കോട്ടയത്ത് ജോസ് കെ മാണിയ്ക്ക് വന്‍ വിജയം
കോട്ടയം: കോട്ടയത്ത് യുഡിഫ് സ്ഥാനാര്‍ത്ഥി ജോസ് കെ മാണി വിജയിച്ചു. 11,1264 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. വോട്ടുകള്‍ 60 ശതമാനത്തിലേറെ എണ്ണിക്കഴിഞ്ഞപ്പോള്‍ തന്നെ വ്യക്തമായ ഭൂരിപക്ഷവുമായി ജോസ് കെ മാണി വിജയം ഉറപ്പാക്കിരുന്നു. ഒരു ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷവുമായി ബഹുദൂരം മുന്നിലായിരുന്നു അദ്ദേഹം. കഴിഞ്ഞ തിരഞ്ഞെടുപ്പിനെക്കാള്‍ ഭൂരിപക്ഷം ഉയര്‍ത്താന്‍ ജോസ് കെ മാണിയ്ക്ക കഴിഞ്ഞു.
എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായ മാത്യു ടി തോമസിന് ലീഡ് ഒരിയ്ക്കല്‍ പോലും നല്‍കാതെ ഏക പക്ഷീയമായ വിജയത്തിലേയ്ക്ക് അടുക്കുകയായിരുന്നു ജോസ് കെ മാണി. കേരള കോണ്‍ഗ്രസ് മാണി വിഭാഗക്കാരനും കെഎം മാണിയുടെ മകനുമായ ജോസ് കെ മാണിയ്ക്ക് കോട്ടയം കൈവിട്ട് പോകില്ലന്ന ഉറച്ച പ്രതീക്ഷയുണ്ടായിരുന്നു
വോട്ടെണ്ണല്‍ പുരോഗമിയ്ക്കവെ എതിര് സ്ഥാനാര്‍ത്ഥികളെ തീര്‍ത്തും അപ്രസക്തരാക്കിക്കൊണ്ടായിരുന്നു അദ്ദേഹത്തിന്റെ മുന്നേറ്റം. സിറ്റിംഗ് എംപി കൂടിയായ ജോസ് കെ മാണിയ്ക്ക് 2009 ലോക്സഭ തിരഞ്ഞെടുപ്പിലും വ്യക്തമായ ഭൂരിപക്ഷം ലഭിച്ചിരുന്നു. തൊട്ടടുത്ത സ്ഥാനാര്‍ത്ഥിയായ എല്‍ഡിഎഫിന്റെ സുരേഷ് കുറുപ്പിനെ 71,570 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയാണ് വിജയിച്ചത്.
സീറ്റ് തര്‍ക്കത്തെ തുടര്‍ന്ന് മുന്നണി വിട്ട് പോയ ആര്എസ്പിയ്ക്ക് തിരഞ്ഞെടുപ്പില്‍ വിജയം നേടാനായപ്പോള്‍ ജനതാദള്‍ സ്ഥാനാര്‍ത്ഥിയായ മാത്യു ടി തോമസിനെ ദയനീയമായ പരാജയപ്പെടുത്തുകയാണുണ്ടായത്.