കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആർഎംപിക്കൊപ്പം തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ ജനകീയ മുന്നണി! സിപിഎമ്മിനെ അടപടലം പൂട്ടും!

Google Oneindia Malayalam News

കോഴിക്കോട്: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ സെമി ഫൈനലായാണ് തദ്ദേശ തിരഞ്ഞെടുപ്പ് വിലയിരുത്തപ്പെടുന്നത്. അതുകൊണ്ട് തന്നെ മുന്നണികള്‍ ഇപ്പോഴേ കച്ച മുറുക്കുകയാണ്. കേരള കോണ്‍ഗ്രസിനെ ഒപ്പം കൂട്ടുന്നത് അടക്കമുളള നീക്കങ്ങള്‍ ഇടത് പക്ഷത്തിന്റെ ഭാഗത്ത് നിന്നുമുണ്ട്.

മറുവശത്ത് പ്രതിപക്ഷമായ യുഡിഎഫും തന്ത്രങ്ങള്‍ മെനയുന്നുണ്ട്. കോഴിക്കോട് ജില്ലയിലെ വടകര ഇടതിനും വലതിനും പലകാരണങ്ങളാല്‍ രാഷ്ട്രീയ പ്രാധാന്യം ഏറിയതാണ്. വരുന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ആര്‍പിഎംയുമായി ചേര്‍ന്ന് യുഡിഎഫ് ജനകീയ മുന്നണിയുണ്ടാക്കി മത്സരിക്കും എന്നാണ് സൂചന. വിശദാംശങ്ങള്‍ ഇങ്ങനെ..

വടകരയില്‍ നിന്നും കെകെ രമയോ?

വടകരയില്‍ നിന്നും കെകെ രമയോ?

കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പി ജയരാജനെ ഇറക്കി വടകര പിടിക്കാനുളള സിപിഎമ്മിന്റെ ശ്രമം അപ്പാടെ പാളിപ്പോയിരുന്നു. എല്‍ഡിഎഫിന്റെ കെ മുരളീധരന്‍ ജയിച്ച് കയറി. ആര്‍എംപി അടക്കം മണ്ഡലത്തില്‍ യുഡിഎഫിനെ പിന്തുണച്ചു. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ വടകരയില്‍ നിന്നും ആര്‍എംപിയുടെ കെകെ രമയെ മത്സരിപ്പിക്കാന്‍ യുഡിഎഫ് ആലോചിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്.

അക്രമ രാഷ്ടീയത്തിനെതിരെ

അക്രമ രാഷ്ടീയത്തിനെതിരെ

ശക്തമായ പോരാട്ടം പ്രതീക്ഷിക്കുന്ന മണ്ഡലമാണ് വടകര. ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ക്ഷീണ വടകരയില്‍ തീര്‍ക്കാന്‍ സിപിഎം ശ്രമിക്കും. അതേസമയം ലോക്‌സഭാ തിരഞ്ഞെടുപ്പിലെന്നത് പോലെ ടിപി ചന്ദ്രശഖരന്‍ കൊലപാതകം അടക്കമുളള അക്രമ രാഷ്ടീയത്തിനെതിരെ പറഞ്ഞാകും യുഡിഎഫ് വോട്ട് പിടിക്കുക. കെകെ രമ സ്ഥാനാര്‍ത്ഥിയായാല്‍ വടകരയില്‍ യുഡിഎഫ് വിജയം പ്രതീക്ഷിക്കുന്നു.

കാര്യങ്ങള്‍ മാറിമറിഞ്ഞേക്കും

കാര്യങ്ങള്‍ മാറിമറിഞ്ഞേക്കും

2011ല്‍ ആര്‍എപിയെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഒപ്പം നിര്‍ത്താന്‍ യുഡിഎഫ് ശ്രമിച്ചിരുന്നു. എന്നാല്‍ സാധിച്ചില്ല. 2016ലും ആര്‍എംപി തനിച്ചാണ് മത്സരിച്ചത്. കോണ്‍ഗ്രസിനോട് കൈ കോര്‍ക്കുന്നതില്‍ പാര്‍ട്ടിക്കുളളില്‍ കടുത്ത എതിര്‍പ്പുണ്ടായിരുന്നു. എന്നാല്‍ ഇക്കുറി കാര്യങ്ങള്‍ മാറിമറിഞ്ഞേക്കും.

