• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Elections 2019

യൂബർ ഈറ്റ്സ് ഡെലിവറി ബോയ് അപമര്യാദയായി പെരുമാറി, ദുരനുഭവം തുറന്ന് പറഞ്ഞ് യുവതി

 • By Goury Viswanathan
cmsvideo
  യൂബർ ഈറ്റ്സ് ഡെലിവറി ബോയ് ഫോണിൽ അശ്ലീലചിത്രം കാട്ടി | Oneindia Malayalam

  ഓൺലൈൻ ഫുഡ് ഡെലിവറി സർവീസായ യൂബർ ഈറ്റിസിന്റെ ഡെലിവറി ബോയിയിൽ നിന്നും ദുരനുഭവം നേരിട്ടെന്ന ആരോപണവുമായി യുവതി രംഗത്ത്. കൊച്ചിയിലെ ഐടി പ്രൊഫഷണലായ പ്രിയ എന്ന യുവതിയാണ് യൂബർ ഈറ്റ്സിലെ ഡെലിവറി ബോയിയിൽ നിന്നും ഉണ്ടായ ദുരനുഭവം ഫേസ്ബുക്കിലൂടെ തുറന്ന് പറഞ്ഞത്. ഭക്ഷണത്തിന്റെ വില എത്രയാണെന്ന് ചോദിച്ചപ്പോൾ ഇയാൾ ഫോണിൽ അശ്ലീല ചിത്രം കാണിക്കുകയും ഫ്ലാറ്റിലേക്ക് അതിക്രമിച്ച് കടക്കാൻ ശ്രമിച്ചെന്നും പ്രിയ ആരോപിക്കുന്നു.

  ഡെലിവറി ഏജന്റിന്റെ മോശം പെരുമാറ്റത്തെക്കുറിച്ച് യൂബർ ഈറ്റ്സ് അധികൃതർക്ക് യുവതി പരാതി നൽകിയിരുന്നു. ഇതേ തുടർന്ന് ഇയാളെ സസ്പെന്റ് ചെയ്തതായി യൂബർ ഈറ്റ്സ് അറിയിച്ചു. സംഭവത്തിൽ നിയമപരമായി മുന്നോട്ട് പോകുമെന്നും പരാതി പോലീസിൽ കൈമാറുമെന്നും യുവതി അറിയിച്ചിട്ടുണ്ട്. പ്രിയയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം വായിക്കാം.

  ദുരനുഭവം

  ദുരനുഭവം

  ഇന്ന്( 2/11/2018) ഒരു 3.45pm ന് യൂബർ ഈറ്റ്സിൽ ഫുഡ് ഓഡർ ചെയ്തപ്പോൾ ഡെലിവറി ചെയ്യാൻ വന്നവനോട് എത്രയായി ടോട്ടൽ റേറ്റ് എന്ന് ചോദിച്ചപ്പോൾ ഫോൺ എടുത്ത് കാണിക്കുന്നത് ഒരു തുണ്ട്‌ വീഡിയോ പോസ് ചെയ്ത ഫോട്ടോ, പെട്ടെന്ന് എന്ത് പ്രതികരിക്കണമെന്നറിയാതെ നിന്ന് പോയി ഞാൻ.

   അബദ്ധമല്ലെന്ന് ബോധ്യമായി

  അബദ്ധമല്ലെന്ന് ബോധ്യമായി

  പാതി ഡോർ തുറന്ന് ഫ്ലാറ്റിനുള്ളിൽ നിന്നിരുന്ന ഞാൻ ഡോർ ക്ലോസ് ചെയ്ത് പുറത്തേക്കിറങ്ങി നിന്നു. പെട്ടെന്ന് തന്നെ അവനത് മാറ്റി യൂബർ ഈറ്റ്സ് ആപ്പ് എടുത്ത് എമൗണ്ട് കാണിച്ചു. എന്റെ കയ്യിൽ 500 രൂപയേ ഉണ്ടായിരുന്നുള്ളൂ ചേഞ്ച് ഇല്ല, അവന്റെ കയ്യിലും ബാക്കി തരാൻ ഇല്ല, googlepay ഉപയോഗിച്ച് പേ ചെയ്യാൻ ശ്രമിച്ച് നോക്കി സെർവർ ഡൗൺ. അപ്പോഴൊക്കെയുമുള്ള അവന്റെ നോട്ടത്തിൽ നിന്നും പെരുമാറ്റത്തിൽ നിന്നും ആദ്യം കാണിച്ചത് അബദ്ധം പറ്റിയതല്ലെന്ന് എനിക്ക് ബോധ്യമായിരുന്നു.‌

