കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിപിഎം ഭരണ ഘടനയും നിരോധിത പുസ്തകമോ? നിരോധിത പുസ്തകങ്ങളെന്ന് പോലീസ് നിരത്തിയതിൽ സിപിഎം ഭരണഘടനയും...

Google Oneindia Malayalam News

കോഴിക്കോട്: മാവോയിസ്റ്റ് ലഘുളേക സൂക്ഷിച്ചു എന്നാരോപിച്ച് പോലീസ് യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്ത വിദ്യാർത്ഥികളുടെ വീട്ടിൽ നിന്ന് പിടിച്ചെടുത്ത പുസ്തകങ്ങളിൽ സിപിഎം ഭരണഘടനയും. റെയ്ഡിനു ശേഷം പിടിച്ചെടുത്ത വസ്തപക്കൾ പോലീസ് നിരത്തിയപ്പോൾ സ്ഥലത്തുണ്ടായിരുന്ന സിപിഎമ്മിന്റെ പ്രാധേശിക നേതാക്കളും അക്ഷരാർത്ഥത്തിൽ ഞെട്ടുന്ന അവസ്ഥയാണുണ്ടായത്.

 പിണറായി വിജയന് മാവോയിസ്റ്റ് ഭീഷണി; 5 പോലീസ് സ്റ്റേഷനിലും ഭീഷണി, സുരക്ഷ ശക്തമാക്കി!! പിണറായി വിജയന് മാവോയിസ്റ്റ് ഭീഷണി; 5 പോലീസ് സ്റ്റേഷനിലും ഭീഷണി, സുരക്ഷ ശക്തമാക്കി!!

നിരോധിത പുസ്കങ്ങളെന്ന് രേഖപ്പെടുത്താൻ വച്ചതിന്റെ കൂട്ടത്തിൽ സിപിഎം ഭരണ ഘടനയും പോലീസ് വെച്ചിരുന്നു. തുടർന്ന് സിപിഎം നേതാക്കൾ പുസ്തകം തിരികെ വയിപ്പിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. പാലാട്ട് നഗറിലെ അലന്റെ വീട്ടിൽ നിന്നാണ് പാർട്ടി ഭരണ ഘടന പിടിച്ചെടുത്ത് നിരോധിത പുസ്തകമായി പോലീസ് അവതരിപ്പിച്ചത്.

നിയമ സഹായം നൽകും

നിയമ സഹായം നൽകും

അതേസമയം മാവോയിസ്റ്റ് ബന്ധമുണ്ടെന്നാരോപിച്ച് യുഎപിഎ ചുമത്തി പോലീസ് അറസ്റ്റ് ചെയ്ത അലന്‍ ശുഹൈബിന് നിയമസഹായം നല്‍കാന്‍ സിപിഎം തീരുമാനം. സിപിഎം പന്നിയങ്കര ലോക്കല്‍ കമ്മറ്റിയുടേതാണ് തീരുമാനം. യുഎപിഎ ചുമത്തിയതില്‍ പോലീസിനെതിരെ വിമര്‍ശനമുന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സിപിഎം നിയമസഹായം നല്‍കാന്‍ തീരുമാനിച്ചത്. യുഎപിഎ ചുമത്തിയ നടപടി പിന്‍വലിക്കണമെന്ന് സിപിഎം നേരത്തെ ആവശ്യപ്പെട്ടിരുന്നു.

ജനാധിപത്യ അവകാശങ്ങളെ കവര്‍ന്നെടുക്കുന്നു

ജനാധിപത്യ അവകാശങ്ങളെ കവര്‍ന്നെടുക്കുന്നു


ലഘുലേഖയോ നോട്ടീസോ കൈവശം വെക്കുന്നത് യുഎപിഎ ചുമത്തക്ക കുറ്റമല്ല. പോലീസിന്റെ നടപടി ജനാധിപത്യ അവകാശങ്ങളെ കവര്‍ന്നെടുക്കുന്നതും യുഎപിഎ നിയമത്തിന്റെ ദുരുപയോഗവുമാണെന്നും ഏരിയാ കമ്മറ്റി യോഗം നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗമായ ടിപി ദാസന്‍ പങ്കെടുത്ത യോഗത്തിലാണ് ഏരിയാ കമ്മറ്റിയുടെ വിമര്‍ശനം. ടി ദാസന്‍, സിപി മുസാഫര്‍ അഹമ്മദ് എന്നിവരായിരുന്നു യോഗത്തില്‍ സംസാരിച്ചത്.

