Get Updates
Get notified of breaking news, exclusive insights, and must-see stories!

അലൻ മാവോയിസ്റ്റാക്കിയ ഒരു എസ്എഫ്ഐക്കാരനെ കാണിക്കാമോ, പി ജയരാജനെതിരെ അലന്റെ അമ്മ!

കോഴിക്കോട്: പന്തീരാങ്കാവ് യുഎപിഎ കേസിലെ പ്രതികളായ അലനും താഹയും എസ്എഫ്‌ഐയെ മറയാക്കി മാവോയിസവും പ്രചരിപ്പിച്ചവരാണ് എന്ന പി ജയരാജന്റെ ആരോപണത്തിനെതിരെ അലന്റെ അമ്മ സബിത രംഗത്ത്. കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ വേദിയിലാണ് എസ്എഫ്‌ഐക്കുളളില്‍ അലനും താഹയും മാവോവാദ ആശയപ്രചാരണം നടത്തിയെന്ന് പി ജയരാജന്‍ ആരോപിച്ചത്. അലന്‍ മാവോവാദിയാക്കിയ ഒരു എസ്എഫ്‌ഐക്കാരനെയെങ്കിലും ഉദാഹരണമായി കാണിക്കാന്‍ സബിത ഫേസ്ബുക്ക് പോസ്റ്റിലൂടെ ആവശ്യപ്പെട്ടു.

''സഖാവ് പി. ജയരാജൻ വായിച്ചറിയുവാൻ ... താങ്കൾ ഇന്നലെ KLF വേദിയിൽ പറഞ്ഞത് വാർത്തകളിലൂടെ അറിഞ്ഞു. ' അലൻ SFI യിൽ നിന്നു കൊണ്ട് മാവോയിസ്റ്റ് പ്രവർത്തനം നടത്തി '. സഖാവ് മനസ്സിലാക്കേണ്ട കാര്യം അലൻ SFI യിൽ ഒരിക്കലും സജീവമായിരുന്നില്ല. ഞങ്ങളുടെ വീടിന് അടുത്തുള്ള പ്രാദേശിക CPIM വുമായി ചേർന്നാണ് അവൻ പ്രവർത്തിച്ചിരുന്നത്.

alan

പാലയാട് കാമ്പസിലും അവൻ സജീവ SFI ക്കാരനായിരുന്നില്ല. അങ്ങനെ SFI യിൽ കാര്യമായി പ്രവർത്തിക്കാത്ത ഒരാൾക്ക് എങ്ങനെയാണ് SFI ക്കാരെ മാവോയിസ്റ്റ് ആക്കി മാറ്റാൻ സാധിക്കുക. താങ്കൾ വിചാരിക്കുന്നത് SFI ക്കാർക്ക് തീരെ സംഘടനാബോധം ഇല്ല എന്നാണോ?

അലൻ മാവോയിസത്തിലേക്ക് ആകർഷിച്ച ഏതെങ്കിലും ഒരു SFI ക്കാരനെ ഉദാഹരണമായി കാണിക്കാമോ... സഖാവ് ഒരു വേദിയിൽ കാര്യങ്ങൾ പറയുമ്പോൾ വളരെയധികം ശ്രദ്ധിക്കേണ്ടതായിരുന്നു. സഖാവേ അവന്റെ കൂടെയുള്ളത് സത്യസന്ധമായി മതേതരമായി ജീവിക്കുന്ന അമ്മയും അച്ഛനുമാണുള്ളത് ... അവന്റെ നിരപരാധിത്വം തെളിയിക്കാൻ ഞങ്ങൾ പോരാടുക തന്നെ ചെയ്യും. അലന്റെ അർബൻ സെക്കുലർ അമ്മ''.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+