പാവപ്പെട്ടവന്റെ അടുക്കള അടച്ചുപൂട്ടുകയാണ്; പാചക വാതക വില വര്‍ദ്ധനവില്‍ കേന്ദ്രത്തിനെതിരെ എംഎം ഹസ്സന്‍
തിരുവനന്തപുരം: രാജ്യത്ത് തുടര്‍ച്ചയായ ഇന്ധനവില വര്‍ദ്ധനവിനെതിരെ പ്രതിഷേധം ശക്തമാകുകയാണ്. ജനങ്ങളെ പൊറുതിമുട്ടിച്ച് ഇന്നും ഇന്ധനവില വര്‍ദ്ധിച്ചിരുന്നു. പെട്രോളിന് 35 പൈസയാണ് വര്‍ദ്ധിച്ചത്. കൂടാതെ കഴിഞ്ഞ ദിവസം രാജ്യത്ത് പാചക വാതക വിലയും വര്‍ദ്ധിച്ചിരുന്നു. ഗാര്‍ഹിക സിലിണ്ടറിന് 25 രൂപയോളമാണ് വര്‍ദ്ധിച്ചത്.
ജനങ്ങളെ ദുരിതത്തിലാക്കുന്ന വില വര്‍ദ്ധനവിനെതിരെ കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ വമ്പന്‍ പ്രതിഷേധമാണ് നടത്തുന്നത്. എന്നാല്‍ ഇപ്പോഴിതാ രാജ്യത്തെ ഇന്ധന-പാചക വാതക വില വര്‍ദ്ധനവിനെതിരെ കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസ്സന്‍ രംഗത്തെത്തിയിരിക്കുകയാണ്്. ഇന്ധന വിലവര്‍ധനവിലൂടെ സാധാരണക്കാരെ കൊളളയടിക്കുന്ന കേന്ദ്രസര്‍ക്കാര്‍ പാചകവാതകത്തിന്റെ വില വര്‍ധിപ്പിച്ച് പാവപ്പെട്ടവന്റെ അടുക്കള അടച്ചുപൂട്ടുകയാണെന്ന് ഹസന്‍ പറഞ്ഞു.

ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നൂറാം വാർഷികം: ചൈനീസ് എംബസ്സിക്ക് മുന്നിൽ പ്രതിഷേധം
ഗാര്‍ഹിക സിലിണ്ടറിന് 25.50 രൂപയും വാണിജ്യ സിലിണ്ടറിന് 80 രൂപയുമാണ് കൂടിയത്. കഴിഞ്ഞ ആറുമാസത്തിനിടെ ഗാര്‍ഹിക ആവശ്യത്തിനുള്ള പാചകവാതകത്തിന് 140.50 രൂപയാണ് വര്‍ധിപ്പിച്ചത്. ജനജീവിതം ദുരിതപൂര്‍ണമാക്കുന്ന ഈ പകല്‍ക്കൊള്ള അവസാനിപ്പിച്ചില്ലെങ്കില്‍ ആളിക്കത്തുന്ന ജനരോഷത്തില്‍ മോദിസര്‍ക്കാര്‍ വെന്തുവെണ്ണീറായി പോകുമെന്നും എംഎം ഹസ്സന്‍ മുന്നറിയിപ്പു നല്‍കി.
ഇന്ധന വിലവര്‍ദ്ധനവ് ഭക്ഷ്യധാന്യങ്ങളുടെ വിലക്കയറ്റത്തിന് കാരണം ആകുമ്പോള്‍ സാധാരണക്കാരന്റെ അടുക്കളയില്‍ വല്ലപ്പോഴുമാണ് തീ പുകയുന്നത്. ലോക്ക്ഡൗണിനെ തുടര്‍ന്ന് തൊഴിലും വരുമാനവും നഷ്ടപ്പെട്ട് കഞ്ഞികുടി മുട്ടിയ ദുരിത കാലത്ത് ആശ്വാസ പാക്കേജ് നല്‍കി ജന ജീവിതത്തിന് താങ്ങും തണലും ആകേണ്ട കേന്ദ്രസര്‍ക്കാരാണ് നികുതി കൊള്ളയിലൂടെ ഈ പിടിച്ചുപറി നടത്തുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.
വാണിജ്യ സിലിണ്ടറുകളുടെ വില വര്‍ദ്ധനവ് ഹോട്ടല്‍ ഭക്ഷണങ്ങളുടെ വിലവര്‍ധനവിന് വഴിവയ്ക്കും. ഇത് സാധാരണക്കാരുടെ വയറ്റത്ത് അടിക്കുന്നതാണ്.ഗാര്‍ഹിക പാചക വാതകത്തിന് സബ്‌സിഡി നല്‍കുമെന്ന തീരുമാനം കേന്ദ്രസര്‍ക്കാര്‍ നിര്‍ത്തലാക്കി.
ഉപഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടില്‍ സബ്‌സിഡി തുക ലഭിക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും ആറുമാസമായി അത് ലഭ്യമല്ല.സബ്‌സിഡിയുടെ പേരില്‍ പ്രധാനമന്ത്രി ജനങ്ങളെ തന്ത്രപരമായി കബളിപ്പിക്കുകയായിരുന്നു. സബ്‌സിഡി നിര്‍ത്തലാക്കിയതിനുശേഷം 7 തവണയാണ് പാചകവാതക വില കൂട്ടിയതെന്നും ഹസ്സന്‍ പറഞ്ഞു.
വ്യത്യസ്ത ലുക്കില്‍ തിളങ്ങി ശുഭ്ര അയ്യപ്പ; ഏറ്റവും പുതിയ ചിത്രങ്ങള്‍ കാണാം












Click it and Unblock the Notifications