പോലീസ് തിരക്കഥ വിശ്വസിക്കാനാകില്ല

പോലീസ് തിരക്കഥ വിശ്വസിക്കാനാകില്ല

അതേസമയം പോലീസിന്റെ തിരക്കഥ വിശ്വസിക്കാനാകില്ലെന്ന് യുഎപിഎ ചുമത്തി അറസ്റ്റു ചെയ്ത അലന്‍ ശുഹൈബിന്റെ മാതൃസഹോദരി സജിത മഠത്തിൽ. പെട്ടെന്ന് ഒരു ദിവസം ഒരു നോട്ടിസ് കൈയിൽവെച്ചു എന്നു പറഞ്ഞ് പിടിക്കുകയും പിന്നീട് കഥകൾ ഉണ്ടാക്കുകയും ചെയ്യുമ്പോൾ അത് വിശ്വസിക്കാൻ ബുദ്ധിമുട്ടുണ്ടെന്നും സജിത മഠത്തിൽ പറഞ്ഞു. അലനെതിരെ ചുമത്തിയ യുഎപിഎ പിന്‍വലിക്കുമെന്നുതന്നെയാണ് പ്രതീക്ഷിക്കുന്നത്. വിഷയത്തില്‍ ഇടപെടാമെന്ന മുഖ്യമന്ത്രിയുടെ വാക്കിൽ വിശ്വാസമുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.

മൂന്നാമനെ തേടി പോലീസ്

മൂന്നാമനെ തേടി പോലീസ്

അതിനിടെ കോഴിക്കോട് പന്തീരാങ്കാവിൽ മാവോയിസ്റ്റ് അനുകൂല നോട്ടീസ് വിതരണം ചെയ്ത മൂന്നാമത്തെയാള്‍ക്കു വേണ്ടിയുള്ള തിരച്ചിൽ തുടരുന്നു എന്ന വാർത്തയും പുറത്ത് വരുന്നുണ്ട്. യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്ത രണ്ട് പേർക്കൊപ്പം ഉണ്ടായിരുന്ന മൂന്നാമൻ ഓടി രക്ഷപ്പെട്ടിരുന്നു.മാവോയിസ്റ്റ് സംഘങ്ങളുമായി നേരിട്ട് ബന്ധമുണ്ടെന്ന്‌ സംശയിക്കുന്ന മൂന്നാമനെക്കുറിച്ചു പോലീസിനു കൃത്യമായ വിവരം ലഭിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്.

ജാമ്യ ഹർജി തിങ്കളാഴ്ച പരിഗണിക്കും

ജാമ്യ ഹർജി തിങ്കളാഴ്ച പരിഗണിക്കും


മാവോയിസ്റ്റ് വധത്തെ പ്രതികൂലിച്ച് ലഘുലേഖ വിതരണം ചെയ്തതിന് ഇന്നലെ അറസ്റ്റിലായ അലൻ ശുഹൈബിന്റെയും താഹ ഫസലിന്റെയും ജാമ്യ ഹർജി കോടതി തിങ്കളാഴ്ച പരിഗണിക്കും. ഇരുവരെയും കേസില്‍ കുടുക്കിയതാണെന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണ് സിപിഎം പ്രാദേശിക നേതാക്കളും ബന്ധുക്കളും. ജീവപര്യന്തം ശിക്ഷ വരെ ലഭിക്കാവുന്ന വകുപ്പുകളാണ് അറസ്റ്റിലായ വിദ്യാർത്ഥികൾക്ക് നേരെ പോലീസ് ചുമത്തിയിരിക്കുന്നത്. യുഎപിഎ 20,38,39 വകുപ്പുകളാണ് വിദ്യാർത്ഥികൾക്ക് നേരെ പോലീസ് ചുമത്തിയിരിക്കുന്നത്.

English summary
UAPA case; In Police's Banned book list includes CPM Constitution
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X