കുടുംബത്തിന്റെ കൂട്ടമരണം; ഭാര്യയ്ക്ക് കാമുകനുണ്ടെന്ന സംശയത്താല്‍
വൈക്കം: ഉദയനാപുരം നേരേകടവ് ജങ്ഷനില്‍ സൂപ്പര്‍മാര്‍ക്കറ്റ് നടത്തിവരികയായിരുന്ന സുഭാഷ് സുന്ദറും കുടുംബവും മരിക്കാന്‍ ഇടയായത് സുഭാഷിന്റെ ഭാര്യയ്ക്ക് മറ്റൊരാളുമായി അടുപ്പമുണ്ടെന്ന സംശയത്താലാണെന്ന് റിപ്പോര്‍ട്ട്. സുഭാഷ് സുന്ദര്‍ എഴുതിയ ആത്മഹത്യാ കുറിപ്പില്‍ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ടെന്നാണ് വിവരം. ഇവര്‍ക്ക് സാമ്പത്തിക ബാധ്യതയൊന്നുമില്ലായിരുന്നെന്നും ദാമ്പത്യത്തിലെ പ്രശ്നങ്ങളാണ് മരണത്തിലേക്ക് നയിച്ചതെന്നും പോലീസും അറിയിച്ചു.
സുന്ദറിന്റെ ആത്മഹത്യാ കുറിപ്പില്‍ ഭാര്യയ്ക്ക് മറ്റൊരാളുമായി അടുപ്പമുള്ള കാര്യവും ഇയാളെ വിളിക്കാനായി പ്രത്യേക സിം കാര്‍ഡ് ഉള്ള കാര്യവും സൂചിപ്പിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടായതായി സംശയിക്കുന്നു. ദാമ്പത്യത്തിലെ അസ്വാരസ്യം വര്‍ദ്ധിച്ചപ്പോള്‍ സുഭാഷ് ഭാര്യയെയും മകനെയും കൊലപ്പെടുത്തി ആത്മഹത്യ ചെയ്യുകയായിരുന്നു.

ഭാര്യ സൗമ്യ(28)യെയും മകന് ശിവകാര്ത്തികിനെയും (നാലര) കിടക്കയില്‍ മരിച്ച നിലയിലും സുഭാഷ് കിടപ്പുമുറിയിലെ ഫാനില്‍ തൂങ്ങിയ നിലയിലുമാണ് പോലീസ് കണ്ടെത്തിയത്. സൗമ്യയുടെ കഴുത്തില്‍ പ്ലാസ്റ്റിക് ചരട് മുറുക്കിയ പാടുകളുണ്ട്. പതിവു സമയത്തും മകന് കട തുറക്കാത്തത് ശ്രദ്ധയില്‍പ്പെട്ട സുഭാഷ് സുന്ദറിന്റെ പിതാവ് നടത്തിയ പരിശോധനയിലാണ് മകനും കുടുംബവും മരിച്ച നിലയില്‍ കണ്ടെത്തിയത്. ആറുവര്‍ഷംമുമ്പാണ് സുഭാഷും സൗമ്യയും വിവാഹിതരായത്.
പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ മരണകാര്യത്തില്‍ കൂടുതല്‍ വ്യക്തതയുണ്ടാവുകയുള്ളൂവെന്ന് പോലീസ് പറഞ്ഞു. പാലാ ഡിവൈ.എസ്.പി. ഡി.എസ്.സുനീഷ്ബാബിന്റെ നേതൃത്വത്തില്‍ പോലീസ് സംഘവും ഫൊറന്‍സിക് സംഘവും സ്ഥലത്ത് തെളിവെടുപ്പു നടത്തി.
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
സ്വർണം മലയാളികൾ വിൽക്കുന്നില്ല, എന്തുകൊണ്ടാണത്? അടിമുടി പെട്ട് ജ്വല്ലറിക്കാർ..കടുത്ത തിരിച്ചടി -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ആരാധന വോട്ടാകുമോ? തെരഞ്ഞെടുപ്പിനിറങ്ങിയ സെലിബ്രിറ്റികളോട് കേരളം ചെയ്തതിങ്ങനെ... -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി












Click it and Unblock the Notifications