'വാക്ക് പാലിക്കാനുളളതാണ്', എംഎം മണിയോട് തോറ്റ് തല മൊട്ടയടിച്ച് യുഡിഎഫ് സ്ഥാനാർത്ഥി ഇഎം അഗസ്തി
ഇടുക്കി: നിയമസഭാ തിരഞ്ഞെടുപ്പില്‍ ഉടുമ്പന്‍ചോലയില്‍ നിന്ന് എംഎം മണിയോട് തോറ്റാല്‍ തല മൊട്ടയടിക്കുമെന്ന വാക്ക് പാലിച്ച് യുഡിഎഫ് സ്ഥാനാര്‍ത്ഥി ഇഎം അഗസ്തി. ഉടുമ്പന്‍ചോലയില്‍ നിന്ന് 20,000 വോട്ടുകളുടെ ഭൂരിപക്ഷത്തിന് എംഎം മണിയോട് പരാജയപ്പെടുകയാണ് എങ്കില്‍ തല മൊട്ടയടിക്കും എന്നായിരുന്നു വോട്ടെണ്ണുന്നതിന് മുമ്പുളള ഇഎം അഗസ്തിയുടെ വെല്ലുവിളി. 38,305 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ഉടുമ്പന്‍ചോലയില്‍ നിന്ന് എംഎം മണി ജയിച്ചത്.
Recommended Video
തല മൊട്ടയടിച്ച ചിത്രം ഇഎം അഗസ്തി ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. വാക്ക് പാലിക്കാനുളളതാണ് എന്നും ഫേസ്ബുക്കില്‍ ഇഎം അഗസ്തി കുറിച്ചു. 2016ലെ തിരഞ്ഞെടുപ്പില്‍ ചെറിയ ഭൂരിപക്ഷത്തിനായിരുന്നു എംഎം മണിയുടെ വിജയം. ഇത്തവണ എംഎം മണി ഉടുമ്പന്‍ചോലയില്‍ പരാജയപ്പെടും എന്ന് ചില എക്‌സിറ്റ് പോളുകള്‍ പ്രവചനം നടത്തിയിരുന്നു.

എന്നാല്‍ ഇക്കുറി വന്‍ ഭൂരിപക്ഷത്തോടെ എംഎം മണി ഉടുമ്പന്‍ചോല സീറ്റ് നിലനിര്‍ത്തി. വോട്ടെണ്ണല്‍ പൂര്‍ത്തിയാകുന്നതിന് മുന്‍പ് തന്നെ പരാജയം സമ്മതിക്കുന്നതായും പറഞ്ഞ വാക്ക് പാലിച്ച് കൊണ്ട് തല മൊട്ടയടിക്കുമെന്നും ഇഎം അഗസ്തി ഫേസ്ബുക്കില്‍ കുറിച്ചിരുന്നു. എന്നാല്‍ ഇഎം അഗസ്തി തന്റെ നല്ല സുഹൃത്ത് കൂടിയാണ് എന്നും തല മൊട്ടയടിക്കേണ്ട കാര്യമില്ലെന്നുമാണ് എംഎം മണി പ്രതികരിച്ചത്.
എംഎം മണിയുടെ കുറിപ്പ് ഇങ്ങനെ: '' എല്ലാവർക്കും നന്ദി. എന്റെ സുഹൃത്തുകൂടിയായ ഇ.എം. അഗസ്തി നല്ല മൽസരമാണ് കാഴ്ച വെച്ചത്. മണ്ഡലത്തിലെ പൊതു സ്ഥിതി മാത്രമാണ് വോട്ടിംഗിൽ പ്രതിഫലിച്ചത്. അത് ആഗസ്തിയുടെ വ്യക്തിപരമായ പരാജയമായി കാണില്ലയെന്ന് പ്രതീക്ഷിക്കുന്നു. മണ്ഡലത്തിന്റെ പൊതു വികസനത്തിൽ നമുക്ക് ഒന്നിച്ചു മുന്നേറാം''.












Click it and Unblock the Notifications