കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്‍ഫോ പാര്‍ക്ക് ജീവനക്കാരിയോട് അപമര്യാദയായി പെരുമാറി; യൂബര്‍ ടാക്‌സി ഡ്രൈവര്‍ അറസ്റ്റില്‍

കാക്കനാട്ടെ പ്രത്യേക സാമ്പത്തിക സോണില്‍ നിന്നും ഇന്‍ഫോ പാര്‍ക്കിലേക്ക് ടാക്‌സി വിളിച്ചതായിരുന്നു യുവതി

  • By Akshay
Google Oneindia Malayalam News

കൊച്ചി: യൂബര്‍ ഡ്രൈവര്‍ കൊച്ചിയില്‍ അറസ്റ്റില്‍. കാറിനുള്ളില്‍ വച്ച് യാത്രക്കാരിയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയിലാണ് ഇന്‍ഫോ പാര്‍ക്ക് പോലീസ് ഡ്രൈവറെ അറസ്റ്റ് ചെയ്തത്. കാക്കനാട് വാഴക്കാല സ്വദേശി ഫൈസലാണ് പിടിയിലായത്. ഇന്‍ഫോ പാര്‍ക്കില്‍ ജോലി ചെയ്യുന്ന യുവതിയാണ് ഡ്രൈവര്‍ക്കെതിരെ പരാതിയുമായി രംഗത്ത് വന്നത്.

കാക്കനാട്ടെ പ്രത്യേക സാമ്പത്തിക സോണില്‍ നിന്നും ഇന്‍ഫോ പാര്‍ക്കിലേക്ക് ടാക്‌സി വിളിച്ചതായിരുന്നു യുവതി. കാറില്‍ പിന്നിരുന്ന് യാത്ര ചെയ്യുന്നതിനിടെ യുവതിയോട് ഡ്രൈവിങ് സീറ്റിലെ കണ്ണാടിയിലൂടെ ഡ്രൈവര്‍ അശ്ലീല ആംഗ്യം കാട്ടിയെന്നാണ് പരാതി. ഉടന്‍ വാഹനത്തില്‍ നിന്നും ഇറങ്ങിയ യുവതി പിന്നീട് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

Uber Taxi

തൃപ്പൂണിത്തുറയില്‍ വച്ചും സമാന സംഭവം ഉണ്ടായിരുന്നു. നവംബര്‍ 27ന് നേത്ര ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് പോകുംവഴി യൂബര്‍ ഡ്രൈവര്‍ അപമാനിച്ചെന്നായിരുന്നു വനിതയുടെ പരാതി. പരായില്‍ ഹില്‍പാലസ് പോലീസ് ഡ്രൈവറെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.

English summary
Uber driver held for misbehaviour in Kochi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X