യുഡിഎഫിനെ നയിക്കാൻ ആര്? കോൺഗ്രസിന് പുറത്ത് നിന്നൊരു കൺവീനറെ തേടി ഹൈക്കമാൻഡ്, സാധ്യതകളിങ്ങനെ...
ഗ്രൂപ്പ് സമ്മർദ്ദങ്ങൾക്ക് വഴങ്ങാതെ പുതിയ നേതാക്കളെ പാർട്ടി മുഖങ്ങളായി അവതരിപ്പിച്ചുകൊണ്ട് പൊതുജനങ്ങൾക്കിടയിലും സ്വീകാര്യത വർധിപ്പിക്കുക എന്ന അജണ്ടയാണ് ഹൈക്കമാൻഡ് നടപ്പാക്കുന്ന
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ സംസ്ഥാനത്തെ കോൺഗ്രസ് നേതൃത്വത്തെ ഉടച്ച് വാർക്കുകയാണ് ഹൈക്കമാൻഡ്. ഗ്രൂപ്പ് സമ്മർദ്ദങ്ങൾക്ക് വഴങ്ങാതെ പുതിയ നേതാക്കളെ പാർട്ടി മുഖങ്ങളായി അവതരിപ്പിച്ചുകൊണ്ട് പൊതുജനങ്ങൾക്കിടയിലും സ്വീകാര്യത വർധിപ്പിക്കുക എന്ന അജണ്ടയാണ് ഹൈക്കമാൻഡ് നടപ്പാക്കുന്നത്. ഇതിന്റെ ആദ്യ രണ്ട് പടികൾ പൂർത്തിയാക്കിയ കോൺഗ്രസ് കേന്ദ്ര നേതൃത്വം ഇപ്പോൾ എത്തിനിൽക്കുന്നത് യുഡിഎഫ് കൺവീനറിലാണ്.
പഞ്ചാബിലെ അമൃതസറിലെ കര്‍ഷകര്‍- കണ്ണിന് കുളിര്‍മയേകുന്ന ചിത്രങ്ങള്‍ കാണാം

പ്രതിപക്ഷ നേതൃസ്ഥാനത്തേക്കും കെപിസിസി അധ്യക്ഷ സ്ഥാനത്തേക്കും ഒരുപാട് ഓപ്ഷനുകളുണ്ടായിരുന്ന ഹൈക്കമാൻഡിന് യുഡിഎഫ് കൺവീനറിലേക്ക് എത്തുമ്പോൾ പട്ടിക വളരെ ചുരുക്കമാണ്. സംസ്ഥാനത്തെ ഗ്രൂപ്പുകളുടെ അഭിപ്രായം മാനിക്കാതെ പ്രതിപക്ഷ നേതാവിനെയും കെപിസിസി അധ്യക്ഷനെയും നിയമിച്ച സാഹചര്യത്തിൽ പുതിയ യുഡിഎഫ് കൺവീനര്‍ ആരായിരിക്കുമെന്നാണ് രാഷ്ട്രീയലോകം ഉറ്റുനോക്കുന്നത്.

ഘടകകക്ഷികളിൽ നിന്നുവരെ ഒരു കൺവീനറെ കോൺഗ്രസ് പരിഗണിക്കുന്നുണ്ട്. എന്നാൽ അത് പാർട്ടിക്ക് കൂടുതൽ ദോഷം ചെയ്യുമെന്ന ഒരു വാദവും ഉയർന്നുവരുന്നു. മുന്നണിയിലെ പ്രധാന കക്ഷി കോൺഗ്രസ് തന്നെയാണെന്നിരിക്കെ പുറത്ത് നിന്നൊരാൾ യുഡിഎഫ് കൺവീനറായി എത്തുന്നത് കോൺഗ്രസ് നേതൃത്വത്തിലെ കഴിവുകേടായി ചിത്രീകരിക്കപ്പെടുമെന്നാണ് ഒരു വിഭാഗം നേതാക്കൾ പറയുന്നത്.

അതേസമയം കെപിസിസി അധ്യക്ഷന്റെ കാര്യത്തിൽ മൗനം പാലിച്ച ഗ്രൂപ്പുകളുടെയും മുതിർന്ന നേതാക്കളുടെയും നിലപാടും നിർണായകമാണ്. വർക്കിങ് പ്രസിഡന്റുമാരെയും ഏകപക്ഷിയമായി തീരുമാനിച്ച ഹൈക്കമാൻഡ് തീരുമാനത്തിൽ കടുത്ത അതൃപ്തിയാണ് ഗ്രൂപ്പുകൾക്കുള്ളത്. ഗ്രൂപ്പുകൾക്ക് അതീതമായ നേതൃസ്ഥാനങ്ങളിലേക്ക് ചിലരെ കൊണ്ടുവന്ന് മൂന്നാം ഗ്രൂപ്പിനുള്ള അവസരമൊരുക്കുകയാണെന്നും അവർ വാദിക്കുന്നു.

