കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാസര്‍കോട് വന്‍ അട്ടിമറി?; ഉണ്ണിത്താന് 5000 ഭൂരിപക്ഷം, മറിഞ്ഞത് 25000 ലേറെ ബിജെപി, സിപിഎം വോട്ടുകള്‍

Google Oneindia Malayalam News

കാസര്‍കോട്: ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷം വിജയമുറപ്പിക്കുന്ന സീറ്റുകളില്‍ മുന്‍നിരയില്‍ തന്നെയാണ് കാസര്‍കോ‍ഡിന്‍റെ സ്ഥാനം. കഴിഞ്ഞ എട്ട് തവണയായി ഇടതുകോട്ടയായി നില്‍ക്കുന്ന മണ്ഡലം ഇത്തവണയും തങ്ങളെ കൈവിടില്ലെന്നാണ് സിപിഎമ്മിന്‍റെ കണക്ക്കൂട്ടല്‍. പെരിയ ഇരട്ടക്കൊലപാതകം തിരിച്ചടിയായെങ്കിലും സതീഷ് ചന്ദ്രനെന്ന ശക്തനായ സ്ഥാനാര്‍ത്ഥിക്ക് എല്ലാം വികാരങ്ങളേയും മറികടക്കാന്‍ കഴിയുമെന്നാണ് ഇടത് പ്രതീക്ഷ.

<strong> പഞ്ചാബിലെ 13 സീറ്റിലും കോണ്‍ഗ്രസ് ജയിക്കും; ബിജെപി മോഹങ്ങള്‍ വ്യാമോഹങ്ങളായിത്തീരുമെന്ന് അമരീന്ദര്‍ </strong> പഞ്ചാബിലെ 13 സീറ്റിലും കോണ്‍ഗ്രസ് ജയിക്കും; ബിജെപി മോഹങ്ങള്‍ വ്യാമോഹങ്ങളായിത്തീരുമെന്ന് അമരീന്ദര്‍

വിജയ സാധ്യതകളെ കുറിച്ച് വ്യക്തമായ കണക്ക്കൂട്ടലുകള്‍ ഉണ്ടെങ്കിലും ഉണ്ണിത്താന്‍‌ സ്ഥാനാര്‍ത്ഥിയായതിനെ തുടര്‍ന്നുണ്ടായ അടിയൊഴുക്കുകളില്‍ പാര്‍ട്ടി ആശങ്കയുണ്ടെന്നാണ് തിരഞ്ഞെടുപ്പ് ഫലം പുറത്തുവരാനിരിക്കെ വരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. സിപിഎമ്മില്‍ നിന്നും ബിജെപിയില്‍ നിന്നും വലിയ തോതില്‍ വോട്ടുകള്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്ക് ലഭിച്ചിട്ടുണ്ടെന്നാണ് യുഡിഎഫ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഈ കണക്കുകള്‍ ശരിയായാല്‍ കാസര്‍കോട് ഒരു വന്‍ അട്ടിമറിയാണ് കോണ്‍ഗ്രസ് മുന്നില്‍ കാണുന്നത്.

ബിജെപിയുടെ മാത്രം 20000

ബിജെപിയുടെ മാത്രം 20000

കാസര്‍കോട് ലോക്സഭാ മണ്ഡലത്തില്‍ ബിജെപിയുടെ മാത്രം 20000 ലേറെ വോട്ടുകള്‍ മുന്നണി സ്ഥാനാര്‍ത്ഥിയായ രാജ്മോഹന്‍ ഉണ്ണിത്താന് ലഭിച്ചിട്ടുണ്ടെന്നാണ് യുഡിഎഫിന്‍റെ വിലയിരുത്തല്‍. സിപിഎമ്മില്‍ നിന്നും ശക്തമായ അടിയൊഴുക്കുകള്‍ ഉണ്ടായതായി യുഡിഎഫ് നേതൃത്വം അവകാശപ്പെടുന്നു.

