കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പിസി ജോര്‍ജ്ജിന്‍റെ വോട്ടും ബിജെപിയുടെ വോട്ടും വേണ്ടെന്ന് വീണ്ടും ചെന്നിത്തല

Google Oneindia Malayalam News

തിരുവനന്തപുരം: ബുധനാഴ്ച നടക്കാനിരിയ്ക്കുന്ന ഡെപ്യൂട്ടി സ്പീക്കര്‍ തിരഞ്ഞെടുപ്പിലും ബിജെപിയുടെ വോട്ടും പിസി ജോര്‍ജ്ജിന്റെ വോട്ടും യുഡിഎഫിന് വേണ്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സ്പീക്കര്‍ തിരഞ്ഞെടുപ്പില്‍ സ്വീകരിച്ച അതേ നയം തന്നെയാണ് ഇപ്പോഴുമെന്നും ചെന്നിത്തല.

സ്പീക്കര്‍ തിരഞ്ഞെടുപ്പില്‍ ജോര്‍ജ്ജിന്റേയും ബിജെപി എംഎല്‍എ ഒ രാജഗോപാലിന്റേയും വോട്ട് വേണ്ടെന്ന് ചെന്നിത്തല പറഞ്ഞത് വിവാദങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനത്തേയ്ക്ക് എല്‍ഡിഎഫില്‍ നിന്ന് വി ശശിയും, യുഡിഎഫില്‍ നിന്ന് ഐ സി ബാലകൃഷ്ണനുമാണ് മത്സരിയ്ക്കുന്നത്.

ramesh-chennithala

സുധീരന്‍ അതിരുവിടുന്നു....ഹൈക്കമാന്‍ഡിന് എ-ഐ ഗ്രൂപ്പുകളുടെ പരാതിസുധീരന്‍ അതിരുവിടുന്നു....ഹൈക്കമാന്‍ഡിന് എ-ഐ ഗ്രൂപ്പുകളുടെ പരാതി

നിലവില്‍ 91 അംഗങ്ങളുള്ള എല്‍ഡിഎഫിന് വിജയം സുനിശ്ചിതമാണ്. വിദേശത്തുള്ള അനൂപ് ജേക്കബ് എംഎല്‍എ, ഉംറ നിര്‍വ്വഹിയ്ക്കാന്‍ പോയ സി മമ്മൂട്ടി എന്നീ യുഡിഎഫ് എംഎല്‍എമാര്‍ ബുധനാഴ്ചത്തെ വോട്ടെടുപ്പില്‍ പങ്കെടുക്കില്ലെന്നും ചെന്നിത്തല അറിയിച്ചു.

English summary
UDF doesn't need votes of Rajagopal, PC George: Chennithala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X