കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്വര്‍ണം കടത്തിയത് ഡിപ്ലോമാറ്റിക് ബാഗില്‍ അല്ലെന്ന് യുഎഇ, വ്യക്തിപരമായ കാര്‍ഗോ, സ്വപ്‌ന കുടുങ്ങും!!

Google Oneindia Malayalam News

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ വിശദീകരണവുമായി യുഎഇ. സ്വര്‍ണം കടത്തിയത് ഡിപ്ലോമാറ്റിക് ബാഗില്‍ അല്ലെന്ന് യുഎഇ സ്ഥാനപതി അഹമ്മദ് അല്‍ബന്ന പറഞ്ഞു. വ്യക്തിപരമായ കാര്‍ഗോയിലാണ് സ്വര്‍ണം വന്നത്. ഒരു വ്യക്തി മറ്റൊരു വ്യക്തിക്ക് അയച്ച കാര്‍ഗോ ആണിതെന്നും, വ്യക്തിപരമായ ആവശ്യങ്ങള്‍ക്കുള്ള സാമഗ്രികള്‍ എന്ന നിലയ്ക്കായിരുന്നു ഇതെന്നും അല്‍ബന്ന വ്യക്തമാക്കി. കേസില്‍ എന്‍ഐഎ അടക്കമുള്ളവര്‍ ഇടപെട്ടതോടെയാണ് യുഎഇ നിലപാട് അറിയിച്ചത്. എന്‍ഐഎ രാജ്യസുരക്ഷയെ ബാധിക്കുന്ന കേസ് ആയതിനാല്‍ ഏറ്റെടുത്തിരിക്കുകയാണ്. സ്വപ്‌ന സുരേഷ് അടക്കം നാല് പേരെ കേസില്‍ പ്രതി ചേര്‍ത്തിട്ടുണ്ട്.

1

സരിത്താണ് മുഖ്യപ്രതി. ഇയാള്‍ വിമാനത്താവളത്തില്‍ നിന്ന് നയതന്ത്ര ബാഗുമായി പേരൂര്‍ക്കട ഭാഗത്തേക്കാണ് ആദ്യം പോയിരുന്നത്. എട്ട് നയതന്ത്ര ബാഗുകള്‍ ആറ് മാസത്തിനകം തിരുവനന്തപുരം വിമാനത്താവളം വഴി വന്നതായി കസ്റ്റംസ് പറയുന്നു. കോണ്‍സുലേറ്റ് വാഹനങ്ങള്‍ മാത്രമേ ബാഗ് വാങ്ങുമ്പോള്‍ ഉപയോഗിക്കാന്‍ പാടുള്ളൂ. എന്നാല്‍ സരിത് സ്ഥിരമായി വരാറുള്ളത് സ്വന്തം കാറിലായിരുന്നു. പേരൂര്‍ക്കട ഭാഗത്ത് എവിടെയെങ്കിലും വെച്ച് സ്വര്‍ണം കൈമാറിയെന്നാണ് കസ്റ്റംസ് നിഗമനം.

Recommended Video

cmsvideo
NIA Invokes UAPA in Fir, Swapna Suresh claims involvement of diplomat

അതേസമയം സ്വപ്നയെ കുറിച്ച് ഒപ്പം ജോലി ചെയ്തിരുന്നവര്‍ നല്ലതാണ് പറയുന്നത്. പലരോടും ഏറ്റവും മികച്ച ബന്ധമായിരുന്നു ഇവര്‍ക്കുണ്ടായിരുന്നത്. കൂടെ ജോലി ചെയ്ത പലര്‍ക്കും തന്റെ ബന്ധം ഉപയോഗിച്ച് കൂടുതല്‍ മികച്ച ജോലി വാങ്ങി കൊടുത്തിരുന്നു. ഒരു യുവതിക്ക് എയര്‍ഹോസ്റ്റസാവാനും ശുപാര്‍ശ ചെയ്തിരുന്നു. ജോലി ചെയ്യുമ്പോള്‍ രക്തസമ്മര്‍ദം കുറഞ്ഞ് സ്വപ്‌ന പലപ്പോഴും വീഴാറുണ്ടായിരുന്നു. രണ്ടും മൂന്നും മണിക്കൂര്‍ ആശുപത്രിയില്‍ കിടന്ന ശേഷമാണ് ഇവര്‍ ഓഫീസില്‍ മടങ്ങിയെത്തുക, ഇതെല്ലാം ട്രാവല്‍ ഏജന്‍സിയില്‍ ജോലി ചെയ്യുമ്പോഴായിരുന്നു. ഒരുവര്‍ഷത്തോളമാണ് കൊച്ചിയിലെ ഓഫീസില്‍ സ്വപ്‌നയുണ്ടായിരുന്നത്. ഇതിന് ശേഷമാണ് സന്ദീപും സരിത്തുമായി സൗഹൃദത്തിലാവുന്നത്.

ഫാസില്‍ ഫരീദ് വര്‍ഷങ്ങള്‍ക്ക് മുമ്പേ കസ്റ്റംസിന്റെ ഡിആര്‍ഐയുടെയും വനോട്ടപ്പുള്ളിയാണ്. പക്ഷേ ഒന്ന് തൊടാന്‍ പോലും കഴിഞ്ഞിരുന്നില്ല. വിമാനത്താവളത്തില്‍ പിടികൂടിയ പല കേസുകളിലും ഫാസിലിന്റെ പേര് ഉയര്‍ന്ന് കേട്ടിരുന്നു. ചിലതില്‍ പ്രതിയുമാക്കിയിരുന്നു. എന്നാല്‍ കേരളത്തിലെ പ്രതികളില്‍ കേസ് അവസാനിപ്പിച്ചു. യുഎഇയില്‍ സ്റ്റേഷനറി ഷോപ്പ് നടത്തുന്നയാളാണ് ഫാസിലെന്നാണ് വിവരം. ഇയാള്‍ക്ക് ഷാര്‍ജയില്‍ ലോജിസ്റ്റിക് ഷോപ്പുമുണ്ട്. മട്ടാഞ്ചേരി സ്വദേശിയാണെന്നും റിപ്പോര്‍ട്ടുണ്ട്. അതേസമയം മുഖ്യ ആസൂത്രകന്‍ ഫയാസ് നേരത്തെ ദുബായിലേക്ക് കടക്കാനുള്ള ശ്രമത്തില്‍ പിടിയിലായ വ്യക്തിയാണ്. ഇയാള്‍ മുമ്പ് കസ്റ്റംസിനെ വിരട്ടി രക്ഷപ്പെടാനും ശ്രമിച്ചിരുന്നു.

English summary
uae says gold smuggling not in diplomatic bag
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X