'പാര്‍ട്ടിക്ക് ഒരു ചുക്കും ചെയ്യാന്‍ പറ്റുന്നില്ലയെന്നത് പ്രതിഷേധാര്‍ഹം';ആഷിഖ് അബു
കൊച്ചി:വാളയാർ കേസിലും,മാവോയിസ്റ് വേട്ടയിലും സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി സംവിധായകന്‍ ആഷിഖ് അബു. ഈ സംഭവങ്ങളില്‍ തെളിയുന്നത് പോലീസ് ക്രിമിനലുകളുടെയും ബ്യുറോക്രാറ്റുകളുടെയും മേൽ
ഈ സർക്കാരിന് നിയന്ത്രണമില്ല എന്ന് തന്നെയാണെന്ന് ആഷിഖ് അബു ഫേസ്ബുക്കില്‍ കുറിച്ചു.

'വാളയാർ കേസിലും,മാവോയിസ്റ് വേട്ടയിലും, ഒരു പത്രപ്രവർത്തകനെ ഭരണസിരാകേന്ദ്രത്തിന്റെ മൂക്കിന് താഴെ ഐ എ എസ് ഉദ്യോഗസ്ഥൻ കാറിടിച്ചുകൊന്നതിലും തെളിയുന്നത് പോലീസ് ക്രിമിനലുകളുടെയും ബ്യുറോക്രാറ്റുകളുടെയും മേൽ ഈ സർക്കാരിനും നിയന്ത്രണമില്ല എന്ന് തന്നെയാണ്. ഭരണകൂടഭീകരത ഏറെ അനുഭവിച്ച അനുയായികളുള്ള പാർട്ടിക്ക് ഈ കാര്യത്തിൽ ഒരു ചുക്കും ചെയ്യാൻ പറ്റാത്തത് അത്യന്തം പ്രതിഷേധാർഹമാണ്. ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
കേസില്‍ സര്‍ക്കാരിനെതിരെ എംഎല്‍എ എം സ്വരാജും രംഗത്തെത്തി. പോലീസ് നടപടി തെറ്റാണെന്നും തിരുത്തപ്പെടേണ്ടതാണെന്നും പറഞ്ഞ സ്വരാജ് യുഎപിഎ പിന്‍വലിക്കുന്നതിന് വേണ്ട തിരുമാനം സര്‍ക്കാര്‍ എടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും വ്യക്താമാക്കി.
അതേസമയം നടപടി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് പന്തീരങ്കാവ് ഏരിയ കമ്മിറ്റി വാര്‍ത്താ കുറിപ്പ് ഇറക്കി. ലഘുലേഖയോ നോട്ടിസോ കൈവശം വച്ചതിന്റെ പേരില്‍ യുഎപിഎ ചുമത്താനാവില്ലെന്നും ഏരിയ കമ്മിറ്റി വാര്‍ത്താ കുറിപ്പില്‍ പറഞ്ഞു.












Click it and Unblock the Notifications