മുഖ്യമന്ത്രിക്കെതിരെ യുഡിഎഫിന്റെ കരിങ്കൊടി പ്രതിഷേധം; പ്രവർത്തകരെ അറസ്റ്റ് ചെയ്തു
കോഴിക്കോട്: മലബാറിലെ പ്ലസ് വൺ സീറ്റ് പ്രതിസന്ധി വിഷയത്തിൽ മുഖ്യമന്ത്രിക്കെതിരെ യുഡിഎഫിന്റെ കരിങ്കൊടി പ്രതിഷേധം. എം എസ് എഫ്, കെ എസ് യു പ്രവർത്തകരാണ് പ്രതിഷേധിച്ചത്. സംഭവത്തിൽ 12 പേരെ പോലീസ് അറസ്റ്റ് ചെയ്തു. 8 കെ എസ് യു പ്രവർത്തകരേയും 4 എം എസ് എഫ് പ്രവർത്തകരുമാണ് അറസ്റ്റിലായത്.
കോഴിക്കോട് എൻ ജി ഒ യൂണിയന്റെ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യാനെത്തിയപ്പോഴായിരുന്നു മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധം നടന്നത്. ഗസ്റ്റ് ഹൗസിൽനിന്ന് ബീച്ചിലെ സമ്മേളന നഗരിയിലേക്ക് പോകുന്നതിനിടെ വെസ്റ്റ് ഹില്ലിൽ വെച്ചാണ് കരിങ്കൊടി കാണിച്ചത്. അതേസമയം പ്രതിഷേധത്തിന് സാധ്യതയുള്ളതിനാൽ പ്രദേശത്ത് പോലീസുകാരെ വിന്യസിച്ചിരുന്നു. കെ എസ് യു ജില്ലാ പ്രസിഡൻ്റ് സൂരജ് ഉൾപ്പടെയുള്ള നേതാക്കളെ പോലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു. എന്നാൽ മുഖ്യമന്ത്രിയുടെ വാഹനം എത്തിയതോടെ പ്രവർത്തകർ കരിങ്കൊടുയുമായി തെരുവിലേക്ക് ഇറങ്ങുകയായിരുന്നു.

പ്ലസ് വൺ സീറ്റ് പ്രതിസന്ധി; ശാശ്വത പരിഹാരം ഉണ്ടാക്കും; മന്ത്രി വി അബ്ദുറഹിമാൻ
മലപ്പുറം: മലബാറിലെയും മലപ്പുറം ജില്ലയിലെയും പ്ലസ് വൺ സീറ്റ് വിഷയത്തിൽ ശാശ്വതമായ പരിഹാരം ഉണ്ടാക്കുമെന്ന് സംസ്ഥാന ന്യൂനപക്ഷ ക്ഷേമ, കായിക വഖഫ്, ഹജ്ജ് വകുപ്പ് മന്ത്രി വി അബ്ദുറഹിമാൻ അറിയിച്ചു. മലപ്പുറം, കോഴിക്കോട്, കണ്ണൂർ കാസർഗോഡ്, പാലക്കാട് ജില്ലകളിൽ നിന്നും എസ് എസ് എൽ സി വിജയിച്ച മുഴുവൻ വിദ്യാർഥികൾക്കും അതത് പ്രദേശങ്ങളിൽ തന്നെ തുടർ പഠനത്തിന് പരമാവധി സൗകര്യമൊരുക്കുമെന്നും മന്ത്രി പറഞ്ഞു.