വോട്ടുകള്‍ വന്നത്

വോട്ടുകള്‍ വന്നത്

കാസര്‍കോട്, മഞ്ചേശ്വരം, തൃക്കരിപ്പൂര്‍ മണ്ഡലങ്ങളിലും കണ്ണൂര്‍ ജില്ലയിലെ രണ്ടു മണ്ഡലങ്ങളിലെ ചില പ്രദേശങ്ങളില്‍ നിന്നുമാണ് ബിജെപി വോട്ടുകള്‍ ലഭിച്ചതെന്നാണ് വിലയിരുത്തല്‍. പെരിയ ഉള്‍പ്പെടുന്ന ഉദുമ മണ്ഡലത്തില്‍ നിന്നും കാസര്‍കോട് നിന്നുമാണ് സിപിഎമ്മില്‍ നിന്ന് യുഡിഎഫിലേക്ക് അടിയൊഴുക്ക് ഉണ്ടായതായി കണക്കാക്കുന്നത്.

സിപിഎമ്മിന്‍റെ പരാജയം ഉറപ്പുവരുത്താന്‍

സിപിഎമ്മിന്‍റെ പരാജയം ഉറപ്പുവരുത്താന്‍

ബിജെപി സ്ഥാനാര്‍ത്ഥിയായ രവീശ തന്ത്രി ജയിക്കില്ലെന്ന് ഉറപ്പാക്കിയ പ്രവര്‍ത്തകര്‍ സിപിഎമ്മിന്‍റെ പരാജയം ഉറപ്പുവരുത്താനായി ഉണ്ണിത്താന് വോട്ട് മറിച്ചെന്നാണ് യുഡിഎഫ് നേതാക്കളുടെ അവകാശ വാദം. ഇത് ജയം ഉറപ്പിച്ച എല്‍ഡിഎഫിനെ അസ്വസ്ഥമാക്കിയെന്നും യുഡിഎഫ് നേതൃത്വം പറയുന്നു.

ഇടതുമുന്നണിയില്‍ വോട്ട് ചോര്‍ച്ചയുണ്ടാക്കിയത്

ഇടതുമുന്നണിയില്‍ വോട്ട് ചോര്‍ച്ചയുണ്ടാക്കിയത്

പെരിയ ഇരട്ടക്കൊലപാതകമാണ് ഇടതുമുന്നണിയില്‍ വോട്ട് ചോര്‍ച്ചയുണ്ടാക്കിയതെന്നാണ് വിലയിരുത്തല്‍. മണ്ഡലത്തില്‍ രാജ്‌മോഹന്‍ ഉണ്ണിത്താനെ സിപിഎം പ്രാദേശിക നേതാക്കള്‍ തന്നെ സഹായിച്ചതും യുഡിഎഫ് ചൂണ്ടിക്കാട്ടുന്നു. യുഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് വേണ്ടി പ്രവര്‍ത്തിച്ച ബ്രാഞ്ച് സെക്രട്ടറി അടക്കമുളളവര്‍ക്കെതിരെ സിപിഎം നടപടി സ്വീകരിക്കുകയും ചെയ്തിരുന്നു.

ഇവര്‍ക്കെതിരെ

ഇവര്‍ക്കെതിരെ

കാസര്‍ഗോഡ് ബണ്ണാംതടവ് ബ്രാഞ്ച് സെക്രട്ടറിയായ ജംഷാദ്, ബദ്രിയ നഗര്‍ ഒന്നാം ബ്രാഞ്ച് അംഗം ശിഹാബ് എന്നിവരെയാണ് പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം ആരോപിച്ച് പുറത്താക്കിയത്. യുഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് വേണ്ടി പ്രവര്‍ത്തിച്ച ബ്രാഞ്ച് സെക്രട്ടറി അടക്കമുളളവര്‍ക്കെതിരെ സിപിഎം നടപടി സ്വീകരിക്കുകയും ചെയ്തിരുന്നു.

ഒളിഞ്ഞും തെളിഞ്ഞും പിന്തുണ

ഒളിഞ്ഞും തെളിഞ്ഞും പിന്തുണ

ഇത്തരത്തില്‍ മണ്ഡ‍ലത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഒളിഞ്ഞും തെളിഞ്ഞും സിപിഎം പ്രവര്‍ത്തകര്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്ക് പിന്തുണ നല്‍കിയിട്ടുണ്ടെന്നും യുഡിഎഫ് നേതാക്കള്‍ അവകാശപ്പെടുന്നു.

