കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരള കോണ്‍ഗ്രസ് തര്‍ക്കം; വീണ്ടും കോണ്‍ഗ്രസ് ഇടെപടുന്നു.. പിജെ ജോസഫിനെ കാണാന്‍ നേതാക്കള്‍

Google Oneindia Malayalam News

തിരുവനന്തപുരം: പാലാ ഉപതിരഞ്ഞെടുപ്പ് ആസന്നമായിരിക്കെ കേരള കോണ്‍ഗ്രസ് (എം) തര്‍ക്കത്തില്‍ വീണ്ടും ഇടപെടാന്‍ ഒരുങ്ങി കോണ്‍ഗ്രസ് നേതൃത്വം. ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തില്‍ ആഗസ്ത് മൂന്നിന് കോട്ടയത്ത് യുഡിഎഫ് ജില്ലാ നേതൃയോഗം ചേരും. കേരള കോണ്‍ഗ്രസിലെ ഇരുവിഭാഗം നേതാക്കളോടും പങ്കെടുക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടിട്ടുണ്ട്.

manipj

യോഗത്തിനിടയില്‍ തര്‍ക്കം ഉണ്ടായാല്‍ ആരും പക്ഷം പിടിക്കരുതെന്ന നിര്‍ദ്ദേശം കോണ്‍ഗ്രസ് മുന്നോട്ട് വെച്ചിട്ടുണ്ട്. അതിനിടെ പിജെ ജോസഫുമായി മറ്റൊരു കൂടിക്കാഴ്ചയ്ക്കും കോണ്‍ഗ്രസ് നേതാക്കള്‍ ശ്രമം നടത്തുന്നുണ്ട്. സപ്തംബറിലോ ഒക്ടോബറിലോ പാലായില്‍ ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഇരുവിഭാഗങ്ങളും തമ്മിലുള്ള തര്‍ക്കം തുടരുന്നത് യുഡിഎഫിന് തലവേദനയാകുമെന്ന് കോണ്‍ഗ്രസ് കണക്കാക്കുന്നു.

<strong>വെച്ചത് ഡികെ ശിവകുമാറിന് , കൊണ്ടത് കോഫീ ഭീമന്, വിജി സിദ്ധാര്‍ത്ഥയുടെ ജീവനെടുത്തത് രാഷ്ട്രീയ പക?</strong>വെച്ചത് ഡികെ ശിവകുമാറിന് , കൊണ്ടത് കോഫീ ഭീമന്, വിജി സിദ്ധാര്‍ത്ഥയുടെ ജീവനെടുത്തത് രാഷ്ട്രീയ പക?

പാലാ സീറ്റിനായി വലിയ അവകാശവാദം ഉന്നയിക്കില്ലെങ്കിലും പാര്‍ട്ടി ചെയര്‍മാനെച്ചൊല്ലിയുള്ള തര്‍ക്കത്തില്‍ ജോസ് കെ മാണി വിട്ടു വീഴ്ച്ചയക്ക് തയ്യാറായില്ലെങ്കില്‍ ജോസഫ് വിഭാഗം നിലപാട് കടുപ്പിച്ചേക്കും. ജോസഫിനെ ചെയര്‍മാനായി ജോസ് പക്ഷം അംഗീകരിക്കാതെ പാലായിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് രണ്ടില ചിഹ്നം അനുവദിക്കില്ലെന്നാണ് എതിര്‍പക്ഷത്തിന്‍റെ നിലപാട്. അതേസമയം പാലായിലെ മാണി വിഭാഗത്തിന്‍റെ സ്വാധീനം പരിഗണിച്ച് കോണ്‍ഗ്രസ് നിലപാട് സ്വീകരിച്ചാല്‍ പിജെ ജോസഫ് വീണ്ടും ഇടയും.

കോട്ടയം ജില്ലാപഞ്ചായത്ത് പ്രസിഡന്‍റ് സ്ഥാനം വീതംവെക്കാനുള്ള തീരുമാനത്തില്‍ യുഡിഎഫ് നേതൃത്വത്തിനെതിരെ പിജെ ജോസഫ് രംഗത്തെത്തിയിരുന്നു. മുന്നണി വിടുമെന്ന ജോസ് കെ മാണി വിഭാഗത്തിന്‍റെ ഭീഷണിക്ക് വഴങ്ങിയാണ് പ്രസിഡന്‍റ് സ്ഥാനം പങ്കിടാമെന്ന ധാരണയില്‍ യുഡിഎഫ് നേതൃത്വം എത്തിയതെന്നാണ് പിജെ ജോസഫിന്‍റെ ആരോപിച്ചത്. യുഡിഎഫ് എടുത്തത് തെറ്റായ തീരുമാനം ആണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു.

<strong>'പ്രിയപ്പെട്ട ജയശങ്കരന്‍ വക്കീലേ,അനിയന്‍ സുപ്രീം കോടതി ജഡ്ജിയെങ്കിലും ആവണം',ട്രോളുമായി പികെ ശ്രീമതി</strong>'പ്രിയപ്പെട്ട ജയശങ്കരന്‍ വക്കീലേ,അനിയന്‍ സുപ്രീം കോടതി ജഡ്ജിയെങ്കിലും ആവണം',ട്രോളുമായി പികെ ശ്രീമതി

<strong>ഒടുവില്‍ നിര്‍ണായക തിരുമാനവുമായി എച്ച്ഡി ദേവഗൗഡ!!തദ്ദേശ തിരഞ്ഞെടുപ്പിലും ഉപതിരഞ്ഞെടുപ്പിലും</strong>ഒടുവില്‍ നിര്‍ണായക തിരുമാനവുമായി എച്ച്ഡി ദേവഗൗഡ!!തദ്ദേശ തിരഞ്ഞെടുപ്പിലും ഉപതിരഞ്ഞെടുപ്പിലും

English summary
UDF district committee meeting to be held on Aug 3
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X