യുഎഇയില്‍ ജോലി നേടാം: പൂർണ്ണമായും സൗജന്യ റിക്രൂട്ട്മെന്റ്, ശമ്പളം ഒരു ലക്ഷത്തിന് മുകളില്‍
മികച്ച ശമ്പളത്തോട് കൂടിയുള്ള വിദേശ ജോലി എന്നത് ഏത് ഉദ്യോഗാർത്ഥിയുടെ സ്വപ്നമാണ്. ഇതിനായി നിരന്തരം പരിശ്രമിക്കുന്നവരായിരിക്കും നമ്മളില്‍ പലരും. ചിലപ്പോഴെങ്കിലും ഈ മേഖലയിലെ തട്ടിപ്പിന്റെ വഴികളില്‍പ്പെട്ടുപോയവരും നിരവധിയുണ്ടാകും. എന്നാല്‍ സർക്കാറിനറെ കീഴില്‍ പ്രവർത്തിക്കുന്ന പൊതുമേഖല സ്ഥാപനമായ ഒഡെപെക്ക് നിരവധി വിദേശ രാജ്യങ്ങളിലേക്ക് വിശ്വസനീയമായ റിക്രൂട്ട്മെന്റുകള്‍ നടത്തി വരുന്നുണ്ട്.
പൂർണ്ണമായും സൗജന്യ റിക്രൂട്ട്മെന്റ് നടത്തുന്നു എന്നുള്ളതാണ് ഒഡെപ്പെക്കിന്റെ പ്രത്യേകിത. ഇപ്പോഴിതാ യു എ യിലേക്ക് മറ്റൊരു റിക്രൂട്ട്മെന്റ് കൂടി പ്രഖ്യാപിച്ചിരിക്കുകയാണ് ഒഡെപെക്ക്. യു എ ഇയിലേക്കുള്ള നഴ്സസ് റിക്രൂട്ട്മെന്റിന്റെ വിജ്ഞാപനമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. പുരുഷന്‍മാർക്ക് മാത്രമാണ് അവസരം.

അബുദാബിയിലെ സാറ്റലൈറ്റ് / റിമോട്ട് / ഇൻഡസ്ട്രിയൽ / ഓൺഷോർ / ഓഫ്‌ഷോർ ക്ലിനിക്കുകളിലെ റിക്രൂട്ട്‌മെന്റിനായി യുണൈറ്റഡ് അറബ് എമിറേറ്റ്‌സിലെ പ്രശസ്തമായ ഒരു സ്വകാര്യ ഹെൽത്ത് കെയർ ഗ്രൂപ്പ് 2 വർഷത്തെ പരിചയമുള്ള പുരുഷ ബിഎസ്‌സി നഴ്‌സുമാരിൽ നിന്നാണ് അപേക്ഷ ക്ഷണിക്കുന്നത്. നേരിട്ടുള്ള അഭിമുഖം 2024 ജനുവരി മൂന്നാം വാരത്തിൽ നടക്കും.
ബി എസ് സി നഴ്സിംഗ് യോഗ്യത ഉള്ളവർക്ക് അപേക്ഷിക്കാം. ഐസിയു, എമർജൻസി, അടിയന്തര പരിചരണം, ക്രിട്ടിക്കൽ കെയർ, ഓയിൽ ആൻഡ് ഗ്യാസ് നഴ്‌സിംഗ് മേഖലയില്‍ ജോലി ചെയ്യേണ്ടി വരും. പരമാവധി പ്രായ പരിധി 40 വയസ്സാണ്. 5000 യു എ ഇ ദിർഹം (1.13 ലക്ഷം രൂപ) ശമ്പളത്തോടൊപ്പം മറ്റ് ആനൂകൂല്യങ്ങളും ലഭിക്കും. അതായത്
ഡ്യൂട്ടിയിലായിരിക്കുന്ന കാലയളഴില്‍ ഷെയറിങ് ബാച്ചിലർ താമസ സൗകര്യം ലഭിക്കും. തിരിച്ചടവ് അടിസ്ഥാനത്തിൽ രണ്ട് വർഷത്തിലൊരിക്കൽ വിമാന ടിക്കറ്റ്, മെഡിക്കല്‍ ഇന്‍ഷൂറന്‍സ് കവറേജ്, വർഷത്തില്‍ ശമ്പളത്തോട് കൂടിയ 30 ദിവസത്തെ ലീവും ലഭിക്കും. യോഗ്യരായ താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് നിങ്ങളുടെ ബയോഡാറ്റ [email protected] എന്ന ഇമെയിലിലേക്ക് 2024 ജനുവരി 10-നോ അതിനുമുമ്പോ അയയ്ക്കാവുന്നതാണ്.
