കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹർത്താൽ വിരുദ്ധർ ഹർത്താൽ‌ പ്രഖ്യാപിച്ചത് ഫിഫ മത്സര ദിവസം; പ്രതിഷേധവുമായി സോഷ്യൽ മീഡിയ!

  • By Akshay
Google Oneindia Malayalam News

കൊച്ചി: കേന്ദ്ര,സംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹ നയങ്ങള്‍ക്കെതിരെ യുഡിഎഫ് പ്രഖ്യാപിച്ച ഹര്‍ത്താല്‍ ഫിഫ അണ്ടര്‍ 17 ലോകകപ്പ് മത്സരദിവസമായതിൽ പ്രതിഷേദവുമായി ഫുട്ബോൾ ആരാധകർ. ഹര്‍ത്താല്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ടിക്കറ്റ് എടുത്തവര്‍ കളികാണാന്‍ എങ്ങനെയെത്തുമെന്ന ആശങ്കയിലാണ് എല്ലാവരും.

കഴിഞ്ഞ സര്‍ക്കാരില്‍ ആഭ്യന്തരമന്ത്രിയായിരിക്കെ ഹര്‍ത്താല്‍ നിയന്ത്രണബില്‍ പ്രഖ്യാപനം നടത്തിയ രമേശ് ചെന്നിത്തല യുഡിഎഫ് ഹര്‍ത്താല്‍ ആഹ്വാനം ചെയ്തത് തന്നെ അപഹാസ്യമാണെന്നാണ് ഫുട്ബോൾ ആരാധകര്‍ പറയുന്നത്. ഫിഫ അണ്ടര്‍ 17 ലോകകപ്പിന്റെ പ്രചാരണാര്‍ഥം നടത്തുന്ന 'വണ്‍ മില്യണ്‍ ഗോള്‍' പരിപാടിയുടെ ഉദ്ഘാടനവേളയില്‍ മുഖ്യമന്ത്രി പിണറായി വിജയനൊപ്പം ഗോളടിക്കാനും ചെന്നിത്തലയുണ്ടായിരുന്നു എന്നതും കേരളം കണ്ടതാണ്.

ഹര്‍ത്താല്‍ വിരുദ്ധബിൽ

ഹര്‍ത്താല്‍ വിരുദ്ധബിൽ

യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലിരിക്കെയാണ് രമേശ് ചെന്നിത്തല ഹര്‍ത്താല്‍ വിരുദ്ധബിൽ നിയമസഭയില്‍ അവതരിപ്പിച്ചത്. നിസാര പ്രശ്‌നങ്ങളുടെ പേരില്‍പോലും ഹര്‍ത്താല്‍ പ്രഖ്യാപിച്ച് ജനജീവിതം നിശ്ചലമാക്കുന്ന അവസ്ഥയാണ് ഉള്ളതെന്നാണ് ബില്ലിന്റെ പ്രസക്തിയെക്കുറിച്ച് ചെന്നിത്തല അന്ന് പറഞ്ഞത്.

ഫേസ്ബുക്കിൽ അഭിപ്രായങ്ങൾ തേടി

ഫേസ്ബുക്കിൽ അഭിപ്രായങ്ങൾ തേടി

കേരള ഹര്‍ത്താല്‍ നിയന്ത്രണ ബില്‍ 2015' എന്ന് പേരിട്ട ബില്ല് കെ പി സി സി വെബ്‌സൈറ്റിലുടെയും തന്റെ ഫേസ്ബുക്ക് പേജിലൂടെയും ചെന്നിത്തല സംവദിക്കുകയും അഭിപ്രായങ്ങള്‍ തേടുകയും ചെയ്തിരുന്നു.

അതിശയം തന്നെ

അതിശയം തന്നെ

ഹര്‍ത്താല്‍ വിരുദ്ധബിൽ നിയമസഭയില്‍ അവതരിപ്പിച്ച ചെന്നിത്തല തന്നെയാണ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചെതെന്നതാണ് ഏവരെയും അത്ഭുതപ്പെടുത്തുന്നത്. അതും കൊച്ചയിൽ ഇങ്ങനൊരു മത്സരം നടക്കുന്ന വേളയിൽ.

ടീമുകൾ കൊച്ചിയിലെത്തി

ടീമുകൾ കൊച്ചിയിലെത്തി

13-ാം തിയ്യതി രണ്ടുമത്സരങ്ങളാണ് കൊച്ചിയില്‍ നടക്കുക. ജര്‍മ്മി-ഗുനിയ മത്സരവും സ്‌പെയിന്‍ കൊറിയ മത്സരവുമാണ് അന്നേദിവസം നടക്കുക. ലോകഫുട്‌ബോളിലെ മുന്‍നിര ടീകമുകളുടെ ഇളമുറസംഘം കൊച്ചിയിലെത്തിയതോടെ കൊച്ചിയിലെ ഫുട്‌ബോള്‍ ആവേശം ഉച്ചസ്ഥായിലായിട്ടുണ്ട്.

യുഡിഎഫ് പിന്മാറണം

യുഡിഎഫ് പിന്മാറണം

കേരളത്തിൽ നടക്കുന്ന ഫിഫ അണ്ടർ 17 കായിക ചരിത്രത്തില്‍ രാജ്യത്തിന്റെ ഗതി തന്നെ മാറ്റിമറിക്കുന്നതാണ്. അതുകൊണ്ട് മത്സരദിവസത്തിലെ ഹര്‍ത്താലില്‍ നിന്നും യുഡിഎഫ് പിന്‍മാറണമെന്നും ആരാധകര്‍ പറയുന്നു.

പഴയ പോസ്റ്റുകൾ

പഴയ പോസ്റ്റുകൾ

രമേശ് ചെന്നിത്തലയുടെ ഹർത്താൽ വിരുദ്ധ ബിൽ സംബന്ധിച്ച പഴയ പോസ്റ്റുകളൊക്കെ കുത്തിപ്പൊക്കി എടുക്കുകയാണ് സോഷ്യൽ മീഡിയ.

English summary
UDF calls for state-wide hartal on October 13
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X