍ യുഎഇയില്‍ ഉടനീളം അമ്പതിലേറെ തിയേറ്ററുകള്‍ തുറക്കാനും ഇവയിലെല്ലാമായി നൂറിലേറെ തൊഴിലാളികള്‍ക്ക് നിയമനം നല്‍കാനുമാണ് ലുലു ഗ്രൂപ്പിന്റെ പദ്ധതിയെന്നാണ് അറബ് മാധ്യമമായ ഖലീജ് ടൈംസ് റിപ്പോർട്ട് ചെയ്യുന്നത്. ലുലു ഗ്രൂപ്പ് ഇന്റർനാഷണലിന്റെ ഷോപ്പിംഗ് മാൾ ഡെവലപ്പ്മെന്റും മാനേജ്‌മെന്റ് വിഭാഗവുമായ ലൈൻ ആന്‍ഡ് ഇൻവെസ്റ്റ്‌മെന്റ് പ്രോപ്പർട്ടി അറബി, ഹിന്ദി, ഇംഗ്ലീഷ് തുടങ്ങിയ ഭാഷകളിലെ സിനിമകൾ പ്രദർശിപ്പിക്കുന്ന തിയേറ്ററുകൾ പ്രവർത്തിപ്പിക്കുന്നതിന് അടുത്തിടെ സ്റ്റാർ സിനിമാസുമായി കരാറിലെത്തിയിരുന്നു.

 jobnews

"ഞങ്ങൾക്ക് ഇതിനോടകം തന്നെ മാളുകളിൽ തിയേറ്ററുകളുണ്ട്. ഇപ്പോൾ സ്റ്റാർ സിനിമാസുമായുള്ള പങ്കാളിത്തം വിപുലീകരിക്കുന്നു. അവരാണ് എല്ലാ സിനിമകളും ജിസിസിയിലേക്ക് കൊണ്ടുവരുന്നത്. തിയേറ്ററുകള്‍ പ്രവർത്തിപ്പിക്കുന്നതിന് അവരുമായി കൈകോർക്കാൻ ഇതൊരു നല്ല അവസരമായിരിക്കും," ലുലു ഗ്രൂപ്പ് ഇന്റർനാഷണലിന്റെ എക്സിക്യൂട്ടീവ് ഡയറക്ടർ എം എ അഷ്റഫ് അലി കഴിഞ്ഞയാഴ്ച സ്റ്റാർ സിനിമാസുമായി കരാർ ഒപ്പിട്ട ശേഷം പറഞ്ഞു.

50-ലധികം പുതിയ തിയേറ്ററുകള്‍ തുറക്കാന്‍ കമ്പനി ആസൂത്രണം ചെയ്യുന്നതിനാൽ വലിയ തോതില്‍ തൊഴില്‍ അവസരം സൃഷ്ടിക്കപ്പെടും. ഒരോന്നിന്റെയും പ്രവർത്തനത്തിന് കുറഞ്ഞത് 25-30 ആളുകള്‍ വേണ്ടി വരും. അതിനാൽ ഈ തിയേറ്ററുകളെല്ലാം പ്രവർത്തിപ്പിക്കാൻ 1,500 ജീവനക്കാർ വരെ ആവശ്യമാണെന്നും അഷ്റഫ് അലി കൂട്ടിച്ചേർത്തു.

സ്റ്റാർ സിനിമാസ് പ്രവർത്തിപ്പിക്കുന്ന നിലവിലുള്ള 76 സ്‌ക്രീനുകള്‍ക്ക് പുറമെ 22 അധിക സ്‌ക്രീനുകൾ തുറക്കുന്നതിനുള്ള കരാറിലാണ് ലുലു ലൈൻ ആന്‍ഡ് ഇൻവെസ്റ്റ്‌മെന്റ് പ്രോപ്പർട്ടിയും സ്റ്റാർ സിനിമാസും കഴിഞ്ഞ ആഴ്ച ഒപ്പുവെച്ചത്. ചടങ്ങിൽ എം എ അഷ്‌റഫ് അലി, ഫാർസ് ഫിലിം സ്റ്റാർസ് സിനിമയുടെ സ്ഥാപകനും ചെയർമാനുമായ അഹമ്മദ് ഗോൾചിൻ, മറ്റ് മുതിർന്ന ഉദ്യോഗസ്ഥരും പങ്കെടുത്തു.

സ്‌ക്രീൻ എണ്ണത്തിന്റെ അടിസ്ഥാനത്തിൽ സ്റ്റാർ സിനിമാസിനെ യുഎഇയിലെ രണ്ടാമത്തെ വലിയ സിനിമാ ഓപ്പറേറ്ററായി മാറുകയും ചെയ്തു. കരാർ പ്രകാരം 2023 സെപ്റ്റംബറിൽ അൽ റഹ മാളിൽ 3 സ്‌ക്രീനുകളും അൽ വഹ്ദ മാളിൽ 9 സ്‌ക്രീനുകളും അൽ ഫോഹ് മാളിൽ 6 സ്‌ക്രീനുകളും ബരാരി ഔട്ട്‌ലെറ്റ് മാളിൽ 4 സ്‌ക്രീനുകളും തുറക്കും. ദുബായ് സിലിക്കൺ ഒയാസിസ് മാൾ, ഷാർജ സെൻട്രൽ മാൾ, റാസൽഖൈമയിലെ ആർഎകെ മാൾ എന്നിവിടങ്ങളിൽ സ്റ്റാർ സിനിമാസ് ഉടന്‍ തന്നെ പ്രവർത്തനം ആരംഭിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+