• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
Subscribe Now  
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

'ഇത് ഭീകരമായി പോയി.. ത്വാഹ കൂട്ടു പ്രതിയല്ല, തന്റെ സഹോദരനാണ്'; പ്രതികരിച്ച് അലൻ ഷുഹൈബ്

കോഴിക്കോട്; പന്തീരങ്കാവ് യുഎപിഎ കേസിൽ ത്വാഹ ഫസലിന് ജാമ്യം റദ്ദാക്കിയ കോടതി നടപടിയിൽ പ്രതികരിച്ച് അലൻ ഷുഹൈബ്.തനിക്ക് ഈ വിധിയിൽ സന്തോഷിക്കാൻ ഒന്നുമില്ലെന്നും കാരണം തന്റെ സഹോദരനാണ് ജയിലില്‍ പോയതെന്നും അല്ലാതെ കേവലം കൂട്ടുപ്രതിയല്ലെന്നും അലൻ പറഞ്ഞു. ഇത് ഭീകരമായിപ്പോയി. ഈ താല്‍ക്കാലികമായ വേര്‍പിരിയല്‍ വളരെ വേദനിപ്പിക്കുന്ന ഒന്നാണ്. ജയിലിലെന്നപോലെ ഇവിടെയും എന്നെ ചേര്‍ത്ത് നിര്‍ത്തിയത് താഹയായിരുന്നു. എനിക്ക് എന്തും തുറന്ന് പറയാന്‍ കഴിയുന്നത് അവനോട് മാത്രമായിരുന്നു,അലൻ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.കുറിപ്പിന്റെ പൂർണരൂപം വായിക്കാം

താഹയാണ് ഈ ദുരന്തം വിളിച്ചറിയിച്ചത്. അവന്‍ പണി സ്ഥലത്തും ഞാന്‍ കോളേജിലുമായിരുന്നു. ഇന്നലെ താഹയുടെ ഇക്കാക്കയുടെ പിറന്നാളുമായിരുന്നു. കഴിഞ്ഞയാഴ്ച്ച സ്റ്റേഷനില്‍ ഒപ്പിടാന്‍ വേണ്ടി നാട്ടില്‍ വന്നപ്പോള്‍ ഞങ്ങള്‍ കണ്ടു. കുറേ കാലത്തിന് ശേഷം പുറത്ത് പോയി ഒരു മില്‍ക്കവിലും ഉന്നക്കായും കഴിച്ചു. പതിവ് പോലെ പൈസ അവന്‍ തന്നെയാണ് കൊടുത്തത്.

ജയിലില്‍ നിന്നും ഇറങ്ങിയാലുള്ള ഒരു തരം സാമൂഹിക ഒറ്റപ്പെടുത്തല്‍ ഞങ്ങള്‍ പ്രതീക്ഷിച്ചതാണ്. എന്നാല്‍ പലരും മിണ്ടാതാകുമ്പോള്‍ എനിക്ക് അത് താങ്ങാന്‍ കഴിഞ്ഞിരുന്നില്ല. ജയിലിലെന്നപോലെ ഇവിടെയും എന്നെ ചേര്‍ത്ത് നിര്‍ത്തിയത് താഹയായിരുന്നു. എനിക്ക് എന്തും തുറന്ന് പറയാന്‍ കഴിയുന്നത് അവനോട് മാത്രമായിരുന്നു.

ഇത് ഭീകരമായിപ്പോയി. ഈ താല്‍ക്കാലികമായ വേര്‍പിരിയല്‍ വളരെ വേദനിപ്പിക്കുന്ന ഒന്നാണ്. എനിക്കിതില്‍ സന്തോഷിക്കാന്‍ ഒന്നുമില്ല. കാരണം എന്റെ സഹോദരനാണ് ജയിലില്‍ പോയത്. അല്ലാതെ കേവലം കൂട്ടുപ്രതിയല്ല. അക്ഷരാര്‍ഥത്തില്‍ അറിയില്ല എങ്ങനെ ജീവിതം മുന്നോട്ട് കൊണ്ട് പോകണം എന്ന്, അലൻ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

പന്തീരങ്കാവ് കേസിൽ ഇന്നലെയാണ് പ്രതിയായ ത്വാഹയുടെ ജാമ്യം കോടതി റദ്ദാക്കിയത്.ത്വാഹയുടേയും അലന്റേയും ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എൻഐഎ കോടതി സമർപ്പിച്ച അപ്പീലിലിയായിരുന്നു ഇന്നലെ കോടതി നടപടി. അലൻ ഷുഹൈബിന്റെ ജാമ്യം കോടതി റദ്ദാക്കിയില്ല. പ്രതിയുടെ പ്രായവും മാനസിക സ്ഥിതിയും കണക്കിൽ എടുത്താണ് അലന്റെ ജാമ്യം തുടരാൻ അനുമതി നൽകിയതെന്നും കോടതി വ്യക്തമാക്കിയിരുന്നു.

അതേസമയം ജാമ്യം റദ്ദ് ചെയ്ത നടപടിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്ന് ത്വാഹ പ്രതികരിച്ചു. താൻ കുറ്റം ചെയ്തിട്ടില്ല. യുഎപിഎയ്ക്കെതിരെ ജനവികാരം ഉയരണമെന്നും ത്വാഹ മാധ്യമങ്ങളോട് പറഞ്ഞു.

പന്തീരങ്കാവ് യുഎപിഎ കേസ്; സുപ്രീം കോടതിയിൽ പോകും.. യുഎപിഎയ്ക്കെതിരെ ജനവികാരം ഉയരണമെന്നും ത്വാഹ

രാജസ്ഥാനിനും മധ്യപ്രദേശിനും പിന്നാലെ കേരളവും പക്ഷിപ്പനി ഭീതിയിൽ; 2 ജില്ലകൾ, 36,000 പക്ഷികളെ നശിപ്പിക്കും

ഗെയിൽ പൈപ്പ് ലൈൻ പദ്ധതി നാടിന് സമര്‍പ്പിച്ച് പ്രധാനമന്ത്രി; സാധാരണക്കാര്‍ക്ക് ചെലവ് കുറ‍ഞ്ഞ ഇന്ധനം

ജഗതി ശ്രീകുമാര്‍ മലയാള സിനിമയിലേക്ക് തിരികെ എത്തുന്നു... മകന്റെ ഉറപ്പ്, സപ്തതിയുടെ നിറവില്‍ ഹാസ്യ സാമ്രാട്ട്

cmsvideo
  Thaha's maoist links begin after nilambur firing | Oneindia Malayalam

  English summary
  UAPA case; Twaha is like my brother, allen shuhaib reacts
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X