Get Updates
Get notified of breaking news, exclusive insights, and must-see stories!

തൊട്ടതിനും പിടിച്ചതിനും യുഎപിഎ, അവസാനം പണികിട്ടി; 42 യുഎപിഎ കേസുകള്‍ പിന്‍വലിക്കുന്നെന്ന്!

പോസ്റ്റര്‍ ഒട്ടിച്ചു, ലഘുലേഖ വിതരണം ചെയ്തു, മുദ്രാവാക്യം വിളിച്ചു, യോഗം ചേര്‍ന്നു, പുസ്തകം കൈയില്‍ വച്ചു എന്നിവയ്ക്കാണ് കൂടുതലും യുഎപിഎ ചുമത്തിയിട്ടുള്ളത്.

തിരുവനന്തപുരം: എന്തിനും ഏതിനും അടുത്ത നിമിഷം യുഎപിഎ ചുമത്തുന്ന പോലീസ് നടപടിക്കെതിരെ വന്‍ വിമര്‍ശനമായിരുന്നു കുറച്ചു കാലങ്ങളായി വന്നുകൊണ്ടിരുന്നത്. എന്തിനും ഏതിനും യുഎപിഎ ചുമത്തുന്ന രീതി കേരളത്തില്‍ സജീവമായിരുന്നു.

കഴിഞ്ഞ അഞ്ചുവര്‍ഷം ഈ നിയമ പ്രകാരം രജിസ്റ്റര്‍ ചെയ്തത് 161 കേസുകളാണ്. ഇതില്‍ 146ലും കുറ്റപത്രം സമര്‍പ്പിച്ചിട്ടില്ല. പോസ്റ്റര്‍ ഒട്ടിച്ചു, ലഘുലേഖ വിതരണം ചെയ്തു, മുദ്രാവാക്യം വിളിച്ചു, യോഗം ചേര്‍ന്നു, പുസ്തകം കൈയില്‍ വച്ചു എന്നിവയ്ക്കാണ് കൂടുതലും യുഎപിഎ ചുമത്തിയിട്ടുള്ളത്. എന്നാല്‍ അന്വേഷണത്തിലുള്ള നാല്‍പ്പത്തിരണ്ട് യുഎപിഎ കേസുകള്‍ പിന്‍വലിക്കാനൊരുങ്ങുകയാണ് പോലീസ്.

 ഡിജിയുടെ പരിശോധന

ഡിജിയുടെ പരിശോധന

ഡിജിപി നടത്തിയ പരിശോധനയിലാണ് ഈ കേസുകളില്‍ യുഎപിഎ നിലനില്‍ക്കില്ലെന്ന് കണ്ടെത്തിയത്.

 കേസ് ഒഴിവാക്കും

കേസ് ഒഴിവാക്കും

നാല്‍പ്പത്തിരണ്ടുകേസുകളിലും യുഎപിഎ പ്രകാരമുള്ള കുറ്റം ഒഴിവാക്കാന്‍ പോലീസ് കോടതിയെ സമീപിക്കും.

എല്‍ഡിഎഫ്

എല്‍ഡിഎഫ്

യുഎപിഎക്കെതിരെ പ്രസംഗിക്കുന്ന ഇടതുപക്ഷ സര്‍ക്കാരാണ് കേരളത്തിലാദ്യാമായി യുഎപിഎക്കെതിരെ കേസെടുത്തത്. 2007ലായിരുന്നു ആദ്യ കേസ്.

 പിണറായി വിജയന്‍

പിണറായി വിജയന്‍

കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജനെതിരേ യുഎപിഎ ചുമത്താന്‍ നീക്കം നടന്നതോടെയാണ് സിപിഎം നിയമത്തിനെതിരേ രംഗത്തെത്തിയത്. നിമയം ദുരുപയോഗം ചെയ്യുന്നുവെന്ന് ആരോപണം ഉയര്‍ന്നപ്പോള്‍ യുഎപിഎ ചുമത്തല്‍ സര്‍ക്കാരിന്റെ നയമല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറയുകയും ചെയ്തു.

യുഎപിഎ

യുഎപിഎ

കഴിഞ്ഞ അഞ്ചുവര്‍ഷം ഈ നിയമ പ്രകാരം രജിസ്റ്റര്‍ ചെയ്തത് 161 കേസുകളാണ്. ഇതില്‍ 146ലും കുറ്റപത്രം സമര്‍പ്പിച്ചിട്ടില്ല. മാര്‍ച്ചിലെ കണക്കുപ്രകാരം കേരളത്തിലെ ജയിലുകളില്‍ യുഎപിഎ ചുമത്തപ്പെട്ട 40 വിചാരണ തടവുകാരാണുള്ളത്.

ഉന്നതാധികാര സമിതി

ഉന്നതാധികാര സമിതി

2002 മുതല്‍ യുഎപിഎ ചുമത്തപ്പെട്ട 162 കേസുകളാണ് സര്‍ക്കാരിന്റെ നിര്‍ദേശ പ്രകാരം ഡിജിപി അധ്യക്ഷനായ ഉന്നതാധികാര സമിതി പരിശോധിച്ചത്.

 പ്രതികള്‍

പ്രതികള്‍

യുഎപിഎ ചുമത്തപ്പെട്ട കേസുകളില്‍ വേണ്ടത്ര തെളിവുകള്‍ ഉണ്ടോയെന്ന് പരിശോധിക്കുന്നതിനൊപ്പം പ്രതികള്‍ക്ക് ആക്ഷേപങ്ങള്‍ ഉന്നയിക്കാനുളള അവസരവും നല്‍കുമെന്നും നേരത്തെ ഡിജിപി പറഞ്ഞിരുന്നു.

 മാവോയിസ്റ്റ്

മാവോയിസ്റ്റ്

പാലക്കാട്, എറണാകുളം ജില്ലകളില്‍ നിന്നും രജിസ്റ്റര്‍ ചെയ്ത യുഎപിഎ കേസുകളാണ് പുനഃപരിശോധിച്ചവയില്‍ അധികവും. ഇതില്‍ തന്നെ മാവോയിസ്റ്റുകളെന്ന് മുദ്രകുത്തിയതും, തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കണമെന്ന് ആവശ്യപ്പെട്ടുളള പോസ്റ്ററുകള്‍ പതിച്ചതിന് രജിസ്റ്റര്‍ ചെയ്ത കേസുകളുമുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+