കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പിണറായി സർക്കാർ നടത്തുന്നത് മനുഷ്യവേട്ടയാണെന്നു തെളിഞ്ഞു: രൂക്ഷ വിമര്‍ശനവുമായി ചെന്നിത്തല

Google Oneindia Malayalam News

കോഴിക്കോട്: മാവോയിസ്റ്റ് അനുകൂല ലഘുലേഖ കൈവശം വെച്ചെന്നാരോപിച്ച് രണ്ട് സിപിഎം പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് യുഎപിഎ ചുമത്തിയ പോലീസ് നടപടിയില്‍ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വിധ്വംസക പ്രവർത്തനങ്ങളിൽ ഏർപ്പെടാതെ,ലഘുലേഖകൾ വിതരണം ചെയ്യുന്നത് അനുഭാവമുള്ളവരാണ്. അല്ലാതെ മാവോയിസ്റ്റുകളല്ലെന്ന് ചെന്നിത്തല പറഞ്ഞു. രണ്ട് വിദ്യാർത്ഥികളുടെ പേരിൽ യുഎപിഎ എടുത്തത് വഴി പിണറായി സർക്കാർ നടത്തുന്നത് മനുഷ്യവേട്ടയാണെന്നു തെളിഞ്ഞുവെന്നും ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ ചെന്നിത്തല കുറ്റപ്പെടുത്തി. കുറിപ്പ് ഇങ്ങനെ

pinaraayichenni

"ലഘുലേഖ വിതരണം ചെയ്‌തെന്ന കുറ്റത്തിന് സിപിഎം പ്രവർത്തകർക്കെതിരെ യു.എ.പി.എ ചുമത്തിയത് തെറ്റായ നടപടിയാണ്‌. വിധ്വംസക പ്രവർത്തനങ്ങളിൽ ഏർപ്പെടാതെ,ലഘുലേഖകൾ വിതരണം ചെയ്യുന്നത് അനുഭാവമുള്ളവരാണ്. അല്ലാതെ മാവോയിസ്റ്റുകളല്ല. അങ്ങനെയുള്ളവർ എല്ലാകാലത്തുമുണ്ട്. ഞാൻ അഭ്യന്തരവകുപ്പ് മന്ത്രി ആയിരുന്നപ്പോഴും ഇത്തരം ആളുകൾ ഉണ്ടായിരുന്നു.

ആശയപ്രചരണം നടത്തുന്നവർക്കെതിരെ യു. എ. പി. എ ചുമത്തുന്നത് തെറ്റാണ്. സിപിഎം ബ്രാഞ്ച് കമ്മറ്റി അംഗങ്ങൾ കൂടിയായ രണ്ട് വിദ്യാർത്ഥികളുടെ പേരിൽ യു എ പി എ എടുത്തത് വഴി പിണറായി സർക്കാർ നടത്തുന്നത് മനുഷ്യവേട്ടയാണെന്നു തെളിഞ്ഞു".

അതിനിടെ സംഭവത്തില്‍ പ്രതിഷേധം കനത്തതോടെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഡിജിപിയോട് വിശദീകരണം തേടി. ഏത് സാഹചര്യത്തിലാണ് അറസ്റ്റ് ചെയ്തവര്‍ക്കെതിരെ യുഎപിഎ ചുമത്തിയതെന്നും എത്രയും പെട്ടെന്ന് തന്നെ മറുപടി നല്‍കണമെന്നും മുഖ്യമന്ത്രി ഡിജിപിയോട് ആവശ്യപ്പെട്ടു.

മാവോയിസ്റ്റ് അനുകൂല ലഘുലേഖ കൈവശം വെച്ചു; 2 സിപിഎം പ്രവര്‍ത്തകരെ യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്തുമാവോയിസ്റ്റ് അനുകൂല ലഘുലേഖ കൈവശം വെച്ചു; 2 സിപിഎം പ്രവര്‍ത്തകരെ യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്തു

മഹാരാഷ്ട്രയില്‍ അട്ടിമറി? ശരദ് പവാര്‍ ബിജെപിയെ പിന്തുണയ്ക്കും? ചര്‍ച്ച തുടങ്ങിയെന്ന്മഹാരാഷ്ട്രയില്‍ അട്ടിമറി? ശരദ് പവാര്‍ ബിജെപിയെ പിന്തുണയ്ക്കും? ചര്‍ച്ച തുടങ്ങിയെന്ന്

ബാഗ്ദാദിക്ക് പിന്‍ഗാമി; കൊടുക്രൂരനായ നേതാവ്, യുഎസിന് ഉടന്‍ മറുപടിയെന്ന് മുന്നറിയിപ്പ്

English summary
UAPA arrest; Chennithala slams Pinarayi govt
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X