വീപ്പയിൽ യുവതിയുടെ മൃതദേഹം; രക്ഷപ്പെട്ട യുവതിക്ക് പിന്നാലെ പോലീസ്, പെൺവാണിഭ സംഘവുമായി ബന്ധം
തൃപ്പൂണിത്തുറ: ശകുന്തളയുടെ ഗാതകർക്ക് പെൺവാണിഭമായും മയക്കുമരുന്നുമായി ബന്ധമുണ്ടെന്ന് പോലീസ്. പ്രതിയാണെന്ന് പോലീസ് കണ്ടെത്തിയ എസ്പിസിഎ ഇൻസ്പെക്ടർ എംടി സജിത്തിനാണ് കൊച്ചിയിലെ പെൺവാണിഭ സംഘമായും അന്തർ സംസ്ഥാന മയക്കുമരുന്ന് മാപിയകളുമായി ബന്ധമുണ്ടെന്ന് പോലീസ് കണ്ടെത്തിയിരിക്കുന്നത്. ഇക്കാര്യങ്ങളെ സംബന്ധിച്ച് നിർണ്ണായക വിവരം പോലീസിന് ലഭിച്ചെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.
അതേസമയം കൊല്ലപ്പെട്ട ശകുന്തളയുടെ മകൾ അശ്വതിക്ക് ഇതിൽ പങ്കുണ്ടോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. ശകുന്തള കേസ് അന്വേഷണത്തെ തുടർന്ന് മുങ്ങിയ യുവതിയെ തേടിയുള്ള അന്വേഷണം പോലീസ് ഊർജിതമാക്കിയിട്ടുണ്ട്. സജിത്തുമായും ശകുന്തളയുടെ മകൾ അശ്വതിയുമായും അടുത്ത ബന്ധമുള്ള ഉന്നതർ വിദേശത്തേക്ക് കന്നതായാണ്സൂചന. സജിത്തും അശ്വതിയും മകളുമൊത്ത് വിനോദയാത്ര നടത്തിയ ദൃശ്യങ്ങളും ഫോട്ടോകളും പോലീസിന് ലഭിച്ചിട്ടുണ്ട്.

കോടതിയുടെ അനുമതിലഭിച്ചാലുടൻ അശ്വതിയെ രണ്ട് ദിവസത്തിനുള്ളിൽ നുണ പരിശോധനയ്ക്ക് വിധേയമാക്കാനാണ് പോലീസ് തീരുമാനിച്ചിരിക്കുന്നത്. അശ്വതിയുടെ മൊഴി പരസ്പര വിരുദ്ധമാണെന്നാണ് അന്വേഷണചുമതലയുള്ള പിപി എംസ് പറയുന്നത്. കുമ്പളം കായലിലാണ് വീപ്പയില്‍ അടച്ച നിലയില്‍ മൃതദേഹം കണ്ടെത്തിയത്. കോണ്‍ഗ്രീറ്റ് ചെയ്ത ഉറപ്പിച്ച നിലയിലായിരുന്നു വീപ്പ. സംശയം തോന്നി പൊളിച്ചുനോക്കിയപ്പോഴാണ് അസ്ഥികൂടം കിട്ടിയത്. ദുരൂഹത മണത്ത പോലീസ് ഡിഎന്‍എ പരിശോധനക്കയച്ചു. പരിശോധനാ ഫലം വന്നപ്പോള്‍ ഉദയംപേരൂര്‍ സ്വദേശിനി ശകുന്തളയുടേതാണ് മൃതദേഹമെന്ന് സ്ഥിരീകരിക്കുകയായിരുന്നു.












Click it and Unblock the Notifications