കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുഎപിഎ അറസ്റ്റ്; പുനപരിശോധിക്കുമെന്ന് ഡിജിപി!! നടന്നത് പ്രാഥമിക അന്വേഷണം മാത്രം

Google Oneindia Malayalam News

തിരുവനന്തപുരം: സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ യുഎപിഎ ചുമത്തിയ നടപടി പുനപരിശോധിക്കാന്‍ ഡിജിപിയുടെ നിര്‍ദ്ദേശം. സംഭവത്തില്‍ നിഷ്പക്ഷമായ അന്വേഷണം വേണമെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ നിര്‍ദ്ദേശം നല്‍കി. ക്രമസമാധാനവിഭാഗം എഡിജിപിക്കും ഉത്തര മേഖലാ ഐജിക്കുമാണ് സംസ്ഥാന പൊലീസ് മേധാവി നിര്‍ദ്ദേശം നൽകിയത്.

beharapinarai-

നിലവില്‍ പ്രാഥമിക അന്വേഷണം മാത്രമേ നടന്നിട്ടുള്ളൂ. തെളിവുകള്‍ ശേഖരിച്ച് വിശദമായ അന്വേഷണം നടത്തി യുഎപിഎ ചുമത്തിയത് നിലനില്‍ക്കുമോയെന്ന് പരിശോധിക്കും. അതനുസരിച്ച് ആവശ്യമായ റിപ്പോർട്ട് കോടതിയിൽ സമർപ്പിക്കുമെന്നും പോലീസ് ആസ്ഥാനത്ത് നിന്ന് ഇറക്കിയ വാര്‍ത്താ കുറിപ്പില്‍ ഡിജിപി വിശദമാക്കി.

വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് യുഎപിഎ ചുമത്തിയതെന്നാണ് കഴിഞ്ഞ ദിവസം ഐജി അശോക് യാദവ് പറഞ്ഞത്. ഡിജിപിയുടെ നിര്‍ദ്ദേശ പ്രകാരം യുഎപിഎ ചുമത്തിയത് അന്വേഷിക്കാന്‍ ഐജി പന്തീരങ്കാവ് സ്റ്റേഷനില്‍ നേരിട്ട് എത്തി അറസ്റ്റിലായവരെ ചോദ്യം ചെയ്ത ശേഷമായിരുന്നു ഐജിയുടെ പ്രതികരണം.

അതിനിടെ കേസില്‍ അലനും താഹയ്ക്കും ഒപ്പമാണെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്‍ പ്രതികരിച്ചു. പോലീസിന് പറ്റിയ തെറ്റ് സര്‍ക്കാര്‍ തിരുത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. മുമ്പും ഇത്തരത്തില്‍ പോലീസ് യുഎപിഎ ചുമത്തിയിട്ടുണ്ട്. അപ്പോഴൊക്കെ ഇടത് സര്‍ക്കാര്‍ തിരുത്തിയിട്ടുമുണ്ട്. മുഖ്യമന്ത്രി അറിഞ്ഞുകൊണ്ടല്ല നടപടികളെന്നും എ വിജയരാഘവന്‍ പറഞ്ഞു.

കോണ്‍ഗ്രസ് ഭയം? കര്‍ണാടകത്തില്‍ മലക്കം മറിഞ്ഞ് കുമാരസ്വാമി!! ബിജെപിയെ പിന്തുണയ്ക്കാംകോണ്‍ഗ്രസ് ഭയം? കര്‍ണാടകത്തില്‍ മലക്കം മറിഞ്ഞ് കുമാരസ്വാമി!! ബിജെപിയെ പിന്തുണയ്ക്കാം

ജോളിയുടെ മക്കളുടെ മൊഴി; പൊന്നാമറ്റത്തെത്തി രേഖകള്‍ എടുത്ത പിന്നാലെ, നിര്‍ണായക തെളിവ്?

'പാര്‍ട്ടിക്ക് ഒരു ചുക്കും ചെയ്യാന്‍ പറ്റുന്നില്ലയെന്നത് പ്രതിഷേധാര്‍ഹം';ആഷിഖ് അബു

English summary
UAPA arrest; DGP Loknath Behara about police action
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X