യുഎഇ രണ്ടും കല്‍പ്പിച്ച് തന്നെ: കാനഡയില്‍ 4.2 ലക്ഷം കോടി രൂപയുടെ നിക്ഷേപം നടത്തും
കാനഡയില്‍ വന്‍ നിക്ഷേപം നടത്താന്‍ ഒരു യു എ ഇ. 50 ബില്യൺ ഡോളറിന്‍റെ (ഏകദേശം 4.2 ലക്ഷം കോടി രൂപ) നിക്ഷേപം കാനഡയില്‍ നടത്തുമെന്നാണ് യു എ ഇ ഭരണാധികാരികള്‍ കഴിഞ്ഞ ദിവസം ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുന്നത്. രണ്ട് രാജ്യങ്ങളും തമ്മില്‍ നിക്ഷേപ ചട്ടക്കൂട് കരാർ (Investment Framework Agreement) ഒപ്പിട്ടതിന്റെ ഭാഗമായാണ് ഈ വമ്പൻ നിക്ഷേപം.
ഊർജം, കൃത്രിമബുദ്ധി (AI), ലോജിസ്റ്റിക്സ്, ഖനിജവിഭവങ്ങൾ തുടങ്ങിയ തന്ത്രപ്രധാന മേഖലകളിലേക്കാണ് അറബ് ലോകത്തെ രണ്ടാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായ തങ്ങള്‍ നിക്ഷേപം ലക്ഷ്യമിടുന്നതെന്ന് യു എ ഇ നിക്ഷേപ മന്ത്രാലയം അറിയിച്ചു. യു.എ.ഇ. പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാന്റെ നിർദേശപ്രകാരം അബുദാബി കിരീടാവകാശി ശൈഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ ഈ നിക്ഷേപ ചട്ടക്കൂടിന് അംഗീകാരം നൽകി. കാനഡൻ പ്രധാനമന്ത്രി മാർക്ക് കാർണിയും യു.എ.ഇ. നിക്ഷേപ മന്ത്രിയും എ.ഡി.ക്യു. മാനേജിങ് ഡയറക്ടറുമായ മുഹമ്മദ് അൽ സുവൈദിയും ചടങ്ങിൽ പങ്കെടുത്തു.

2024-ൽ യു.എ.ഇ.യിൽ നിന്ന് കാനഡയിലേക്കുള്ള നേരിട്ടുള്ള വിദേശ നിക്ഷേപം 8.8 ബില്യൺ ഡോളറായിരുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക ബന്ധം ശക്തിപ്പെടുത്താനുള്ള കാനഡയുടെ ശ്രമങ്ങളുടെ ഭാഗമായാണ് പ്രധാനമന്ത്രി മാർക്ക് കാർണിയുടെ യു.എ.ഇ. സന്ദർശനം. കഴിഞ്ഞ ഒക്ടോബറിൽ കൃത്രിമബുദ്ധിയിലും ഡിജിറ്റൽ നവീകരണത്തിലും ശ്രദ്ധ കേന്ദ്രീകരിച്ച് ഇരു രാജ്യങ്ങളും പ്രാഥമിക കരാറിലും ഒപ്പുവെച്ചിരുന്നു. ഡാറ്റാ സെന്ററുകളും എ.ഐ. പദ്ധതികളും ഉൾപ്പെടുന്ന ഡിജിറ്റൽ അടിസ്ഥാന സൗകര്യ മേഖലയിൽ സഹകരണം തേടാനുള്ള ഈ കരാർ ദ്വിദേശ ബന്ധം ശക്തിപ്പെടുത്താനുള്ള നടപടിയായിരുന്നു.
വ്യാഴാഴ്ച അബുദാബിയിലെ ഖസ്‌ർ അൽ ഷാത്തി കൊട്ടാരത്തിൽ ശൈഖ് മുഹമ്മദ് ബിൻ സായിദും മാർക്ക് കാർണിയും തമ്മിൽ നടന്ന കൂടിക്കാഴ്ചയിൽ നിക്ഷേപം, വ്യാപാരം, സാങ്കേതികവിദ്യ, കൃത്രിമബുദ്ധി, ശുദ്ധ ഊർജം തുടങ്ങിയ മേഖലകളിൽ സഹകരണം വിപുലീകരിക്കാനുള്ള വഴികൾ ചർച്ച ചെയ്തു.
അടുത്ത കാലത്തായി എണ്ണേതര സമ്പദ്‌വ്യവസ്ഥ വൈവിധ്യവത്കരിക്കാൻ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറുകൾ (CEPA) വഴി ലോകരാജ്യങ്ങളുമായി വ്യാപാര-നിക്ഷേപ ബന്ധം ശക്തിപ്പെടുത്തുകയാണ് യു.എ.ഇ. 2031-ഓടെ വ്യാപാര മൂല്യം 1 ട്രില്യൺ ഡോളറാക്കി ഉയർത്തുകയും സമ്പദ്‌വ്യവസ്ഥയുടെ വലിപ്പം ഇരട്ടിയാക്കി 800 ബില്യൺ ഡോളറിനു മുകളിലെത്തിക്കുകയുമാണ് ലക്ഷ്യം. 2021 സെപ്റ്റംബറിൽ CEPA പദ്ധതി ആരംഭിച്ചതിനു ശേഷം ലോകത്തെ നിരവധി രാജ്യങ്ങളുമായി ഇത്തരം കരാറുകളിൽ യു.എ.ഇ. ഒപ്പുവെച്ചിട്ടുണ്ട്.
-
യുഎഇയിൽ വ്യാപകമായ മഴ, കൂട്ടിന് ഇടിമിന്നലും ശക്തമായ കാറ്റും; കാരണം ന്യൂനമർദ്ദം, ഡ്രൈവർമാർ ജാഗ്രത! -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
ഇന്ന് ലോട്ടറിയെടുക്കുന്നവര്‍ക്ക് ഭാഗ്യം... ശുക്രദശ തലയ്ക്ക് മുകളില്‍; ഈ രാശിക്കാരാണോ?












Click it and Unblock the Notifications