ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം കെമാറില്ലെന്ന് കോണ്‍ഗ്രസ്; എതിര്‍പ്പുമായി കേരള കോണ്‍ഗ്രസ്
കോട്ടയം: കോട്ടയം ജില്ലാപഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം കേരള കോണ്‍ഗ്രസിന് വിട്ടുകൊടുക്കില്ലെന്ന് വ്യക്തമാക്കി കോണ്‍ഗ്രസ്. ജോസഫ്-ജോസ് കെ മാണി വിഭാഗങ്ങളായി പിളര്‍ന്ന കേരള കോണ്‍ഗ്രസിന് പ്രസിഡന്റ് സ്ഥാനം വിട്ടുകൊടുക്കേണ്ടതില്ലെന്നാണ് പാര്‍ട്ടി നിലപാടെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ വ്യക്തമാക്കുന്നത്. എന്നാല്‍ നേരത്തെയുണ്ടാക്കിയ ധാരണ പാലിക്കാന്‍ കോണ്‍ഗ്രസ് തയ്യറാകണമെന്നും പാര്‍ട്ടിയിലെ പിളര്‍പ്പും അധികാര കൈമാറ്റവും തമ്മില്‍ ബന്ധമില്ലെന്നും കേരള കോണ്‍ഗ്രസ് പ്രതികരിച്ചു.
രാഹുല്‍ ഗാന്ധി 500 വോട്ടിന്റെ ലീഡ് നേടിയ വാര്‍ഡില്‍ അട്ടിമറി വിജയവുമായി എല്‍ഡിഎഫ്
മുന്‍ ധാരണ പ്രകാരം ജൂലൈ ഒന്നുമുതല്‍ ജില്ലാപഞ്ചായത്തിന്റെ പ്രസിഡന്റ് സ്ഥാനം കോണ്‍ഗ്രസ് കേരള കോണ്‍ഗ്രസിന് വിട്ടുകൊടുക്കേണ്ടതാണ്. എന്നാല്‍ നേതൃസ്ഥാനത്തെ ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് പിളര്‍ന്ന് നില്ക്കുന്ന കേരള കോണ്‍ഗ്രസിന് പ്രസിഡന്റ് സ്ഥാനം കൈമാറിയാല്‍ നിയമപ്രശ്നം ഉണ്ടാകുമെന്നാണ് കോണ്‍ഗ്രസ് നേതൃത്വം ഇപ്പോള്‍ വാദിക്കുന്നത്. പാര്‍ട്ടിയില്‍ ചെയര്മാന് സ്ഥാനത്തെ ചൊല്ലി ഇപ്പോഴും തര്‍ക്കം നിലനില്‍ക്കുകയാണ്.
പ്രസിഡന്റ് സ്ഥാനത്തേക്ക് നടക്കുന്ന തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി അംഗങ്ങള്‍ക്ക് വിപ്പ് ആര് നല്‍കും എന്നതിലും അനിശ്ചിതത്വമുണ്ട്. ഈ സാഹചര്യത്തില്‍ കേരള കോണ്‍ഗ്രസിലെ തര്‍ക്കത്തില്‍ പരിഹാരം കാണുന്നത് വരെ അധികാര കൈമാറ്റം നടത്തേണ്ടെന്നാണ് കോണ്‍ഗ്രസ് നിലപാട്. 22 അംഗ ജില്ലാ പഞ്ചായത്ത് ഭരണസമിതിയില്‍ യുഡിഎഫിന് 14 അംഗങ്ങളാണ് ഉള്ളത്. (കോണ്‍ഗ്രസ് -8, കേരള കോണ്‍ഗ്രസ് 6).
വിമര്‍ശനങ്ങള്‍ അതിരു കടന്നു; വാവ സുരേഷ് പാമ്പ് പിടുത്തം അവസാനിപ്പിച്ചു
കേരള കോണ്‍ഗ്രസിലെ ആറ് അംഗങ്ങളും ജോസ് കെ മാണി പക്ഷത്തിനൊപ്പമാണ്. അതിനാല്‍ അധികാരകൈമാറ്റത്തില്‍ തര്‍ക്കങ്ങള്‍ ആവശ്യമില്ലെന്ന് കേരള കോണ്‍ഗ്രസ് വ്യക്തമാക്കുന്നു. ഭരണസമിതിയില്‍ എല്‍ഡിഎഫിന് ഏഴും ജനപക്ഷത്തിന് ഒരംഗവും ഉണ്ട്. നേത്തെ കേരള കോണ്‍ഗ്രസ് യുഡിഎഫ് വിട്ടപ്പോള്‍ ഇടത് പിന്തുണയോടെ കേരള കോണ്‍ഗ്രസ് ജില്ലാപഞ്ചായത്ത് ഭരണം പിടിച്ചിരുന്നു.