ആത്മവിശ്വാസം 5000

ആത്മവിശ്വാസം 5000

5000 വോട്ടുകള്‍ക്ക് കാസര്‍കോട് വിജയിച്ചു കയറാന്‍ കഴിയുമെന്നാണ് ഉണ്ണിത്താനും യുഡിഎഫും ആത്മവിശ്വാസം പ്രകടിപ്പിക്കുന്നത്. ബിജെപിയില്‍ നിന്നും സിപിഎമ്മില്‍ നിന്നും മറിഞ്ഞു വന്ന വോട്ടുകളുടെ ബലത്തിലാണ് 5000 എന്ന ഭൂരിപക്ഷ പ്രതീക്ഷ. കഴിഞ്ഞ ദിവസം നടന്ന കെപിസിസി യോഗത്തില്‍ കാസര്‍കോട് ജയിക്കാന്‍ കഴിയുമെന്ന് നിരീക്ഷിച്ചിരുന്നു.

ശക്തമായ ഏകീകരണം

ശക്തമായ ഏകീകരണം

മുസ്ലിംവോട്ടുകളുടെ ശക്തമായ ഏകീകരണം ഉണ്ടായെന്ന കണക്ക് കൂട്ടലും യു‍ഡിഎഫിന്‍റെ പ്രതീക്ഷകളെ വര്‍ധിപ്പിക്കുന്നു. നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇടത് മുന്നണിക്ക് ലഭിച്ച മുസ്ലിംവോട്ടുകളില്‍ വലിയൊരു ശതമാനം ഇത്തവണ അവരെ കൈവിട്ടേക്കുമെന്നാണ് വിലയിരുത്തല്‍.

ശക്തമായ ആശങ്ക

ശക്തമായ ആശങ്ക

അതേസമയം, വോട്ടുചോര്‍ച്ചയില്‍ മറുവശത്ത് ഇടതുമുന്നണിക്ക് ശക്തമായ ആശങ്കയുണ്ട്. തിരഞ്ഞെടുപ്പ് കഴിഞ്ഞ ഉടനേയുള്ള കണക്കെടുപ്പില്‍ 72000 വോട്ടുകള്‍ക്ക് സതീഷ് ചന്ദ്രന്‍ വിജയിക്കുമെന്നായിരുന്നു എല്‍ഡിഎഫ് അവകാശപ്പെട്ടിരുന്നത്. എന്നാല്‍ ഇപ്പോള്‍ 30000 വോട്ടുകളുടെ ഭൂരിപക്ഷമാണ് ഇടതുമുന്നണി അവകാശപ്പെടുന്നത്.

ഭൂരിപക്ഷം 30000

ഭൂരിപക്ഷം 30000

ബിജെപിയില്‍ നിന്നുണ്ടായ വോട്ടുമറിച്ചിലും പാര്‍ട്ടിയിലെ അടിയൊഴുക്കും കണക്കിലെടുത്താണ് ഭൂരിപക്ഷം 30000 എന്ന് സിപിഎം കണക്ക് കൂട്ടുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാരര്‍ത്ഥിയാ കെ സുരേന്ദ്രന് ലഭിച്ച വോട്ടുകള്‍ ഇത്തവണ രവീശ തന്ത്രിക്ക് കിട്ടില്ലെന്ന് സിപിഎം തന്നെ വിലയിരുത്തുന്നു. ഒന്നേമുക്കാല്‍ ലക്ഷം വോട്ടുകളായിരുന്നു കഴിഞ്ഞ തവണ സുരേന്ദ്രന് ലഭിച്ചത്.

<strong>വയനാട്ടില്‍ രാഹുലിന് 3 ലക്ഷത്തിലേറെ ഭൂരിപക്ഷം; ബിജെപി അധികാരത്തില്‍ എത്തുന്ന എല്ലാ സാധ്യതകളും തടയും</strong>വയനാട്ടില്‍ രാഹുലിന് 3 ലക്ഷത്തിലേറെ ഭൂരിപക്ഷം; ബിജെപി അധികാരത്തില്‍ എത്തുന്ന എല്ലാ സാധ്യതകളും തടയും

English summary
udf candidate Rajmohan Unnithan may win in Kasaragod
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X