കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യയില്‍ 3 ഫുഡ് പാർക്ക് ആരംഭിക്കാന്‍ യുഎഇ: ഒരെണ്ണം കേരളത്തിലെന്ന് ഉറപ്പ് നല്‍കി മന്ത്രി

Google Oneindia Malayalam News

തിരുവനന്തപുരം: കേരളത്തിൽ അത്യാധുനിക സൗകര്യങ്ങളോടു കൂടിയ ഫുഡ് പാർക്ക് ആരംഭിക്കുമെന്ന് യു.എ.ഇ ഉറപ്പു നൽകിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍. യു എ ഇ വിദേശ വാണിജ്യകാര്യ മന്ത്രി ഡോ. താനി അഹമ്മദ് അല്‍ സെയൂദിയുമായി പിണറായി വിജയന്റെ നേതൃത്വത്തിൽ നടത്തിയ ചർച്ചയിലാണ് തീരുമാനം കൈക്കൊണ്ടത്. ഇന്ത്യയിൽ മൂന്ന് ബൃഹദ് ഫുഡ് പാർക്കുകൾ സ്ഥാപിക്കാനാണ് യു എ ഇ ഗവണ്മെൻ്റ് ലക്ഷ്യമിടുന്നത്. അതിൽ ഒരെണ്ണം കേരളത്തിൽ തുടങ്ങണമെന്ന കേരളത്തിൻ്റെ അഭ്യർത്ഥനയാണ് ഡോ. താനി അഹമ്മദ് അല്‍ സെയൂദി സ്വീകരിക്കുകയായിരുന്നു.

ഗുസ്തി താരത്തെ മുഖത്തടിച്ച് ബിജെപി എംപി, റാഞ്ചിയില്‍ പുതിയ വിവാദം, തെറ്റല്ലെന്ന് ബ്രിജ് ഭൂഷണ്‍ഗുസ്തി താരത്തെ മുഖത്തടിച്ച് ബിജെപി എംപി, റാഞ്ചിയില്‍ പുതിയ വിവാദം, തെറ്റല്ലെന്ന് ബ്രിജ് ഭൂഷണ്‍

പദ്ധതിയുടെ വിശാദാംശങ്ങള്‍ ടെക്നിക്കല്‍ ടീമുമായി ചര്‍ച്ചചെയ്യുമെന്ന് അറിയിക്കുകയും ചെയ്തിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു. കേരളം നിക്ഷേപ സൗഹൃദമാക്കുന്നതിനുള്ള സർക്കാരിൻ്റെ ശ്രമങ്ങൾക്ക് പ്രചോദനമാകുന്ന തീരുമാനമാണ് യു എ ഇ കൈക്കൊണ്ടിരിക്കുന്നത്. സംസ്ഥാനത്തിൻ്റെ സാമ്പത്തിക മേഖലയിൽ ചലനം സൃഷ്ടിക്കുന്നതായിരിക്കും പുതിയ പദ്ധതിയെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി.

 uae

Recommended Video

cmsvideo
ലുലുവിനേക്കാള്‍ വലിയ ബ്രാന്‍ഡായി യൂസഫലി മാറിയെന്ന് മമ്മൂട്ടി | Oneindia Malayalam

കേരളത്തിൻ്റെ വികസനത്തിനും സാമൂഹ്യപുരോഗതിയ്ക്കും യു എ ഇ സർക്കാർ നൽകുന്ന പിന്തുണയ്ക്ക് ഹൃദയപൂർവ്വം നന്ദി പറയുന്നുവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. പ്രമുഖ വ്യവസായി എംഎ യൂസഫലിയുടെ സാന്നിധ്യത്തിലായിരുന്നു യു എ ഇ മന്ത്രിയുമായുള്ള മുഖ്യമന്ത്രിയുടെ ചർച്ച നടന്നത്. ലുലു ഗ്രൂപ്പ് തിരുവനന്തപുരത്ത് ആരംഭിക്കുന്ന മാളിൻ്റെ ഉദ്ഘാടന പരിപാടിയിൽ പങ്കെടുക്കാൻ കൂടി വേണ്ടിയായിരുന്നു യു എ ഇ മന്ത്രി തിരുവനന്തപുരത്ത് എത്തിയത്.

English summary
UAE to start 3 food parks in India: Minister assures that one will be in Kerala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X