പിസി ജോര്‍ജ് ജയിച്ചേക്കുമെന്ന് യുഡിഎഫ് ക്യാമ്പ്? പൂഞ്ഞാറില്‍ കളിമാറി, ഒടുവില്‍ പ്രകടമായ ചില മാറ്റങ്ങള്‍
കോട്ടയം: കേരള രാഷ്ട്രീയത്തിലെ ഒറ്റയാന്‍ ആര് എന്ന് ചോദിച്ചാല്‍ ഉത്തരം ഒന്നേയുള്ളൂ. പൂഞ്ഞാര്‍ എംഎല്‍എ പിസി ജോര്‍ജ്. അര ഡസനിലധികം പാര്‍ട്ടികള്‍ ചേര്‍ന്ന യുഡിഎഫും എല്‍ഡിഎഫും മാറി മാറി ജയിക്കുന്നത് പോലെ അല്ല പൂഞ്ഞാറിലെ പിസി ജോര്‍ജിന്റെ ജയം. 2016ല്‍ എല്ലാ മുന്നണികളെയും പിന്തള്ളി 28000 വോട്ടിന്റെ ഭൂരിപക്ഷത്തിന് ജയിച്ച പിസി ജോര്‍ജ് പറയുന്നത് ഇത്തവണ 35000 വോട്ടിന്റെ ഭൂരിപക്ഷത്തിന് ജയിക്കുമെന്നാണ്. തിരഞ്ഞെടുപ്പിന് ശേഷം യുഡിഎഫ് ക്യാമ്പിന് ഇക്കാര്യത്തില്‍ സംശയമുണ്ട്. പിസി ജോര്‍ജ് ജയിക്കുമെന്ന് ചില യുഡിഎഫ് നേതാക്കള്‍ അടക്കം പറയുന്നു...
മധ്യപ്രദേശിലെ ഭോപ്പാലില്‍ കൊവിഡ് രോഗികള്‍ക്ക് ഒരുക്കിയ 20 ഐസൊലേഷന്‍ കോച്ചുകള്‍: ചിത്രങ്ങള്‍

എന്നിട്ടും പിസി ജോര്‍ജ് ജയിക്കുമോ
കേരള നിമയസഭാ തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കാന്‍ ഇനി ഒരാഴ്ചയില്ല. കേരളക്കര ഉറ്റുനോക്കുന്ന തിരഞ്ഞെടുപ്പ് ഫലങ്ങളിലൊന്ന്് പൂഞ്ഞാറിലേതാണ്. 2016നേക്കാള്‍ പിന്തുണ കുറവുള്ള സമയത്താണ് പിസി ജോര്‍ജ് ഇത്തവണ ജനവിധി തേടിയത്. മണ്ഡലത്തിലെ മുസ്ലിങ്ങള്‍ പിസിക്ക് വോട്ട് ചെയ്തില്ല എന്നാണ് സൂചനകള്‍. എന്നിട്ടും അദ്ദേഹം ജയിക്കുമെന്നോ?

പിസി ജോര്‍ജിന്റെ പ്രതീക്ഷ
എല്‍ഡിഎഫിന് വേണ്ടി കേരള കോണ്‍ഗ്രസ് നേതാവ് സെബാസ്റ്റിയന്‍ കുളത്തുങ്കലും യുഡിഎഫിന് കോണ്‍ഗ്രസിലെ വേണ്ടി ടോമി കല്ലാനിയും എന്‍ഡിഎയ്ക്ക് വേണ്ടി ബിഡിജെഎസിലെ എംപി സെന്നും ആണ് പൂഞ്ഞാറില്‍ ജനവിധി തേടിയത്. എല്ലാവര്‍ക്കും മറിച്ചിടേണ്ടത് ഒരാളെയാണ്, പിസി ജോര്‍ജ്. ഇവരെല്ലാം മല്‍സര രംഗത്തുണ്ട് എന്നതു തന്നെയാണ് പിസി ജോര്‍ജിന് പ്രതീക്ഷ വര്‍ധിക്കുന്നതും.