  അതിക്രമിച്ച് കയറാൻ ശ്രമം

  അതിക്രമിച്ച് കയറാൻ ശ്രമം

  അപ്പോഴേക്കും അവൻ അല്പം കഴിഞ്ഞ് ചെയ്താൽമതി ഞാൻ വെയിറ്റ് ചെയ്യാം, ബിസി അല്ലല്ലോ എന്ന് പറഞ്ഞ് എന്റൊപ്പം ഫ്ലാറ്റിലേക്ക് കയറാൻ ശ്രമിച്ചു. പുറത്ത് വെയിറ്റ് ചെയ്താൽ മതിയെന്നും പറഞ്ഞ് ഞാൻ ഡോർ പെട്ടെന്നടച്ചു. ഫ്ലാറ്റിൽ ആണെങ്കിൽ ഞാൻ ഒറ്റയ്ക്ക്. അവനൊരു ആജാനുഭാഹു പയ്യൻ. എന്ത് ചെയ്യണമെന്നറിയാതെ എന്റെ കയ്യും കാലും വിറക്കാൻ തുടങ്ങി. അപ്പോഴേക്കും അവൻ വീണ്ടും തുരുതുരാ ബെൽ അടിച്ചുകൊണ്ടിരുന്നു.

  ധൈര്യം സംഭരിച്ച്

  ധൈര്യം സംഭരിച്ച്

  രണ്ടും കല്പിച്ച് ഡ്രെസ്സ് മാറി ഞാൻ ഡോർ തുറന്ന് പെട്ടെന്ന് പുറത്തിറങ്ങി, ഡോർ ലോക്ക് ചെയ്തു. പുറത്തെവിടെയെങ്കിലും പോയി ചേഞ്ച് ആക്കാം എന്ന് പറഞ്ഞ് ഇറങ്ങി. ലിഫ്റ്റിനടുത്തെത്തിയപ്പോൾ ലിഫ്റ്റ് കയറാൻ പേടി. ( ലിഫ്റ്റ് തുറന്നപ്പോഴേക്കും എന്തോ ഭാഗ്യത്തിന് അതിനകത്തൊരാൾ ഉണ്ടായിരുന്നു. അയാളുടെ കയ്യിൽ നിന്നും ചേഞ്ച് ചോദിച്ച് വാങ്ങി കൊടുത്തുവിട്ടു.

   ഒടുവിൽ സസ്പെൻഷൻ

  ഒടുവിൽ സസ്പെൻഷൻ

  ഒരു സോറി പോലും പറയാതെ, യാതൊരു ജാള്യതയുമില്ലാതെ അവൻ ഇറങ്ങിപ്പോയി. അന്നേരത്തെ പേടിയിലും അങ്കലാപ്പിലും എന്ത് ചെയ്യണമെന്ന് എനിക്കറിയില്ലായിരുന്നു. യൂബർ ഈറ്റ്സിൽ കംപ്ലേയിന്റ് റെജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇപ്പോൾ അയാളുടെ പേര് മാത്രമല്ലാതെ മറ്റ് വിവരങ്ങൾ കാണാൻ കഴിയുന്നില്ല.

  Edit at 7pm : അവനെ സസ്‌പെന്റ് ചെയ്തതായിട്ട് മെയില്‍ വന്നിട്ടുണ്ട്. അതിന്റെ സ്‌ക്രീന്‍ ഷോട്ടും പോസ്റ്റിനൊപ്പം ചേര്‍ത്തിട്ടുണ്ട്

  ഫേസ്ബുക്ക് പോസ്റ്റ്

  പ്രിയയുടെ ഫേസ്ബുക്ക് പോസ്റ്റ്

  അഞ്ച് മണ്ഡലങ്ങളില്‍ ഇന്ന് ഉപതിരഞ്ഞെടുപ്പ്; പ്രതീക്ഷയോടെ കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യവും ബിജെപിയും

  ലോക്സഭാ തിരഞ്ഞെടുപ്പ്:ശബരിമലയും ചീറ്റി! ബിജെപി കേരളത്തില്‍ നിലംതൊടില്ലെന്ന് റിപ്ലബിക് ടിവി സര്‍വ്വേ

  English summary
  lady filed complaint against uber eats delivery boy who misbehaved, suspended
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more