ഒരുമിച്ച് സിപിഎമ്മിനെ നേരിടും

ഒരുമിച്ച് സിപിഎമ്മിനെ നേരിടും

തദ്ദേശ തിരഞ്ഞെടുപ്പ് തൊട്ട് മുന്നിലെത്തി നില്‍ക്കുകയാണ്. ആര്‍എംപിയും യുഡിഎഫും ചേര്‍ന്ന ജനകീയ മുന്നണിയാണ് ഒരുമിച്ച് സിപിഎമ്മിനെ നേരിടുക എന്നാണ് സൂചന. ഏറാമല, അഴിയൂര്‍, ചോറോട് പഞ്ചായത്തുകളില്‍ ആയിരിക്കും ആര്‍എംപിയും യുഡിഎഫും ഒരുമിച്ച് മത്സരിക്കുക എന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം ഒഞ്ചിയത്ത് ആര്‍എംപി തനിച്ച് മത്സരിച്ചേക്കും.

വോട്ടുകള്‍ വിഭജിക്കുന്നത് തടയുക

വോട്ടുകള്‍ വിഭജിക്കുന്നത് തടയുക

ആര്‍എംപി ഭരിക്കുന്ന പഞ്ചായത്ത് ആണ് ഒഞ്ചിയം. യുഡിഎഫുമായി ചേര്‍ന്ന് മത്സരിക്കുന്നതിലൂടെ വോട്ടുകള്‍ വിഭജിക്കുന്നത് തടയുകയാണ് ആര്‍എംപി ലക്ഷ്യമിടുന്നത്. സിപിഎം വിരുദ്ധ വോട്ടുകള്‍ ആര്‍പിക്കും യുഡിഎഫിനുമായി വിഭജിച്ചാല്‍ അത് സിപിഎമ്മിനെ വിജയിക്കാന്‍ സഹായിച്ചേക്കും. മാത്രമല്ല ജനതാദള്‍ ഒപ്പം ചേര്‍ന്നതും എല്‍ഡിഎഫിന് ഗുണമാണ്.

തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം

തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം

യുഡിഫിനോട് സഹകരിച്ച് മത്സരിക്കുന്നതോടെ നാല് പഞ്ചായത്തുകളില്‍ എങ്കിലും ഭരണം പിടിക്കാം എന്നാണ് ആര്‍എംപി കരുതുന്നത്. മാത്രമല്ല വടകര മുന്‍സിപ്പാലിറ്റിയിലും ആര്‍എംപി യുഡിഎഫുമായി കൈകോര്‍ത്ത് മത്സരിച്ചേക്കും. ഇതിനകം തന്നെ ആര്‍എംപിയും യുഡിഎഫും ഒരുമിച്ച് തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിട്ട് കഴിഞ്ഞു.

Recommended Video

cmsvideo
Hareesh Perady slaps congress and BJP | Oneindia Malayalam
യുഡിഎഫ് സഹായം ആര്‍എംപിക്ക്

യുഡിഎഫ് സഹായം ആര്‍എംപിക്ക്

തിരഞ്ഞെടുപ്പ് പ്രചാരണത്തിന് വേണ്ടി പഞ്ചായത്തുകളിലും വാര്‍ഡുകളിലും സമിതികള്‍ രൂപീകരിച്ചിട്ടുണ്ട്. ഒഞ്ചിയം ഒരു കാലത്ത് സിപിഎം കോട്ട ആയിരുന്നു. എന്നാല്‍ ഇന്ന് ആര്‍എംപിക്കൊപ്പമാണ്. യുഡിഎഫ് ഘടകക്ഷികളുടെ പിന്തുണയോടെയാണ് ആര്‍എംപി ഒഞ്ചിയം ഭരിക്കുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പുകളില്‍ ഒഞ്ചിയത്തെ നാല് പഞ്ചായത്തുകളിലും യുഡിഎഫ് സഹായം ആര്‍എംപിക്ക് ലഭിച്ചിരുന്നു.

English summary
UDF and RMP likely to join hands in the upcoming local body elections
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X