കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജനദ്രോഹ നയങ്ങള്‍ക്കെതിരെ യുഡിഎഫ് രാപ്പകല്‍ സമരം തുടങ്ങി

  • By Sreejith Kk
Google Oneindia Malayalam News

വടകര :കേന്ദ്ര സംസ്ഥാന സര്‍ക്കാറുകളുടെ ജനദ്രോഹ നയങ്ങള്‍ക്കെതിരെയും, സി പി എം കൊലപാതക രാഷ്ട്രീയത്തില്‍ പ്രതിഷേധിച്ചും യു ഡി എഫ് സംഘടിപ്പിച്ച രാപ്പകല്‍ സമരം വടകര പുതിയസ്റ്റാന്റ് പരിസരത്ത് തുടങ്ങി.സമരം മുസ്ലിം ലീഗ് ജില്ല പ്രസിഡന്റ് ഉമ്മര്‍ പാണ്ടികശാല ഉദ്ഘാടനം ചെയ്തു.

മുഖ്യമന്ത്രി പിണറായി വിജയൻ ആശുപത്രി വിട്ടു; അപ്പോളോയിൽ നിന്ന് ഗസ്റ്റ് ഹൗസിലേക്ക്, കൂടെ ഭാര്യയും...മുഖ്യമന്ത്രി പിണറായി വിജയൻ ആശുപത്രി വിട്ടു; അപ്പോളോയിൽ നിന്ന് ഗസ്റ്റ് ഹൗസിലേക്ക്, കൂടെ ഭാര്യയും...

ജനദ്രോഹ നയങ്ങള്‍ നടപ്പിലാക്കുന്നതില്‍ കേന്ദ്രം ഭരിക്കുന്ന ബിജെപി സര്‍ക്കാറും സംസ്ഥാനം ഭരിക്കുന്ന എല്‍ഡിഎഫ് സര്‍ക്കാറും പരസ്പരം മത്സരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ജനവിരുദ്ധമായ നയങ്ങള്‍ സ്വീകരിച്ചതു വഴി കേന്ദ്ര-കേരള സര്‍ക്കാറുകള്‍ വിലയക്കയറ്റം സൃഷ്ടിച്ചു. ഭക്ഷ്യ വസ്തുക്കള്‍ക്കുപ്പെടെ കുത്തനെ വില കയറുകയാണ്. ഇത് മൂലം ജനങ്ങള്‍ വലിയ ദുരിതത്തിലാണെന്നും ഉമ്മര്‍ പാണ്ടികശാല പറഞ്ഞു.

udfstrike-


യു.ഡി.എഫ് വടകര നിയോജക മണ്ഡലം ചെയര്‍മാന്‍ കൂടാളി അശോകന്‍ അധ്യക്ഷത വഹിച്ചു. എന്‍ സുബ്രഹ്മണ്യന്‍, അഡ്വ ഐ മൂസ, കോട്ടയില്‍ രാധാകൃഷ്ണന്‍, പ്രദീപ് ചോമ്പാല, ബാബു ഒഞ്ചിയം,. കെ സുരേന്ദ്രന്‍, പുറന്തോത്ത് സുകുമാരന്‍, റഷീദ് വെങ്ങളം, എം.സി വടകര, സുനില്‍ മടപ്പള്ളി, എം ഫൈസല്‍, പുത്തൂര്‍ അസീസ്, പ്രൊഫ കെ.കെ മഹമൂദ്, അഡ്വ സി വത്സലന്‍, ടിവി സുധീര്‍കുമാര്‍, ടി കേളു, പി.എസ് രഞ്ജിത്കുമാര്‍, എന്‍. രാജരാജന്‍, എന്‍പി അബ്ദുല്ല ഹാജി, നിജേഷ് അരവിന്ദ്,ശശിധരന്‍ കരിമ്പനപ്പാലം, കളത്തില്‍ പീതാംബരന്‍ തുടങ്ങിയവര്‍ സംസാരിച്ചു. കണ്‍വീനര്‍ സി.കെ മൊയ്തു സ്വാഗതം പറഞ്ഞു. രാപ്പകല്‍ സമരം ഇന്ന് കാലത്ത് 10 മണിക്ക് സമാപിക്കും.

മധുവിന്റെ ദേഹത്ത് അൻപത് മുറിവുകൾ.. വാരിയെല്ല് തല്ലിയൊടിച്ചു!! രണ്ട് ദിവസം മുൻപും ആക്രമിക്കപ്പെട്ടു!മധുവിന്റെ ദേഹത്ത് അൻപത് മുറിവുകൾ.. വാരിയെല്ല് തല്ലിയൊടിച്ചു!! രണ്ട് ദിവസം മുൻപും ആക്രമിക്കപ്പെട്ടു!

ത്രിപുരയിലെ തോല്‍വി; ദേശീയതലത്തില്‍ മഹാസഖ്യത്തിന് സാധ്യത തെളിയുന്നുത്രിപുരയിലെ തോല്‍വി; ദേശീയതലത്തില്‍ മഹാസഖ്യത്തിന് സാധ്യത തെളിയുന്നു

English summary
UDF day and night strike starts in vadakara
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X