കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്വരം കടുപ്പിച്ച് ഉമ്മന്‍ചാണ്ടിയും; ജോസിനോട് കോണ്‍ഗ്രസില്‍ എതിര്‍പ്പ് ശക്തം, ചര്‍ച്ചകള്‍ തുടരും

Google Oneindia Malayalam News

കോട്ടയം: കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പദവിയെ ചൊല്ലി കേരള കോണ്‍ഗ്രസ് എമ്മിലെ ജോസഫ്, ജോസ് കെ മാണി വിഭാഗങ്ങല്‍ക്കിടയില്‍ രൂപപ്പെട്ട തര്‍ക്കം യുഡിഎഫിന് കീറാമുട്ടിയാവുന്നു. മുന്‍ ധാരണ അനുസരിച്ച് പ്രസിഡന്‍റ് സ്ഥാനം ഒഴിയണമെന്ന് കോണ്‍ഗ്രസും യുഡിഎഫ് കത്തിലൂടേയും ആവശ്യപ്പെട്ടെങ്കിലും ജോസ് കെ മാണി വിഭാഗം ഇതിന് തയ്യാറായിട്ടില്ല. ഇതോടെ എത്രയും പെട്ടെന്ന് അധ്യക്ഷ പദവി തങ്ങള്‍ക്ക് ലഭ്യമാക്കാന്‍ യുഡിഎഫ് നേതൃത്വം തയ്യാറാവണമെന്നാണ് പിജെ ജോസഫ് നിരന്തരം ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്നത്.

ഉമ്മന്‍ചാണ്ടി

ഉമ്മന്‍ചാണ്ടി

അനുനയനങ്ങള്‍ക്ക് ജോസ് കെ മാണി വഴങ്ങുന്നില്ലെന്ന് കണ്ടതോടെ ഉമ്മന്‍ചാണ്ടി ഉള്‍പ്പടേയുള്ള നേതാക്കള്‍ക്ക് സ്വരം കടുപ്പിച്ച് തുടങ്ങിയിട്ടുണ്ട്. ജോസ് കെ മാണി വിഭാഗത്തിന്‍റെ രാജി നീളുന്നതില്‍ യോജിപ്പില്ലെന്നാണ് ഉമ്മന്‍ചാണ്ടി കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്. ഇരുവിഭാഗവും ചില ഉപാധികൾ മുന്നോട്ട് വച്ചെങ്കിലും ഇക്കാര്യങ്ങള്‍ ഉടൻ അംഗീകരിക്കാൻ സാധിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

പ്രശ്നത്തിന് പരിഹാരം

പ്രശ്നത്തിന് പരിഹാരം

നിലവിലെ പ്രശ്നത്തിന് പരിഹാരം കാണാന്‍ കോണ്‍ഗ്രസ് മാത്രം വിചാപിച്ചിട്ട് കാര്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പദവിയുടെ കാര്യത്തില്‍ യുഡിഎഫ് ഒരു തീരുമാനം എടുത്തിട്ടുണ്ട്. അത് നടപ്പിലാക്കണമെന്ന് ബന്ധപ്പെട്ടവരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഉമ്മന്‍ചാണ്ടി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇത് ജോസ് തള്ളുകയായിരുന്നു.

യുഡിഎഫിന്‍റെ കത്ത്

യുഡിഎഫിന്‍റെ കത്ത്

ജില്ലാ പഞ്ചായത്തുമായി ബന്ധപ്പെട്ട വിഷയത്തില്‍ യുഡിഎഫ് ചര്‍ച്ച ചെയ്ത് എടുത്ത തീരുമാനം ജോസ് കെ മാണി അംഗീകരിക്കുമെന്നാണ് പ്രതീക്ഷയെന്ന് മുന്നണി കണ്‍വീനര്‍ ബെന്ന് ബഹനാന്‍ എംപിയും അഭിപ്രായപ്പെട്ടിട്ടുണ്ട്. പ്രസിഡന്‍റ് സ്ഥാനം എത്രയും പെട്ടെന്ന് ഒഴിയണമെന്ന് കാട്ടി യുഡിഎഫിന്‍റെ കത്ത് ജോസ് കെ മാണിക്ക് നല്‍കിയിട്ടുണ്ടെന്നുമാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

യുഡിഫില്‍ തുടരാനാകില്ല

യുഡിഫില്‍ തുടരാനാകില്ല

ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് സ്ഥാനം കൈമാറാനുള്ള യുഡിഎഫ് ധാരണ പാലിക്കാതെ ജോസ് കെ മാണി വിഭാഗത്തിന് യുഡിഫില്‍ തുടരാനാകില്ലെന്നായിരുന്നു പിജെ ജോസഫിന്‍റെ പ്രതികരണം. യുഡിഎഫ് ആണ് ഇക്കാര്യത്തില്‍ തീരുമാനം എടുക്കേണ്ടത്. താന്‍ ഇടതമുന്നണിയിലേക്ക് പോകുമെന്നത് ജോസ് വിഭാഗത്തിന്‍റെ വ്യാപ പ്രചരണമാണെന്നും പിജെ ജോസഫ് വ്യക്തമാക്കി.

