എസ്എഫ്ഐ- എംഎസ്എഫ് തര്‍ക്കം അതിരുകടന്നു: പെരിന്തല്‍മണ്ണയിൽ ചൊവ്വാഴ്ച യുഡിഎഫ് ഹർത്താൽ
മലപ്പുറം: പെരിന്തല്‍മണ്ണയിൽ ചൊവ്വാഴ്ച ഹര്‍ത്താൽ. മുസ്ലിം ലീഗിന്റെ നിയോജക മണ്ഡലം ഓഫീസ് എസ്എഫ്ഐക്കാർ അടിച്ചു തകര്‍ത്തതിൽ പ്രതിഷേധിച്ചാണ് ഹര്‍ത്താലിന് യുഡിഎഫ് ആഹ്വാനം ചെയ്തിട്ടുള്ളത്. ചൊവ്വാഴ്ച രാവിലെ ആറ് മുതല്‍ വൈകിട്ട് ആറുവരെയാണ് യുഡിഎഫ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചിട്ടുള്ളത്.

മലപ്പുറം ജില്ലയില്‍ മുഴുവന്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരുന്നതെങ്കിലും യുഡിഎഫ് സംസ്ഥാന നേതൃത്വത്തിന്റെ അഭ്യർത്ഥന കണക്കിലെടുത്ത് പെരിന്തൽമണ്ണ താലൂക്കില്‍ മാത്രമായി ഹർത്താൽ പരിമിതപ്പെടുത്തുകയായിരുന്നു. ഇക്കാര്യം ജില്ലാ നേതൃത്വമാണ് അറിയിച്ചത്. പെരിന്തല്‍മണ്ണ അങ്ങാടിപ്പുറം പോളിടെക്നിക് കോളേജിലെ എസ്എഫ്ഐക്കാരും എംഎസ്എഫുകാരും തമ്മിലുള്ള തർക്കമാണ് ലീഗ് ഓഫീസ് തല്ലിത്തകർക്കുന്നതിലെത്തിച്ചത്. ലീഗ് ഓഫീസ് തല്ലിത്തകര്‍ത്തതില്‍ പ്രതിഷേധിച്ച് ലീഗുകാര്‍ തിങ്കളാഴ്ച കോഴിക്കോട്- പാലക്കാട് ദേശീയപാത ഉപരോധിക്കുകയും ചെയ്തിരുന്നു.












Click it and Unblock the Notifications