നിലവിൽ കോൺഗ്രസിൽ നിന്ന് രണ്ട് പേരുകളാണ് യുഡിഎഫ് കൺവീനർ സ്ഥാനത്തേക്ക് ഉയർന്ന് കേൾക്കുന്നത്. മുൻ കെപിസിസി അധ്യക്ഷൻ കൂടിയായിരുന്ന കെ മുരളീധരനും കെപിസിസി വർക്കിങ് പ്രസിഡന്റായിരുന്ന കെ.വി തോമസും. നിലവിൽ ഇടഞ്ഞ് നിൽക്കുന്ന നേതാക്കളുടെ കൂടെ അഭിപ്രായം പരിഗണിക്കണമെന്നാണ് കേന്ദ്രനേതൃത്വം ആഗ്രഹിക്കുന്നത്. എന്നാൽ ഗ്രൂപ്പുകൾ പല അഭിപ്രായത്തിലേക്ക് പോയാൽ ഹൈക്കമാൻഡിന് അത് കൂടുതൽ തലവേദനയാകും.

നിലവിൽ കെ മുരളീധരന്റെ പേരിനാണ് മുന്‍ഗണന. മുരളീധരന്‍ തന്നെ വരണമെന്നതാണ് രാഹുല്‍ ഗാന്ധിയുടെ നിലപാട്. നേതൃത്വം പറഞ്ഞപ്പോള്‍ ഒരു മടിയും കൂടാതെ നേമത്ത് മത്സരിച്ച നേതാവാണ് മുരളീധരന്‍. മുസ്ലീം ലീഗിന്റെ മികച്ച പിന്തുണ മുരളീധരനുണ്ട്. അദ്ദേഹത്തിന് ഏറ്റവും സാധ്യത നല്‍കുന്ന വിഷയം ഇതാണ്. നേരത്തെ തിരഞ്ഞെടുപ്പ് സമയത്ത് പ്രചാരണത്തിനായി മുരളിയെ ഇറക്കണമെന്ന് ലീഗായിരുന്നു ആവശ്യപ്പെട്ടത്. യുഡിഎഫ് കണ്‍വീനറായി മുരളീധരന്‍ വരുന്നതിനോട് എതിര്‍പ്പുകളും കോണ്‍ഗ്രസിനില്ല.

അതേസമയം കെപിസിസി വർക്കിങ് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് മാറ്റിയതിലുള്ള അതൃപ്തി കെ.വി തോമസിനുണ്ട്. തന്നെ ഹൈക്കമാന്‍ഡ് അപമാനിച്ചുവെന്ന തോന്നലിലാണ് അദ്ദേഹം. യുഡിഎഫ് കണ്‍വീനര്‍ പദവിക്കായി അദ്ദേഹം വലിയ പരിശ്രമം നടത്തുന്നുണ്ട്. സോണിയാ ഗാന്ധിയെ ഇതുമായി ബന്ധപ്പെട്ട് വിളിച്ചേക്കാനും സാധ്യതയുണ്ട്.
Recommended Video

ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല, പിജെ കുര്യന്‍, കെവി തോമസ്, കെസി ജോസഫ്, എന്നിവരെ രാഹുലിന് ഇപ്പോള്‍ താല്‍പര്യമില്ല. ഇവരുടെ ഗ്രൂപ്പ് കളിയാണ് കോണ്‍ഗ്രസിനെ തകര്‍ത്തതെന്നാണ് രാഹുല്‍ പറയുന്നത്. മുരളീധരന്‍ വരുന്നതോടെ പൂര്‍ണമായും പുതിയൊരു നേതൃത്വം വരും. എകെ ആന്റണി വഴി മാറിയത് പോലെ ഇവരും വഴിമാറുകയാണ് വേണ്ടതെന്ന് രാഹുല്‍ അനൗദ്യോഗികമായി ഇവരെ അറിയിച്ചിട്ടുണ്ട്. പക്ഷേ കേരളം വിട്ടാല്‍ ഇവര്‍ക്ക് ആന്റണിയെ പോലെ പിടിച്ചുനില്‍പ്പില്ലെന്ന് നന്നായി അറിയാം.
കറുപ്പിൽ അഴകായി മധു ശാലിനി; തെന്നിന്ത്യൻ താരത്തിന്റെ ഹോട്ട്, ക്യൂട്ട് ചിത്രങ്ങൾ വൈറലാകുന്നു












Click it and Unblock the Notifications