ബിജെപി വോട്ട് കിട്ടി
എന്‍ഡിഎയ്ക്ക് വേണ്ടി മല്‍സരിച്ച ബിഡിജെഎസിന് ബിജെപിയുടെ പൂര്‍ണ പിന്തുണ ലഭിച്ചില്ല എന്ന ആക്ഷേപം ശക്തമാണ്. പിസി ജോര്‍ജിന്റെ കാര്യം ഒന്നും പറയാന്‍ സാധിക്കില്ല. ബിജെപി വോട്ടുകള്‍ പിസി ജോര്‍ജിന് കിട്ടി. പിസി ജോര്‍ജ് തിരഞ്ഞെടുപ്പിനോട് അടുത്ത വേളിയലും അതിന് ശേഷവും ഇറക്കിയ പ്രസ്താവന ഇതിന് തെളിവാണെന്നും യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസന്‍ പറയുന്നു.

ബിഡിജെഎസിനെ വഞ്ചിച്ചോ
ബിഡിജെഎസ് സ്ഥാനാര്‍ഥിക്ക് വേണ്ടി ബൂത്തിലിരിക്കാന്‍ മണ്ഡലത്തില്‍ പലയിടത്തും ആളുണ്ടായിരുന്നില്ല എന്ന ആക്ഷേപം ശക്തമാണ്. ബിജെപിയുടെ സഹകരണമില്ലാത്തിന് തെളിവായി ഇടതുപക്ഷവും ഇക്കാര്യം സൂചിപ്പിക്കുന്നു. ബിജെപി വോട്ടുകള്‍ പിസി ജോര്‍ജ് പിടിച്ചു എന്നതിന് തെളിവാണിതെന്നും അവര്‍ പറയുന്നു.

അവസാനം നടത്തിയ നീക്കങ്ങള്‍
ബിജെപി വോട്ടുകള്‍ തനിക്ക് കിട്ടില്ല എന്ന് പറയാന്‍ സാധിക്കില്ലെന്ന് നേരത്തെ പിസി ജോര്‍ജ് പറഞ്ഞിരുന്നു. എല്ലാ വിഭാഗത്തിന്റെയും വോട്ടുകള്‍ തനിക്ക് കിട്ടുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. ശബരിമല, ലൗ ജിഹാദ് വിഷയങ്ങള്‍ ഉയര്‍ത്തിയ പിസി ജോര്‍ജ് ഭൂരിപക്ഷ വോട്ടുകള്‍ ഉറപ്പിക്കാന്‍ അവസാന വേളയില്‍ ശ്രമം നടത്തുകയും ചെയ്തു.

മറ്റുകക്ഷികള്‍ക്കില്ലാത്തത്...
ക്രൈസ്തവ നേതാക്കളെ കണ്ട് പിന്തുണ തേടിയിരുന്നു പിസി ജോര്‍ജ്. എല്ലാത്തിനും പുറമെ, വര്‍ഷങ്ങളായി പൂഞ്ഞാറിനെ പ്രതിനിധീകരിക്കുന്ന പിസി ജോര്‍ജിന് എടുത്തു പറയാന്‍ മണ്ഡലത്തിലെ വികസന പ്രവര്‍ത്തനങ്ങളും ഏറെയായിരുന്നു. എന്നാല്‍ മറ്റു കക്ഷികള്‍ക്കെല്ലാം ഇവിടെ ഇല്ലാത്തതും അതുതന്നെ.

എസ്ഡിപിഐ പിന്തുണ ലഭിച്ചില്ല
2016ല്‍ എസ്ഡിപിഐയുടെ പിന്തുണ പിസി ജോര്‍ജിനായിരുന്നു. മുസ്ലിം വിരുദ്ധ പ്രസ്താവന നടത്തിയതിലൂടെ എസ്ഡിപിഐ പിസി ജോര്‍ജിനെ കൈവിട്ടു. ഈ സാഹചര്യത്തിലാണ് എസ്ഡിപിഐക്കെതിരെ ജോര്‍ജ് രൂക്ഷമായി പ്രതികരിച്ചത്. വൈകാതെ അദ്ദേഹം ബിജെപിയുടെ പിന്തുണ ഉറപ്പക്കി എന്നാണ് പ്രബല മുന്നണികള്‍ പറയുന്നത്.
ഹോട്ട് ലുക്കിൽ നിധി അഗർവാൾ; ബിഗ്ബോസ് താരത്തിന്റെ പുതിയ ഫൊട്ടോകൾ വൈറലാകുന്നു












Click it and Unblock the Notifications