കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സാക്ഷി മൊഴികളിൽ വൈരുദ്ധ്യം!! ഉദയകുമാർ ഉരുട്ടിക്കൊലക്കേസ് വിചാരണ പ്രതിസന്ധിയിൽ!!

കേസിൻറെ വിചാരണയ്ക്കിടെ കഴിഞ്ഞ ദിവസം ഒന്നാം സാക്ഷിയായ സുരേഷ് കൂറുമാറിയിരുന്നു. കേസിലെ പ്രതികളെ ഓർമയില്ലെന്നായിരുന്നു സുരേഷ് കോടതിയിൽ പറഞ്ഞത്. ഉദയകുമാറിനൊപ്പം കസ്റ്റഡിയിലെടുത്തിരുന്ന ആളായിരുന്നു സുരേഷ്.

  • By Gowthamy
Google Oneindia Malayalam News

കൊച്ചി: ഉദയകുമാർ ഉരുട്ടിക്കൊലക്കേസിൽ വിചാരണ നിർത്തി വയ്ക്കാൻ സിബിഐ പ്രത്യേക കോടതിയുടെ നിർദേശം. സാക്ഷി മൊഴികളിലെ വൈരുദ്ധ്യം രേഖപ്പെടുത്തണമെന്ന പ്രോസിക്യൂഷൻറെ ആവശ്യത്തെ തുടർന്നാണ് വിചാരണ നിർത്തി വയ്ക്കാൻ കോടതി നിർദേശം നൽകിയത്. അടുത്ത മാസം 29 വരെ വിചാരണ നിർത്തി വയ്ക്കാനാണ് കോടതി തീരുമാനിച്ചിരിക്കുന്നത്.

കേസിൻറെ വിചാരണയ്ക്കിടെ കഴിഞ്ഞ ദിവസം ഒന്നാം സാക്ഷിയായ സുരേഷ് കൂറുമാറിയിരുന്നു. കേസിലെ പ്രതികളെ ഓർമയില്ലെന്നായിരുന്നു സുരേഷ് കോടതിയിൽ പറഞ്ഞത്. ഉദയകുമാറിനൊപ്പം കസ്റ്റഡിയിലെടുത്തിരുന്ന ആളായിരുന്നു സുരേഷ്.

court

പോലീസ് കസ്റ്റഡിലെ മര്‍ദനം മൂലമാണ് ഉദയകുമാര്‍ കൊല്ലപ്പെട്ടതെന്ന് കേസിലെ മാപ്പു സാക്ഷിയായ മുന്‍ ഹെഡ് കോണ്‍സ്റ്റബിള്‍ മൊഴി നല്‍കിയിരുന്നു. കേസിലെ അഞ്ചാം സാക്ഷിയായിരുന്ന കോൺസ്റ്റബിൾ തങ്കമണിയുടെ സാക്ഷി വിസ്താരവും പൂർത്തിയായിരുന്നു. കേസിൽ പ്രതികളായ മുൻ സിഐ ഇകെ സാബു, എസ്ഐ അജിത് കുമാർ എന്നിവർക്കെതിരെയായിരുന്നു തങ്കമണിയുടെ മൊഴി.

ചോദ്യം ചെയ്യലിന് ശേഷം ഉദയകുമാറിനെ തോളില്‍ താങ്ങി കൊണ്ടുവന്നത് ഈ ഉദ്യോഗസ്ഥരാണെന്ന് തങ്കമണി മൊഴി നൽകിയിരുന്നു. സ്‌റ്റേഷന്‍ രേഖകള്‍ തിരുത്താന്‍ ഇവരാണ് ആവശ്യപ്പെട്ടതെന്നും തങ്കമണി മൊഴി നൽകി. ഇതിന് പിന്നാലെയാണ് പ്രധാന സാക്ഷിയായ സുരേഷിനെ വിസ്തരിച്ചത്.

2005 സെപ്തംബറില്‍ തിരുവനന്തപുരം ഫോര്‍ട്ട് പൊലീസ് സ്റ്റേഷനില്‍ വച്ചാണ് ഉദയകുമാര്‍ കൊല്ലപ്പെട്ടത്. 2005 സെപ്റ്റംബര്‍ 27-നാണ് ഉദയകുമാറിനെ ശ്രീകണ്ഠേശ്വരം പാര്‍ക്കില്‍ വച്ച് ഇകെ സാബുവിന്റെ ക്രൈം സ്‌ക്വാഡ് കസ്റ്റഡിയില്‍ എടുത്തത്.

English summary
udayakumar custody murder case trail stop
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X