കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബാറുകള്‍ക്കു വേണ്ടി സ്‌കൂളുകള്‍ മാറ്റേണ്ട അവസ്ഥ.... ആഞ്ഞടിച്ച് കോണ്‍ഗ്രസ്, പ്രത്യക്ഷസമരം വരുന്നു

സപ്തംബര്‍ 11ന് സംസ്ഥാനം മുഴുവന്‍ യുഡിഎഫ് ധര്‍ണ

  • By Sooraj
Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ മദ്യനയത്തിനെതിരേ രൂക്ഷവിമര്‍ശനവുമായി യു‍ഡിഎഫ് രംഗത്ത്. ബാറുകള്‍ക്കു വേണ്ടി സ്‌കൂളുകള്‍ മാറ്റേണ്ട സാഹചര്യത്തിലാണ് കേരളത്തിലുള്ളതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. മദ്യവര്‍ജനമെന്നു പറഞ്ഞ് അധികാരിത്തിലേറിയ സര്‍ക്കാര്‍ കേരള ജനതയെ വഞ്ചിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

1

ആരാധനാലയങ്ങള്‍ക്കും വിദ്യാലയങ്ങള്‍ക്കും മുന്നില്‍ ബാറുകളുടെ ദൂരപരിധി കുറച്ച നടപടി പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടു. ദേശീയ, സംസ്ഥാന പാതകളെ തരംതാഴ്ത്തി കോര്‍പ്പറേഷന്‍, മുന്‍സിപ്പല്‍ പ്രദേശങ്ങളില്‍ ബാറുകള്‍ അനുവദിച്ചതും പിന്‍വലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

2

ഇടതുപക്ഷ സര്‍ക്കാരിന്റെ മദ്യവ്യാപന നയത്തിനെതിരേ പ്രത്യക്ഷ സമരത്തിനൊരുങ്ങുകയാണ് കോണ്‍ഗ്രസ്. ഈ മാസം 11ന് രാവിലെ സെക്രട്ടേറിയറ്റിനു മുന്നിലും മറ്റു ജില്ലകളില്‍ കലക്ടറേറ്റുകള്‍ക്കു മുന്നിലും ധര്‍ണ നടത്തുമെന്ന് കെപിസിസി പ്രസിഡന്റ് എംഎം ഹസന്‍ വ്യക്തമാക്കി. ടൂറിസ്റ്റുകള്‍ക്കു വേണ്ടിയാണ് ബാറുകളുടെ ദൂരപരിധി കുറയ്ക്കുന്നതെന്ന എക്‌സൈസ് മന്ത്രിയുടെ പ്രസ്താവന അടിസ്ഥാനരഹിതമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

English summary
Bar issue: UDF criticize govt
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X