അവസാന ഘട്ടത്തില്‍ ട്രെന്‍ഡ് മാറി; യുഡിഎഫിന് 80 സീറ്റ് വരെ... ബിഷപ്പുമാരുടെ പ്രസ്താവന തുണയായി
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കാന്‍ ഒരാഴ്ച മാത്രമാണ് ബാക്കി. കണക്കുകൂട്ടലുകളില്‍ വിശ്വസിച്ചിരിക്കുകയാണ് എല്ലാ മുന്നണികളും പാര്‍ട്ടികളും. തദ്ദേശ തിരഞ്ഞെടുപ്പ് പോലെ അല്ല നിമയസഭാ തിരഞ്ഞെടുപ്പിലെ കാര്യങ്ങള്‍ എന്ന ഉറച്ച വിശ്വാസത്തിലാണ് യുഡിഎഫ്. പ്രചാരണത്തിന്റെ അവസാന ഘട്ടത്തില്‍ ചില മാറ്റങ്ങള്‍ സംഭവിച്ചുവെന്ന പ്രതീക്ഷയിലാണ് യുഡിഎഫ് നേതൃത്വം. മുന്നണിയുടെ ഏകോപന ചുമതലയുണ്ടായിരുന്ന യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസന് പറയുന്നത് 80 സീറ്റ് വരെ നേടി യുഡിഎഫ് അധികാരത്തിലെത്തുമെന്നാണ്...
മധ്യപ്രദേശിലെ ഭോപ്പാലില്‍ കൊവിഡ് രോഗികള്‍ക്ക് ഒരുക്കിയ 20 ഐസൊലേഷന്‍ കോച്ചുകള്‍: ചിത്രങ്ങള്‍

അവസാന ആഴ്ച മാറി
ജില്ലാതലത്തിലുള്ള അവലോകനങ്ങള്‍ കോണ്‍ഗ്രസില്‍ പൂര്‍ത്തിയായിട്ടുണ്ട്. ഡിസിസിമാര് നല്കിയ കണക്കുകള്‍ ഏറെ പ്രതീക്ഷ നല്‍കുന്നതാണ് എന്ന് എംഎം ഹസന് മനോരമയോട് പറഞ്ഞു. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അവസാന ആഴ്ചയില്‍ യുഡിഎഫിന് അനുകൂലമായ ട്രെന്‍ഡ് പ്രകടമായിരുന്നു എന്നാണ് ഹസന്റെ അഭിപ്രായം.

പല ജില്ലകളിലും മുന്നേറ്റം
80 സീറ്റ് വരെ കിട്ടുമെന്ന പ്രതീക്ഷയിലാണ് യുഡിഎഫ്. പ്രതിപക്ഷ നേതാവ് പുറത്തുകൊണ്ടുവന്ന അഴിമതികളില്‍ കഴമ്പുണ്ട് എന്നാണ് ജനങ്ങള്‍ വിശ്വസിക്കുന്നത്. പിണറായി സര്‍ക്കാര്‍ മാറണമെന്ന് ജനങ്ങള്‍ ആഗ്രഹിക്കുന്നു. 2016ല്‍ പിന്നിലായി പോയ എല്ലാ ജില്ലകളിലും ഇത്തവണ മുന്നേറുമെന്നാണ് ഹസന്റെ വിശ്വാസം.

ബിഷപ്പുമാരുടെ പ്രസ്താവന
ജോസ് കെ മാണി എല്‍ഡിഎഫിലെത്തിയതിന്റെ നേട്ടം തദ്ദേശ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന് കിട്ടി. എന്നാല്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ അതുണ്ടാകില്ല. ജോസ് കെ മാണി പോയപ്പോള്‍ ക്രിസ്ത്യന്‍ വിഭാഗം യുഡിഎഫിനെ കൈവിടുമെന്നായിരുന്നു പ്രചാരണം. അക്രമത്തിനും വര്‍ഗീയതയ്ക്കുമെതിരായ ചങ്ങനാശേരി, തൃശൂര്‍ ബിഷപ്പുമാരുടെ പ്രസ്താവന തിരഞ്ഞെടുപ്പിന്റെ അവസാന ഘട്ടത്തില്‍ ഈ പ്രചാരണം ഇല്ലാതാക്കി.

കോട്ടയത്ത് എത്ര സീറ്റ് കിട്ടും
കോട്ടയത്ത് ഏഴ് സീറ്റുകളില്‍ വരെ യുഡിഎഫ് ജയിച്ചേക്കാം. മൂന്നോ നാലോ സീറ്റ് കോട്ടയത്ത് ജോസഫ് പക്ഷത്തിന് കിട്ടും. ജോസ് കെ മാണി പാലാ സീറ്റില്‍ തോല്‍ക്കും. ഇടുക്കി ജില്ലയിലും മറ്റും ജോസഫ് പക്ഷം ജയിക്കും. അവര്‍ക്ക് ആറില്‍ കൂടുതല്‍ സീറ്റ് കിട്ടാനിടയുണ്ടെന്നാണ് കണക്കാക്കുന്നതെന്നും എംഎം ഹസന് പറഞ്ഞു.

