Get Updates
Get notified of breaking news, exclusive insights, and must-see stories!

വീട്ടില്‍ പോലും കയറ്റാത്ത് സ്ത്രീകളെയാണ് പിണറായി ശബരിമലയില്‍ കയറ്റിയതെന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി

പത്തനംതിട്ട: കോന്നി ഉപതിരഞ്ഞെടുപ്പില്‍ ബിജെപിക്ക് പിന്നാലെ ശബരിമല പ്രധാന പ്രചാരണ വിഷമാക്കി യുഡിഎഫും. വീട്ടില്‍പ്പോലും കയറ്റാത്തെ സ്ത്രീകളെ ശബരിമലയില്‍ കയറ്റി ഇടതു സര്‍ക്കാര്‍ വിശ്വാസത്തെ തര്‍ത്തെന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി പി മോഹന്‍രാജ് ആരോപിച്ചു. നവോത്ഥാനമെന്ന പേരിട്ടുകൊണ്ട്, വീട്ടില്‍പ്പോലും കയറ്റാത്ത, ഭര്‍ത്താവിനും അമ്മായി അമ്മയ്ക്കും മക്കള്‍ക്കും വേണ്ടാത്ത സ്ത്രീകളെ ഒരു ഐ ജിയുടെ നേതൃത്വത്തില്‍ നാനൂറിലേറെ പൊലീസുകാരുടെ അകമ്പടിയോടെ ശബരിമലയിലെത്തിക്കുകയാണു സര്‍ക്കാര്‍ ചെയ്തത് അദ്ദേഹം പറഞ്ഞു.

ഇത്തരത്തില്‍ വിശ്വാസത്തെ തകര്‍ത്ത സര്‍ക്കാറിനെതിരെ ജനവികാരം ഉണ്ടാകുമെന്ന കാര്യത്തില്‍ ഒരു തര്‍ക്കവുമില്ല. വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ കൈകൊണ്ട പ്രവര്‍ത്തിയെ സുവര്‍ണ്ണാവസരമായിട്ടാണ് ബിജെപി കണ്ടത്. പാര്‍ട്ടി മീറ്റിങ്ങിനിടയില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ ശ്രീധരന്‍പിള്ള കാര്യങ്ങള്‍ പുറത്തുവന്നതാണ്. ശബരിമലയിലെ വിശ്വാസവും സമാധാന അന്തരീക്ഷവും തകര്‍ക്കാനാണ് സംസ്ഥാനം ഭിരിക്കുന്ന സിപിഎം ശ്രമിച്ചത്. ബിജെപിയും ഇത്തരത്തിലുള്ള പ്രവര്‍ത്തി തന്നെയാണ് നടത്തിയതെന്നും അദ്ദേഹം ആരോപിച്ചു.

mohanraj

കോന്നി ഉപതെരഞ്ഞെടുപ്പിലും ശബരിമല വിഷയം പ്രചാരണ വിഷയമാവുമെന്ന് ബിജെപി സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രന്‍ നേരത്തേ അഭിപ്രായപ്പെട്ടിരുന്നു. തെരഞ്ഞെടുപ്പിലെ ലാഭനഷ്ട കണക്കുകൾ നോക്കിയല്ല ശബരിമലയ്ക്ക് വേണ്ടി നിലകൊള്ളുന്നത്. ശബരിമലയിൽ ആചാരലംഘകരെ നേരിടാൻ ഇത്തവണയും തയ്യാറാണ്. ശബരിമലയിലെ സര്‍ക്കാര്‍ നിലപാട് ഇത്തവണയും ചര്‍ച്ചയാകുമെന്നും അദ്ദേഹം പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+