എസ് എസ് എൽ സി വിജയിച്ച കുട്ടികളിൽ പലർക്കും പ്ലസ് വൺ അലോട്ട്മെന്റിന്റെ മൂന്നു ഘട്ടങ്ങൾ പൂർത്തിയായിട്ടും സീറ്റ് ലഭിച്ചിട്ടില്ലെന്ന വിഷയം മുഖ്യമന്ത്രിയുടേയും വിദ്യാഭ്യാസ വകുപ്പ് മന്ത്രി ശിവൻകുട്ടിയുടേയും ശ്രദ്ധയിൽപ്പെടുത്തുകയും അടിയന്തിര പരിഹാരം ഉണ്ടാക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഹയര്‍സെക്കന്ററി ഇല്ലാത്ത മുഴുവൻ സര്‍ക്കാര്‍ ഹൈസ്കൂളുകളും അപ്ഗ്രേഡ് ചെയ്തും സൗകര്യങ്ങളുള്ള സർക്കാർ - എയ്ഡഡ് സ്കൂളുകളിൽ പുതിയ ബാച്ചുകൾ അനുവദിച്ചും പ്രതിസന്ധി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യങ്ങൾ പരിശോധിച്ച് പ്സസ് വണ്‍ സീറ്റ് വിഷയം പരിഹരിക്കുമെന്ന് മുഖ്യമന്ത്രിയും വിദ്യാഭ്യാസ വകുപ്പു മന്ത്രിയും ഉറപ്പു നൽകിയതായും മന്ത്രി വി അബ്ദുറഹിമാൻ അറിയിച്ചു.
-
"ആ ഫോട്ടോയും ക്ലിപ്പുകളും ഒക്കെ കാണുമ്പോൾ ഭർത്താവിന് വേദന ഉണ്ടാകില്ലേ';തഗ് അടിക്കുന്ന ശിവാംഗി -
സ്വർണം വില കത്തിക്കയറി; വിഷുവിന് ഒരു പവൻ വാങ്ങാൻ കാത്തിരുന്നവർക്ക് തിരിച്ചടി, ഇന്നത്തെ വില അറിയാം -
'ഡിറ്റാച്ച്മെൻ്റ് പഠിച്ചാൽ പിന്നെ മറ്റൊന്നും നിങ്ങളെ ഒന്നും ബാധിക്കില്ല';മഞ്ജു വാര്യർ -
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
സ്വർണത്തിന് വീഴാനുള്ള പ്ലാനൊന്നും അല്ല..പവൻ വിലയിൽ 40,000ത്തിൻ്റെ വർധനവ് ഉണ്ടാകും..പ്രവചനം -
ദിലീപിനെ വിട്ടിറങ്ങിയത് പത്ത് പൈസയില്ലാതെ, ഇന്ന് മഞ്ജു ഒരു സിനിമയ്ക്ക് വാങ്ങുന്നത്! കയ്യിൽ വമ്പൻ ബ്രാൻഡുകളും -
ഗജകേസരി യോഗം അക്ഷയ തൃതീയയിൽ; സ്വർണം വാങ്ങും, ഈ രാശിക്കാർക്ക് ബമ്പർ നേട്ടം, പണം ഒഴുകും! -
'മഞ്ചേശ്വരത്ത് ബിജെപി ജയിക്കാതിരിക്കാൻ നിലപാട് എടുത്തു, നേമത്ത് പിന്തുണ ശിവൻകുട്ടിക്ക്'; എസ്ഡിപിഐ -
വൈദ്യുതി ബില്ല് കണ്ട് ഷോക്കടിച്ചോ? സ്മാർട്ട് മീറ്ററിലെ ഈ രഹസ്യ വിദ്യയിലൂടെ ബില്ല് പകുതിയായി കുറയ്ക്കാം! -
തമിഴ്നാട്ടിൽ വിജയ്ക്കും ടിവികെയ്ക്കും ഒരു സ്വാധീനവുമില്ലെന്ന് ശരത് കുമാർ; 'പോരാട്ടം അവർ തമ്മിൽ' -
കുടുംബസ്വത്ത് അനുഭവയോഗത്തില്‍ വരും, വസ്തു,വാഹനാദികള്‍ സമ്പാദിക്കും, കച്ചവടക്കാര്‍ക്കു ലാഭം വര്‍ധിക്കും, നാൾഫലം -
ചരിത്രത്തിലാദ്യമായി ബീഹാറിന് ബിജെപി മുഖ്യമന്ത്രി, സാമ്രാട്ട് ചൗധരിയുടെ സത്യപ്രതിജ്ഞ ബുധനാഴ്ച












Click it and Unblock the Notifications