Recommended Video

cmsvideo
Amit Shah asks why Congress still has Emergency mindset | Oneindia Malayalam
മുന്നണി വിടുമോ

മുന്നണി വിടുമോ

യുഡിഎഫ് വിടാന്‍ തങ്ങള്‍ തീരുമാനിച്ചിട്ടില്ലെന്നും ഇടത് മുന്നണിയുമായി അടുക്കാന്‍ ശ്രമിക്കുന്നത് ജോസഫ് വിഭാഗമാണെന്നും ജോസ് കെ മാണി കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. മുന്നണി വിടുമോ എന്ന കാര്യം ജോസഫ് വിഭാഗോത്തോടാണ് ചോദിക്കേണ്ടതെന്നുമാണ് ജോസ് കെ മാണി പറഞ്ഞത്. മുഖ്യമന്ത്രി പിണറായി വിജയന്‍റെ ജന്മദിനത്തോട് അനുബന്ധിച്ച് ഒരു ദിനപത്രത്തില്‍ എഴുതിയ ജോസഫിന്‍റെ ലേഖനം ചൂണ്ടിക്കാണിച്ചായിരുന്നു ജോസ് കെ മാണിയുടെ വിമര്‍ശനം.

ആരെ സന്തോഷിപ്പിക്കാന്‍

ആരെ സന്തോഷിപ്പിക്കാന്‍

സര്‍ക്കാറിന്‍റെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ അഭിനന്ദനാര്‍ഹമ്മാണെന്ന ജോസഫിന്‍റെ പരാമര്‍ശം ഇടതുചായ്വിന്‍റെ ശക്തമായ സൂചനായി ജോസ് കെ മാണി ചൂണ്ടിക്കാണിക്കുന്നു. സര്‍ക്കാറിനെതിരെ കോണ്‍ഗ്രസും യൂഡിഎഫും ശക്തമായി വിമര്‍ശനം ഉന്നയിക്കുമ്പോഴാണ് ജോസഫിന്‍റെ ഈ അഭിനന്ദനം എന്നത് ആരെ സന്തോഷിപ്പിക്കാനാണെന്നും ജോസ് കെ മാണി വിഭാഗം ചോദിക്കുന്നുണ്ട്

ചര്‍ച്ചകള്‍ക്ക് തയ്യാറല്ല

ചര്‍ച്ചകള്‍ക്ക് തയ്യാറല്ല

പ്രസിഡന്‍റ് പദവി ഒഴിയണമെങ്കില്‍ പഞ്ചായത്ത്-നിയമസഭ തെരഞ്ഞെടുപ്പിലെ സീറ്റുകളുടെ കാര്യത്തില്‍ ഇപ്പോഴേ ധാരണ വേണമെന്നാണ് ജോസ് കെ മാണി വിഭാഗം ആവശ്യപ്പെടുന്നത്. എന്നാല്‍ സീറ്റുകള്‍ പങ്കുവെക്കുന്നതടക്കമുള്ള യാതൊരു ചര്‍ച്ചകള്‍ക്ക് ഈ ഘട്ടത്തില്‍ തയ്യാറല്ലെന്ന നിലപാടിലാണ് ജോസഫ്. കോണ്‍ഗ്രസ് നേതാക്കള്‍ ഇടപെട്ട് ഉണ്ടാക്കിയ ധാരണ നടപ്പിലാക്കാന് അവര്‍ക്കും ഉത്തരവാദിത്തമുണ്ടെന്നും ജോസഫ് ചൂണ്ടിക്കാണിക്കുന്നു.

എതിര്‍പ്പ്

എതിര്‍പ്പ്


ഇരുപക്ഷത്തിനെതിരേയും മുന്നണിയിലും കോണ്‍ഗ്രസിലും രൂക്ഷമായ എതിര്‍പ്പ് ഉയരുന്നുണ്ട്. എന്നാല്‍ രണ്ടുപേരേയും ഒരുമിപ്പിച്ച് കൊണ്ടുപോവാനുള്ള അവസാനം പോംവഴിയും തേടുകയാണ് കോണ്‍ഗ്രസ്. പ്രസിഡൻറുപദം രാജിവെക്കണമെന്ന ഉമ്മൻ ചാണ്ടിയുടെ അഭ്യർഥന തള്ളിയ ജോസ്​ പക്ഷത്തിനെതിരെ കോൺഗ്രസിലും കോട്ടയം ഡിസിസിയിലും ജോസഫ്​ വിഭാഗത്തിലും അതൃപ്​തി പ്രകടമാണ്.

പാര്‍ട്ടി പറയണം

പാര്‍ട്ടി പറയണം

അതേസമയം. കോട്ടയം ജില്ല പഞ്ചായത്ത്​ പ്രസിഡൻറ്​ സ്ഥാനം പാർട്ടി ആവശ്യപ്പെട്ടാൽ മാത്രമേ രാജിവെക്കൂവെന്ന്​ സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ വ്യക്തമാക്കിയത്. ജോസ് കെ മാണി മുന്നോട്ട് വെക്കുന്ന ഏതൊരു നിര്‍ദ്ദേശവും അംഗീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കുന്നു. പ്രസ്​ക്ലബിൽ മാധ്യമ പ്രവർത്തകരോട്​ സംസാരിക്കുകയായിരുന്നു സെബാസ്​റ്റ്യൻ കുളത്തുങ്കൽ.

 ഇത് ഡികെയുടെ തന്ത്രം; ഉയിര്‍ത്തെഴുന്നേല്‍ക്കാന്‍ കോണ്‍ഗ്രസ്.. പുതിയ നിയമനങ്ങള്‍ക്ക് പിന്നില്‍ ഇത് ഡികെയുടെ തന്ത്രം; ഉയിര്‍ത്തെഴുന്നേല്‍ക്കാന്‍ കോണ്‍ഗ്രസ്.. പുതിയ നിയമനങ്ങള്‍ക്ക് പിന്നില്‍

English summary
UDF again trying for mediation talks between Kerala congress leaders
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X