കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇടയ്ക്കിടയ്ക്ക് ഹര്‍ത്താലുകള്‍ വേണ്ട, നിയന്ത്രണം ഏര്‍പ്പെടുത്തി യുഡിഎഫ് !!

ചെറിയ വിഷയങ്ങളില്‍ ഹര്‍ത്താല്‍ നടത്തുന്നത് ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്ന് വിലയിരുത്തിയ സാഹചര്യത്തിലാണ് ഇത്തരത്തിലൊരു തീരുമാനമെടുത്തത്.

  • By Nihara
Google Oneindia Malayalam News

തിരുവനന്തപുരം : അടിക്കടിയുള്ള ഹര്‍ത്താലുകള്‍ കാരണം ജനജീവിതം സ്തംഭിപ്പിക്കുന്നതായി വിലയിരുത്തിയ സാഹചര്യത്തില്‍ ഹര്‍ത്തലുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുന്നതായി യുഡി എഫ്. ചൊവ്വാഴ്ച നടന്ന യോഗത്തിന് ശേഷമാണ് ഈ തീരുമാനത്തിലെത്തിയത്. ജനങ്ങളെ ഒന്നടങ്കം ബാധിക്കുന്ന പ്രശ്‌നങ്ങള്‍ക്ക് മാത്രം ഇനി ഹര്‍ത്താല്‍ നടത്തിയെന്ന് യോഗത്തില്‍ തീരുമാനിച്ചു.

ജനങ്ങളെ ഒന്നടങ്കം ബാധിക്കുന്ന പൊതുവിഷയങ്ങളില്‍ മാത്രം ഇനി സംസ്ഥാന തലത്തില്‍ ഹര്‍ത്താല്‍ നടത്തിയാല്‍ മതിയെന്നാണ് യുഡിഎഫ് യോഗം തീരുമാനിച്ചത്. പ്രാദേശിക തലത്തില്‍ ഹര്‍ത്താല്‍ നടത്തുന്നത് സംസ്ഥാന നേതൃത്വം അറിഞ്ഞിരിക്കണം. ചെറിയ വിഷയങ്ങളില്‍ ഹര്‍ത്താല്‍ നടത്തുന്നത് ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്ന് വിലയിരുത്തിയ സാഹചര്യത്തിലാണ് ഇത്തരത്തിലൊരു തീരുമാനമെടുത്തത്.

Harthal

നിസാര കാര്യങ്ങളുടെ പേരില്‍ പ്രാദേശിക ഹര്‍ത്താലുകള്‍ നടത്തുന്നത് അവസാനിപ്പിക്കാന്‍ തീരുമാനിച്ച നടപടിയെ യോഗത്തില്‍ പങ്കെടുത്തവര്‍ സ്വീകരിച്ചു. ജനകീയ വിഷയങ്ങളില്‍ മാത്രമേ ഇനി ഹര്‍ത്താല്‍ നടത്താവൂയന്ന കാര്യത്തിലും യോഗത്തില്‍ തീരുമാനമായി.സ്ത്രീ പീഡനക്കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ എം വിന്‍സന്റ് എംഎല്‍എയെ പിന്തുണച്ച കോണ്‍ഗ്രസ് നിലപാടിന് യോഗം പിന്തുണ അറിയിച്ചു. പെട്ടെന്നുള്ള അറസ്റ്റിന് പിന്നില്‍ ഗൂഢാലോചനയുണ്ട്. പെട്ടെന്നുള്ള അറസ്റ്റിന് പിന്നില്‍ ഗൂഢാലോചനയുണ്ട്. ആരോപണത്തില്‍ ഉള്‍പ്പെട്ടെന്ന് കരുതിയ ഉടന്‍ എംഎല്‍എ സ്ഥാനം രാജി വെക്കേണ്ടതില്ലെന്നും യോഗത്തില്‍ അഭിപ്രായപ്പെട്ടു.

English summary
UDF decides to ban Harthal.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X