കേരളത്തില്‍ പോലീസ് തേര്‍വാഴ്ച നടത്തുന്നു: യുഡിഎഫ്
കല്‍പ്പറ്റ: ഇടതുസര്‍ക്കാരിനെതിരെ യുഡിഎഫ് ജില്ലാകമ്മിറ്റി നടത്തി കലക്‌ട്രേറ്റ് പിക്കറ്റിംഗില്‍ പ്രതിഷേധമിരമ്പി. കേരളത്തില്‍ കസ്റ്റഡി മരണങ്ങളും കൊലപാതകങ്ങളും നിത്യസംഭവമായി മാറിയിരിക്കുകയാണ്. കോടഞ്ചേരി പൂര്‍ണ്ണഗര്‍ഭിണിയായ സ്ത്രീയെ ഡി.വൈ.എഫ്.ഐ. കാലുകൊണ്ട് ചവിട്ടി ഗര്‍ഭസ്ഥശിശു മരിക്കാനിടയായ സാഹചര്യം വരെയുണ്ടായി. ദൈവത്തിന്റെ സ്വന്തം നാടെന്ന് അവകാശപ്പെടുന്ന കേരളത്തില്‍ വിദേശവനിതയെ പീഡിപ്പിച്ചു കൊന്നു.
ദിവസങ്ങളോളം അവരുടെ മൃതദേഹം പോലും കണ്ടെത്താന്‍ കേരളം ഭരിക്കുന്ന ഭരണാധികാരികള്‍ക്ക് കഴിഞ്ഞില്ല. മരിച്ച സ്ത്രീയുടെ സഹോദരി പോലീസ് പരാതിപ്പെട്ടിട്ടും ഒരു കേസ് റജിസ്റ്റര്‍ ചെയ്യാന്‍ പോലും പോലീസ് തയ്യാറായില്ല. തിരുവനന്തപുരത്ത്കാരനായ മന്ത്രിയേയും ഡി.ജി.പിയേയും കണ്ട് പരാതിപെട്ടിട്ടും നടപടിയെടുത്തിട്ടില്ല. ഈ വിഷയത്തില്‍ ഇടപെട്ട മനുഷ്യാവകാശപ്രവര്‍ത്തകയുടെ പേരില്‍ കള്ള കേസെടുക്കാനാണ് പോലീസ് ശ്രമിച്ചത്. ഇന്ധനവില ക്രമാധീതമായി വര്‍ദ്ധിച്ചിട്ടും കേന്ദ്രസര്‍ക്കാര്‍ ഒരു നടപടിയും എടുത്തില്ല. കേന്ദ്ര-കേരള സര്‍ക്കാരുകളുടെ ജനദ്രോഹ നടപടിക്കെതിരെ സംസ്ഥാന വ്യാപകമായി യു.ഡി.എഫ്.നടത്തിയ സമരത്തിന്റെ ഭാഗമായി വയനാട് കലക്ടറേറ്റിന് മുമ്പില്‍ നടത്തിയ പിക്കറ്റിംഗ് മുന്‍ എം.എല്‍.എയും കെ പി സി സി അംഗവുമായ എന്‍.ഡി.അപ്പച്ചന്‍ ഉദ്ഘാടനം ചെയ്തു.

ചെയര്‍മാന്‍ സി.പി.വര്‍ഗീസ് അധ്യക്ഷത വഹിച്ചു.കണ്‍വീനര്‍ പി.പി.എ.കരീം സ്വാഗതം പറഞ്ഞു.കെ.കെ.അഹമ്മദ് ഹാജി,മുന്‍ മന്ത്രി പി.കെ.ജയലക്ഷമി, എം.സി.സെബാസ്റ്റ്യന്‍, പി.കെ.ഭൂപേഷ്, അഡ്വ.ജവഹര്‍,സി.ജെ.വര്‍ക്കി, കെ.എന്‍.പൗലോസ്, കെ.കെ.അബ്രഹാം, എ.പ്രഭാകരന്‍ മാസ്റ്റര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി.ഉഷാകുമാരി, കല്‍പ്പറ്റ ബ്ലോക്ക് പ്രസിഡന്റ് ശകുന്തള ഷണ്‍മുഖന്‍,റസാഖ് കല്‍പ്പറ്റ, പി.കെ.അസ്മത്ത്, എന്‍.കെ.റഷീദ്, ടി.മുഹമ്മദ്, സി.മൊയ്തീന്‍കുട്ടി, ഇബ്രാഹിംമാസ്റ്റര്‍,അഡ്വ.എന്‍.കെ.വര്‍ഗീസ്,പടയന്‍മുഹമ്മദ്,പി.പി.ആലി,എം.എ.ജോസഫ്,ഒ.വി.അപ്പച്ചന്‍,അഡ്വ.പി.ഡി.സജി,അഡ്വ.ജോഷിസിറിയക്,എ.എം.ശാന്തകുമാരി,പി.പുഷ്പ,ജില്ലാ പഞ്ചായത്ത് അംഗം കെ.മിനി,അഡ്വ.ടി.ജെ.ഐസക്,ജി.വിജയമ്മ,ചിന്നമ്മ ജോസ്,നജീബ് കരണി,പി.വി.ജോര്‍ജ്ജ്,ബിനു തോമസ്,കെ.ശോഭനകുമാരി എന്നിവര്‍ സംസാരിച്ചു.












Click it and Unblock the Notifications