കോണ്‍ഗ്രസിന് എത്ര സീറ്റ്
കോണ്‍ഗ്രസ് 50 സീറ്റുകള്‍ ലക്ഷ്യമിട്ടാണ് പ്രവര്‍ത്തിച്ചത്. പിണറായി വിരുദ്ധ തരംഗം ശക്തമായാല്‍ ഇതിനേക്കാള്‍ കൂടുതല്‍ സീറ്റുകള്‍ കോണ്‍ഗ്രസിന് കിട്ടും. ട്വന്റി ട്വന്റിക്ക് തദ്ദേശ തിരഞ്ഞെടുപ്പിലുണ്ടായ നേട്ടം നിയമസഭാ തിരഞ്ഞെടുപ്പിലുണ്ടാകുമെന്ന് കരുതുന്നില്ലെന്നും എംഎം ഹസന് പറഞ്ഞു.

പിസി ജോര്‍ജ് ജയിക്കുമോ
പിസി ജോര്‍ജ് പൂഞ്ഞാര്‍ മണ്ഡലത്തില്‍ വീണ്ടും ജയിക്കുമോ എന്നത് നിര്‍ണായക ചോദ്യമാണ്. കേരളം ഉറ്റുനോക്കുന്ന മണ്ഡലങ്ങളിലൊന്നാണ് പൂഞ്ഞാര്‍. ഇത്തവണ ബിജെപിയുടെ പിന്തുണ ജോര്‍ജിന് കിട്ടി എന്നാണ് എംഎം ഹസന് പറയുന്നത്. അതിന്റെ പ്രത്യുപകാരമായിരുന്നു ഏറ്റവും ഒടുവില്‍ നടന്ന തൊടുപുഴ പ്രസംഗമെന്നും എംഎം ഹസന് പ്രതികരിക്കുന്നു.

മുഖ്യമന്ത്രിയെ എങ്ങനെ കണ്ടെത്തും
മല്‍സരിക്കാന്‍ താല്‍പ്പര്യമുണ്ടായിരുന്നു എങ്കിലും പലതവണ ജയിച്ചവര്‍ മാറി നിന്ന് പുതുമുഖങ്ങള്‍ക്ക് അവസരം നല്കട്ടെ എന്ന ഹൈക്കമാന്റ് നിര്‍ദേശം അനുസരിച്ചു. ജയിച്ചെത്തുന്ന എംഎല്‍എമാരും ഹൈക്കമാന്റും തീരുമാനിക്കുന്നതിന് അടിസ്ഥാനമായിട്ടാകും മുഖ്യമന്ത്രി ആര് എന്ന തീരുമാനിക്കുക. ഇക്കാര്യത്തില്‍ തര്‍ക്കമില്ലെന്നും ഹസന് പറഞ്ഞു.
മഞ്ജിമയഴക്; മലയാളികളുടെ പ്രിയപ്പെട്ട ബാലതാരത്തിന്റെ പുതിയ ചിത്രങ്ങൾ
-
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ -
പത്തനംതിട്ടയിൽ അഞ്ചിടത്തും പഞ്ചതന്ത്രം പയറ്റി മുന്നണികൾ -
‘ഒന്ന് മാറിത്തന്നൂടെ...’- ഇനി അപരന്മാർക്ക് ഡിമാന്റുള്ള രണ്ടുനാൾ -
ത്രികോണപ്പോര് മുറുകി തലസ്ഥാന ജില്ല, മൂന്ന് ഹോട്ട്സ്പോട്ടുകൾ -
ഇത്തവണത്തെ താരം ‘ചുവർബോട്ട്’; എഐ അടക്കം പ്രചാരണം ഹൈടെക് -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
വി.എം. സുധീരനെ അപരൻ ‘തോൽപ്പിച്ചപ്പോൾ...’ -
‘ചാഞ്ചാട്ട’ മണ്ഡലങ്ങൾ പത്ത്- എൽഡിഎഫിന് ഏഴ്, യുഡിഎഫിന് മൂന്ന്, അഞ്ചിടത്ത് രണ്ടാമതെത്തിയത് എൻഡിഎ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
ആരും കേരളത്തിൽ സർക്കാരുണ്ടാക്കാം, നേരിയ മുൻതൂക്കം ഈ മുന്നണിക്ക്, വോട്ട് വൈബ് സര്‍വ്വേ ഫലം പറയുന്നത് -
യുവ മനസ്സുകളിലെന്താണ്? 2021ലെ വോട്ട് വിഹിതം വർധിപ്പിക്കാൻ ‘ജെൻ സി’യെ കയ്യിലെടുക്കാൻ മുന്നണികൾ -
'പാലക്കാട് നേമം ആവർത്തിക്കാനുളള പുറപ്പാട്, ബിജെപിയെ നേരിടേണ്ടത് കോമഡി കൊണ്ടല്ല', രമേഷിനെതിരെ ഐസക്












Click it and Unblock the Notifications