Get Updates
Get notified of breaking news, exclusive insights, and must-see stories!

യുഎപിഎ കേസ്; 6 പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെ കണ്ടെത്താന്‍ സഹായിച്ചാല്‍ 26 ലക്ഷം പാരിതോഷികം

കൊച്ചി: മലയാളികളായ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്കെതിരെയുള്ള നടപടികള്‍ കടുപ്പിക്കാന്‍ ദേശീയ അന്വേഷണ ഏജന്‍സി. രാജ്യത്താകെ രജിസ്റ്റര്‍ ചെയ്തിട്ടുള്ള യുഎപിഎ കേസുകളില്‍ പിടികിട്ടാപ്പുള്ളികളായ ആറ് മലയാളികളാണ് ഉള്ളത്. ഇവരെ കണ്ടെത്താനുള്ള ശ്രമമാണ് ശക്തമാകുന്നത്.

ഇവരെ കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്ക് 26 ലക്ഷം രൂപ പാരിതോഷികമാണ് എന്‍ഐഎ പ്രഖ്യാപിച്ചത്. നിലവില്‍ രാജ്യത്ത് നിരോധിക്കപ്പെട്ട സംഘടനയാണ് പോപ്പുലര്‍ ഫ്രണ്ട്. കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്നുള്ള പ്രവര്‍ത്തകരാണ് ഇവര്‍.

popular front nia

എറണാകുളം മുപ്പത്തടം സ്വദേശി അബ്ദുള്‍ വഹാബിനെ കണ്ടെത്തുന്നവര്‍ അഞ്ച് ലക്ഷം രൂപയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. പാലക്കാട് സ്വദേശിയായ മുഹമ്മ് മന്‍സൂറിന് മൂന്ന് ലക്ഷം രൂപയും പ്രഖ്യാപിച്ചിട്ടുണ്ട്. പട്ടാമ്പി സ്വദേശിയായ അബ്ദുള്‍ റഷീദിന് അഞ്ച് ലക്ഷം, പാലക്കാട് ഒറ്റപാലം സ്വദേശി മുഹമ്മദാലിക്ക് മൂന്ന് ലക്ഷം, പാലക്കാട് കുറ്റനാട് ഷാഹുല്‍ ഹമീദിന് മൂന്ന് ലക്ഷം രൂപ എന്നിങ്ങനെയാണ് എന്‍ഐഎ പ്രഖ്യാപിച്ചിരിക്കുന്നത്.

അതേസമയം പ്രതികളുടെ ഫോട്ടോ അടക്കം എന്‍ഐഎ പുറത്തുവിട്ടിട്ടുണ്ട്. ഇതില്‍ അഞ്ച് പ്രതികളുടെ പേരും മേല്‍വിലാസവും കൃത്യമാണ്. എന്നാല്‍ ഒരു പ്രതിയുടെ ചിത്രം മങ്ങിയ നിലയിലാണ്. ഇയാളെ പിടിച്ചാല്‍ ഏഴ് ലക്ഷം രൂപയാണ് പാരിതോഷികം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+