കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സരിത പ്രശ്‌നം:അബ്ദുള്ളക്കുട്ടിക്ക് യുഡിഎഫ് വിലക്ക്

  • By Soorya Chandran
Google Oneindia Malayalam News

കണ്ണൂര്‍: സരിത എസ് നായരെ ബലാത്സംഗം ചെയ്തു എന്ന കേസില്‍ ആരോപണ വിധേയനായ എപി അബ്ദുള്ളക്കുട്ടി എംഎല്‍എക്ക് പാര്‍ട്ടിയില്‍ നിന്നും യുഡിഎഫില്‍ നിന്നും കുത്ത്. വിവാദ നായകന്‍ തത്കാലം തിരഞ്ഞെടുപ്പ് പരിപാടികളില്‍ ഒന്നും പങ്കെടുക്കേണ്ടെന്നാണ് യുഡിഎഫിന്റെ ഉത്തരവ്.

വെള്ളിയാഴ്ച രമേശ് ചെന്നിത്തല പങ്കെടുക്കുന്ന പരിപാടിയില്‍ അബ്ദുള്ളക്കുട്ടി പങ്കെടുക്കരുതെന്ന് കണ്ണൂര്‍ ജില്ലാ കോണ്‍ഗ്രസ് നേതൃത്വം അറിയിച്ചതായാണ് വിവരം. യുഡിഎഫിന്റൈ തിരഞ്ഞെടുപ്പ് പരിപാടികളില്‍ നിന്ന് മാറി നില്‍ക്കാനാണ് അബ്ദുള്ളക്കുട്ടിക്ക് ലഭിച്ചിട്ടുള്ള നിര്‍ദ്ദേശം.

AP Abdullakkutty

തിരുവനന്തപുരത്തെ പോലീസ് കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ട് പ്രകാരം എപി അബ്ദുള്ളക്കുട്ടി എംഎല്‍എ ഇപ്പോള്‍ ഒളിവിലാണ്. കഴിഞ്ഞ ദിവസം കണ്ണൂരില്‍ ഡിസിസി യോഗത്തില്‍ പങ്കെടുക്കാനെത്തിയ അബ്ദുള്ളക്കുട്ടിയെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ തടഞ്ഞ് വച്ചത് വലിയ വാര്‍ത്തയായിരുന്നു.

സംസ്ഥാനത്തിന്റെ ആഭ്യന്തരമന്ത്രി പങ്കെടുക്കുന്ന പരിപാടിയില്‍ അബ്ദുള്ളക്കുട്ടി പങ്കെടുത്താല്‍ അത് പ്രതിപക്ഷം വലിയ വിവാദമാക്കും എന്ന് ഉറപ്പുള്ളതുകൊണ്ടാണ് കര്‍ശന നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. തിരഞ്ഞെടുപ്പ് പ്രചാരണത്തിന് അബ്ദുള്ളക്കുട്ടി സജീവമായി ഉണ്ടാകുമെന്ന് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച ഡിസിസി നേതൃത്വം തന്നെ ഇപ്പോള്‍ കാലുമാറിയിരിക്കുകയാണ്.

തന്നെ മസ്‌കറ്റ് ഹോട്ടലില്‍ വിളിച്ചുവരുത്തി അബ്ദുള്ളക്കുട്ടി ബലാത്സംഗം ചെയ്തു എന്നാണ് സരിത എസ് നായരുടെ പരാതി. സരിതയുടെ പരാതിയുടെ പൂര്‍ണ രൂപവും മാധ്യമങ്ങള്‍ പുറത്ത് വിട്ടിരുന്നു. ഇതോടെയാണ് അബ്ദുള്ളക്കുട്ടിയെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിറക്കിയാല്‍ അത് മുന്നണിക്ക് തിരിച്ചടിയാകുമെന്ന് യുഡിഎഫ് നേതാക്കള്‍ തന്നെ വിലയിരുത്തിയത്.

English summary
UDF bans Abdullakkutty in Election programme.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X