ശൈലജയ്ക്ക് ഒഴിയേണ്ടിവരും!! പിടിച്ചുനില്‍ക്കാനാവില്ല....ഇതാണ് കാരണം
സംസ്ഥാന വ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കാന്‍ യുഡിഎഫ്
തിരുവനന്തപുരം: ബാലാവകാശ കമ്മീഷന്‍ നിയമനവുമായി ബന്ധപ്പെട്ട് വിവാദത്തില്‍ കുടുങ്ങിയ ആരോഗ്യമന്ത്രി കെ കെ ശൈലജയ്‌ക്കെതിരേ പ്രതിപക്ഷ പ്രതിഷേധം ശക്തമാവുന്നു. ശൈലജയെ രാജിവയ്പ്പിച്ചേ അടങ്ങൂവെന്ന നിലപാടിലാണ് പ്രതിപക്ഷം. ഇതിനായി ശക്തമായ സമരപരിപാടികളാണ് അവര്‍ ആസൂത്രണം ചെയ്യുന്നത്.

സമരം ശക്തിപ്പെടുത്തും
ശൈലജയുടെ രാജിക്കായി ശക്തമായ സമരം നടത്താന്‍ യുഡിഎഫ് നേതൃത്വം തീരുമാനിച്ചുകഴിഞ്ഞു. മന്ത്രി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് എംഎല്‍എമാര്‍ സഭാകവാടത്തില്‍ അനിശ്ചിതകാല സത്യഗ്രഹം തുടങ്ങിയിട്ടുണ്ട്.

പന്തം കൊളുത്തി പ്രകടനം
സംസ്ഥാന വ്യാപകമായി ശൈലജയ്‌ക്കെതിരേ പ്രതിഷേധപ്രകടനം യുഡിഎഫ് ആസൂത്രണം ചെയ്തിട്ടുണ്ട്. ഇന്ന് 140 നിയോജക മണ്ഡലങ്ങളിലും പന്തം കൊളുത്തി പ്രകടനം നടത്തും.

പുതിയ വിഷയം ആയുധമാക്കും
സംസ്ഥാനത്ത് പ്രതിപക്ഷം ദുര്‍ബലമാണെന്ന തരത്തില്‍ ആരോപണം ഉയര്‍ന്നതിനു പിന്നാലെയാണ് യുഡിഎഫിനു പുതിയൊരു വിഷയം വീണു കിട്ടിയിരിക്കുന്നത്. ഇത് ആയുധകമാക്കി ശക്തമായി പ്രതികരിക്കാനുള്ള ഒരുക്കത്തിലാണ് യുഡിഎഫ്.

പ്രതിപക്ഷത്തിന്റെ ചോദ്യം
ബാലാവകാശ കമ്മീഷന്‍ നിയമനത്തില്‍ അധികാര ദുര്‍വിനിയോഗവും സ്വജനപക്ഷപാതവും നടത്തിയെന്ന് ഹൈക്കോടതി കുറ്റപ്പെടുത്തിയ ശൈലജയ്ക്ക് അധികാരത്തില്‍ എങ്ങനെ തുടരാന്‍ കഴിയുമെന്ന് പ്രതിപക്ഷം ചോദിക്കുന്നു.

ജയരാജന്റെ രാജി
മുമ്പ് സമാനമായ വിവാദത്തെ തുടര്‍ന്ന് മന്ത്രി ഇ പി ജയരാജന്‍ രാജിവച്ച സംഭവവും പ്രതിപക്ഷം ചൂണ്ടിക്കാട്ടുന്നു. അതുകൊണ്ട് തന്നെ ശൈലജയും രാജിവച്ചേ തീരൂവെന്നും അവര്‍ പറയുന്നു.

ചരിത്രത്തില്‍ ആദ്യമെന്ന്
ഒരു മന്ത്രിക്കെതിരേ കോടതി ഇത്തരത്തില്‍ വിമര്‍ശനം ഉന്നയിക്കുന്നത് ചരിത്രത്തില്‍ ആദ്യമായാണെന്നാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കഴിഞ്ഞ ദിവസം ആരോപിച്ചത്. ജനാധിപത്യ മൂല്യങ്ങള്‍ സംരക്ഷിക്കാന്‍ മന്ത്രി രാജിവച്ചു പുറത്തു പോവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സഭയില്‍ വീണ്ടും പ്രതിപക്ഷബഹളം
തുടര്‍ച്ചയായി രണ്ടാം ദിനവും ശൈലജയുടെ രാജിയാവശ്യപ്പെട്ട് പ്രതിപക്ഷം സഭയില്‍ ബഹളം വച്ചു. കഴിഞ്ഞ ദിവസം ആരോഗ്യമന്ത്രി മെഡിക്കല്‍ ബില്‍ അവതരിപ്പിക്കുന്നതിരേയും പ്രതിപക്ഷത്തിന്റെ പ്രതിഷേധമുണ്ടായിരുന്നു.












Click it and Unblock the Notifications