Get Updates
Get notified of breaking news, exclusive insights, and must-see stories!

ഭാഗ്യം മലയാളിയെ വിട്ട് പോവുന്നില്ല: യുഎഇ ലോട്ടറിയില്‍ പുതിയ ചരിത്രമായി പ്രവാസിക്ക് കോടികള്‍

രണ്ടാഴ്ച മുന്‍പും മഹ്സൂസ് ലോട്ടറിയില്‍ മലയാളി സമ്മാനം നേടിയിരുന്നു. 100,000 ദിർഹമായിരുന്നു മലയാളി പ്രവാസിയായ സമീറിന് ലഭിച്ചത്.

 uaelottery

ഏറെ ജനകീയമായ യു എ ഇ മഹ്സൂസ് ലോട്ടറിയില്‍ മലയാളികള്‍ ഉള്‍പ്പടെ നിരവധി പ്രവാസികളാണ് പങ്കെടുത്തുകൊണ്ടിരിക്കുന്നത്. അടുത്തകാലത്ത് വലിയ പ്രചരമാണ് ലോട്ടറിക്ക് ലഭിച്ചത്. ഇതോടെ കൂടുതല്‍ സമ്മാനങ്ങളും ലോട്ടറി നടത്തിപ്പുകാർ പ്രഖ്യാപിച്ചിട്ടുണ്ട്.

ഇത്തരത്തില്‍ പുതുതായി ആരംഭിച്ച സമ്മാനങ്ങലുടെ പരമ്പരയുടെ ഭാഗമായി 119-ാമത് പ്രതിവാര മഹ്‌സൂസ് നറുക്കെടുപ്പിൽ ആദ്യത്തെ 'ഗ്യാരന്റീഡ്' ഭാഗ്യശാലി ഒരു ദശലക്ഷം ദിർഹമാണ് സ്വന്തമാക്കിയത്. മലയാളിയായ പ്രവാസിയാണ് ഈ വിജയി എന്നതാണ് ഏറെ ശ്രദ്ധേയം.

മഹ്സൂസ് ലോട്ടറി നടത്തിപ്പുകാർ

മഹ്സൂസ് ലോട്ടറി നടത്തിപ്പുകാർ

അടുത്തിടെയാണ് മഹ്സൂസ് ലോട്ടറി നടത്തിപ്പുകാർ സമ്മാനഘടന പരിഷ്കരിച്ചത്. ഒരോ ആഴ്ചയും ഒരു മത്സരാർത്ഥി കോടീശ്വരനാകുന്ന രീതിയിലാണ് പുതിയ ഘടന. അത്തരത്തിലുള്ള ആദ്യ സമ്മാനമാണ് മലയാളി പ്രവാസിയായ ദിപീഷ് സ്വന്തമാക്കിയിരിക്കുന്നത്. ഇതോടെ മഹ്സൂസ് ചരിത്രത്തില്‍ ഇടം പിടിക്കാനും മലയാളി പ്രവാസിക്ക് സാധിച്ചു.

ഏകദേശം രണ്ട് കോടിയിലേറെ രൂപ

ഏകദേശം രണ്ട് കോടിയിലേറെ രൂപയാണ് ദിപീഷിന് ലഭിച്ചിരിക്കുന്നത്. ഈ നറുക്കെടുപ്പിൽ പങ്കെടുത്ത 1,056 പേർ ആകെ നേടിയത് 1,457,500 ദിർഹമാണ്. , അതേസമയം ഉയർന്ന സമ്മാനമായ 20 മില്യൺ ദിർഹത്തിന് ഈ ആഴ്ച വിജയി ഇല്ലാതെ പോയി. രണ്ടാം സമ്മാനമായ 200,000 ദിർഹം 25 പേർക്കും മൂന്നാം സമ്മാനം 250 ദിർഹം 1,030 പേർക്കും ലഭിച്ചു.

 രാത്രി 9 മണിക്കാണ് ലൈവ് ആയി ലോട്ടറി

രാത്രി 9 മണിക്കാണ് ലൈവ് ആയി ലോട്ടറി

ശനിയാഴ്ചകളില്‍ രാത്രി 9 മണിക്കാണ് ലൈവ് ആയി ലോട്ടറി ടിക്കറ്റ് നറുക്കെടുപ്പ് നടക്കുന്നത്. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവർക്ക് 30 ദിർഹത്തിന് ഒരു കുപ്പി മഹ്‌സൂസ് വെള്ളം വാങ്ങാം, കൂടാതെ ഗ്രാൻഡ് ഡ്രോ അടങ്ങുന്ന പ്രതിവാര നറുക്കെടുപ്പിൽ പ്രവേശിക്കാനും സാധിക്കും. ഇതോടൊപ്പം തന്നെ പുതിയ സമ്മാനമായ 20 മില്യൺ ദിർഹവും പുതിയ പ്രതിവാര റാഫിൾ നറുക്കെടുപ്പും നേടാം. ഇതിലൂടെ ഓരോ ആഴ്ചയും 1 ലക്ഷ്യം യു എ ഇ ദിർഹം നേടാനും സാധിക്കും.

രണ്ടാഴ്ച മുന്‍പും മഹ്സൂസ് ലോട്ടറിയില്‍

രണ്ടാഴ്ച മുന്‍പും മഹ്സൂസ് ലോട്ടറിയില്‍ മലയാളി സമ്മാനം നേടിയിരുന്നു. 100,000 ദിർഹമായിരുന്നു മലയാളി പ്രവാസിയായ സമീറിന് ലഭിച്ചത്. സൗദിയിൽ ഗ്രാഫിക് ഡിസൈനറായി കഴിഞ്ഞ ആറ് വർഷമായി ജോലി ചെയ്ത് വരികയാണ് സമീർ. തന്റെ ജീവിതത്തിലെ നാഴികക്കല്ലാണ് ഇതെന്നായിരുന്നു സമ്മാനം ലഭിച്ചതിന് പിന്നാലെയുള്ള സമീറിന്റെ പ്രതികരണം. മഹ്‌സൂസിൽ പങ്കെടുക്കുമ്പോൾ കുറഞ്ഞത് രണ്ട് കുപ്പി വെള്ളമെങ്കിലും വാങ്ങാറുണ്ട്. ഇത്തവണ അത് ഭാഗ്യത്തിലേക്ക് വഴി തുറന്നിരിക്കുകയാണെന്നും സമീർ വ്യക്തമാക്കി.

ഈ പണം വിവാഹ ചെലവിനായി ഉപയോഗിക്കും

ഈ പണം വിവാഹ ചെലവിനായി ഉപയോഗിക്കും

ഈ പണം വിവാഹ ചെലവിനായി ഉപയോഗിക്കും, കടങ്ങൾ വീട്ടും, ബാക്കി തുക നിക്ഷേപിക്കുമെന്നും 32 കാരനായ സമീർ പറഞ്ഞു. നേപ്പാൾ സ്വദേശിയായ ഗ്യാൻ ആയിരുന്നു മറ്റൊരു ജേതാവ്. ഒമാനിൽ ജോലി ചെയ്യുന്ന ഇദ്ദേഗം ആദ്യമായാണ് മഹ്സൂസിൽ പങ്കെടുക്കുന്നത്. 49 വയസ്സുകാരനായ അദ്ദേഹം രണ്ടു കുട്ടികളുടെ പിതാവ് കൂടിയാണ്. സ്ഥിരമായി നറുക്കെടുപ്പില്‍ പങ്കെടുക്കുന്ന വ്യക്തിയാണ് ഇദ്ദേഹവും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+