കോഴിക്കോട് ഹോമിയോ മെഡിക്കൽ കോളജിൽ ഒഴിവ്
കോഴിക്കോട് ഗവ. ഹോമിയോപ്പതിക് മെഡിക്കൽ കോളജിൽ ഒബ്സ്റ്റട്രിക്സ് ആൻഡ് ഗൈനക്കോളജിയിൽ പ്രൊഫസർ, അനാട്ടമിയിൽ അസോസിയേറ്റ് പ്രൊഫസർ, സർജറിയിൽ അസോസിയേറ്റ് പ്രൊഫസർ തസ്തികകളിലെ ഒഴിവുകളിൽ റീ എംപ്ലോയ്മെന്റ് വ്യവസ്ഥയിൽ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.
ഗവ. / എയ്ഡഡ് ഹോമിയോപ്പതിക് മെഡിക്കൽ കോളജുകളിലെ ബന്ധപ്പെട്ട വകുപ്പുകളിൽ നിന്ന് വിരമിച്ച സെൻട്രൽ കൗൺസിൽ ഓഫ് ഹോമിയോപ്പതി / നാഷണൽ കമ്മീഷൻ ഫോർ ഹോമിയോപ്പതി നിഷ്കർഷിച്ചിരിക്കുന്ന യോഗ്യതയുള്ള അധ്യാപകർക്ക് അപേക്ഷ നൽകാം. അപേക്ഷ ഡിസംബർ 30നു മുമ്പ് പ്രിൻസിപ്പൽ ആൻഡ് കൺട്രോളിംഗ് ഓഫീസർ, ഗവ. ഹോമിയോപ്പതിക് മെഡിക്കൽ കോളജ്, തിരുവനന്തപുരം - 695009 എന്ന മേൽവിലാസത്തിൽ അയയ്ക്കണം.
സിസ്റ്റം മാനേജർ ഒഴിവ്
കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ, ആശുപത്രി വികസന സൊസൈറ്റിയുടെ കീഴിൽ കരാർ അടിസ്ഥാനത്തിൽ ഒരു വർഷത്തേയ്ക്ക് സിസ്റ്റം മാനേജർ തസ്തികയിലേക്ക് ഇന്റർവ്യൂ നടത്തി നിയമനം നടത്തുന്നു. യോഗ്യത : കമ്പ്യൂട്ടർ എഞ്ചിനീയറിങ്ങിലുള്ള ഡിപ്ലോമ / കമ്പ്യൂട്ടർ ഹാർഡ് വെയേഴ്സ് മെയ്ന്റ്നെൻസിലുള്ള ഡിപ്ലോമ.
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ജനുവരി മൂന്നിന് രാവിലെ 11 മണിക്ക് അസൽ സർട്ടിഫിക്കറ്റുകൾ സഹിതം കോഴിക്കോട് ഗവ.മെഡിക്കൽ കോളേജ് ആശുപത്രി എച്ച്ഡിഎസ് ഓഫീസിൽ എത്തിച്ചേരണമെന്ന് സെക്രട്ടറി അറിയിച്ചു.












Click it and Unblock the Notifications