കെ ബാബുവിന്റെ രാജി സ്വീകരിക്കില്ല, മാണിക്ക് മന്ത്രിസഭയിലേക്ക് തിരിച്ച് വരാം: യുഡിഎഫ്
തിരുവനന്തപുരം: കെ ബാബുവിന്റെ രാജി സ്വീകരിക്കേണ്ടെന്നും കെ എം മാണിക്ക് മന്ത്രിയഭയിലേക്ക തിരിച്ചുവരാമെന്നും യുഡിഎഫ് യോഗം തീരുമാനിച്ചു. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസില്‍ ചേര്‍ന്ന യോഗത്തിലാണ് യുഡിഎഫിന്റെ പുതിയ തീരുമാനങ്ങള്‍.
ബാര്‍ കോഴക്കേസില്‍ തൃശൂര്‍ വിജിലന്‍സ് കോടതി എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ ഉത്തരവിട്ടപ്പോഴാണ് കെ ബാബു രാജികത്ത് നല്‍കിയത്. എന്നാല്‍ കത്ത് മുഖ്യമന്ത്രി ഗവര്‍ണര്‍ക്ക് കൈമാറിയിരുന്നില്ല. എന്നാല്‍ ഹൈക്കോടതി, വിജിലന്‍സ് കോടതി ഉത്തരവ് രണ്ട് മാസത്തേക്ക് സ്‌റ്റേ ചെയ്തതോടെ രാജിക്കായുള്ള സാഹചര്യം ഒഴിവായി എന്നും യുഡിഎഫ് വിലയിരുത്തുന്നു.

വിജിലന്‍സ് നടത്തിയ തുടരന്വേഷണത്തില്‍ മാണിക്കെതിരെ കൂടുതല്‍ തെളിവില്ലെന്ന് എസ്പി ആര്‍ സുകേശന്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. അതിന്റെ അടിസ്ഥാനത്തില്‍ കോടതി തീരുമാനത്തിന് കാത്തുനില്‍ക്കാതെ മാണി കുറ്റക്കാരനല്ലെന്ന് കണ്ടെത്തി മന്ത്രിസഭയിലേക്ക് തിരിച്ചുവരാന്‍ യുഡിഎഫ് യോഗം ആവശ്യപ്പെട്ടിരിക്കുന്നത്.












Click it and Unblock the Notifications