കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സര്‍വകക്ഷി യോഗം പരാജയം..... യുഡിഎഫ് യോഗം ബഹിഷ്‌കരിച്ചു.... പ്രഹസനമെന്ന് ചെന്നിത്തല

Google Oneindia Malayalam News

തിരുവനന്തപുരം: ശബരിമല യുവതീ പ്രവേശം അനുവദിച്ച സുപ്രീം കോടതി വിധി നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട വിഷയം ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന സര്‍വകക്ഷി യോഗം യുഡിഎഫ് ബഹിഷ്‌കരിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ മറുപടി പ്രസംഗത്തിന് മുമ്പാണ് യുഡിഎഫ് യോഗത്തില്‍ നിന്ന് ഇറങ്ങി പോകുന്നത്. യോഗം പ്രഹസനമാണെന്ന് പ്രതിപക്ഷ നേതാവ് ചെന്നിത്തല ആരോപിച്ചു. സര്‍ക്കാരിന് ഈ വിഷയത്തില്‍ പിടിവാശിയാണ് ഉള്ളത്. വിധി നടപ്പാക്കുന്നതില്‍ സാവകാശം വേണമെന്ന് യുഡിഎഫ് യോഗത്തില്‍ ഉന്നയിച്ചു. ഈ വിഷയത്തില്‍ ആര്‍എസ്എസും ബിജെപിയും സിപിഎമ്മും ചേര്‍ന്ന് ഒത്തുകളിക്കുകയാണെന്ന് ചെന്നിത്തല ആരോപിച്ചു. അതേസമയം സര്‍വകക്ഷി യോഗം ഇതോടെ പരാജയമായിരിക്കുകയാണ്.

1

അതേസമയം വിധി എന്തായാലും നടപ്പാക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. സര്‍ക്കാരിന് ദുര്‍വാശിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പ്രശ്‌ന പരിഹാരത്തിനുള്ള നല്ല അവസരം സര്‍ക്കാര്‍ ഇല്ലാതാക്കിയെന്ന് ചെന്നിത്തല ആരോപിച്ചു. മുന്‍വിധിയോടെയല്ല ശബരിമലയില്‍ തീരുമാനങ്ങള്‍ നടപ്പാക്കുന്നതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ശബരിമല കൂടുതല്‍ യശ്ശസോടെ ഉയര്‍ന്നുവരും. വിശ്വാസികള്‍ക്ക് എല്ലാ സംരക്ഷണവും നല്‍കും. യുഡിഎഫും ബിജെപിയും ഒരേ നിലപാടാണ് സ്വീകരിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു. സുപ്രീം കോടതി വിധി നടപ്പാക്കാന്‍ സര്‍ക്കാരിന് ബാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ശബരിമല സംഘര്‍ഷത്തില്‍ ഉത്തരവാദിത്തം സര്‍ക്കാരിനാണെന്നും ബിജെപി ആരോപിച്ചു.

കൊമ്പുകോർത്ത് രാഹുൽ ഈശ്വരും തൃപ്തി ദേശായിയും! ശബരിമലയിൽ എന്തുംസംഭവിക്കാം; രാഹുലിന്റെ വെല്ലുവിളി വേറെകൊമ്പുകോർത്ത് രാഹുൽ ഈശ്വരും തൃപ്തി ദേശായിയും! ശബരിമലയിൽ എന്തുംസംഭവിക്കാം; രാഹുലിന്റെ വെല്ലുവിളി വേറെ

തെലങ്കാന മുഖ്യമന്ത്രി റാവു കര്‍ഷകനാണ്; പക്ഷേ, ആസ്തി കേട്ടാല്‍ ഞെട്ടും, പത്രികയിലെ വിവരങ്ങള്‍ ഇങ്ങനെതെലങ്കാന മുഖ്യമന്ത്രി റാവു കര്‍ഷകനാണ്; പക്ഷേ, ആസ്തി കേട്ടാല്‍ ഞെട്ടും, പത്രികയിലെ വിവരങ്ങള്‍ ഇങ്ങനെ

English summary
udf boycott all party meeting
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X